ലങ്കയിൽ രക്തരൂക്ഷിത കലാപം.... നാവിക താവളത്തിൽ ഒളിച്ച് മഹീന്ദ.... ജീവനോടെ കത്തിക്കുമെന്ന് ജനങ്ങൾ... നിയന്ത്രണം സൈന്യത്തിന്റെ കയ്യില്‍... കൈവിടില്ല എന്ന് ഇന്ത്യ; ഉടൻ സഹായം

ശ്രീലങ്കയില്‍ ഇന്നലെ നടന്ന രക്തരൂക്ഷിത കലാപത്തിനു പിന്നാലെ രാജിവച്ച പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയെ സൈന്യം അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സൈന്യം പ്രധാനകേന്ദ്രങ്ങളിലെല്ലാം സുരക്ഷാസേനയേയും പോലീസിനെയും വിന്യസിച്ചിരിക്കുകയാണ്.
കൊളംബോയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ടെംബില്‍ ട്രീയിലേക്ക് ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് രജപക്‌സെയെ മാറ്റിയത്. രജപക്‌സെയുടെ കുടുംബത്തെയും സൈന്യം സുരക്ഷിതമായി മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. വസതിക്കു മുന്നില്‍ ജനക്കൂട്ടം പെട്രോള്‍ ബോംബുകള്‍ എറിഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ ഇതുവരെ ഏഴ് പേര്‍ കൊല്ലപ്പെടുകയും 200ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൊലപാതകത്തില്‍ രജപക്‌സെയെ അറസ്റ്റു ചെയ്യണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു.
അതേസമയം, മഹിന്ദ രജപക്‌സെയുടെ ഇളയ സഹോദരനും പ്രസിഡന്റുമായ ഗോട്ടബായ രജപക്‌സെ ഇപ്പോഴും ഓഫീസില്‍ തന്നെയുണ്ട്. പ്രധാനമന്ത്രി രാജിവച്ചതോടെ അധികാരം മന്ത്രിസഭയ്ക്ക് കൈമാറുകയും പ്രസിഡന്റ് ഭരണം നടത്തുകയുമാണ്. സൈന്യവും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണ്. ഇന്ന് കൊളംബോയിലെ തെരുവുകള്‍ ശാന്തമാണ്. നാളെ വരെയാണ് കര്‍ഫ്യൂ നിലനില്‍ക്കുക.
എന്നാൽ മഹിന്ദ രാജപക്സെ കുടുംബത്തോടോപ്പം രാജ്യം വിടുമെന്ന അഭ്യൂഹം പരന്നതോടെ ബന്ദാരനായകെ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രവേശനം പ്രക്ഷോഭകാരികൾ തടഞ്ഞു. പ്രവേശനകവാടത്തിലേക്കുള്ള റോഡിനു കുറെകെ നിരവധി വാഹനങ്ങൾ നിർത്തിയിട്ടാണ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രവേശനം തടഞ്ഞതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജനപ്രതിനിധികളും മന്ത്രിമാരും രാജ്യം വിടുന്നത് തടയുമെന്ന് പ്രക്ഷോഭകാരികൾ പറഞ്ഞു. മന്ത്രിമാർ രാജ്യം വിടാതിരിക്കാൻ വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ സമരക്കാർ നിലയുറപ്പിച്ചിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മഹിന്ദ രാജപക്സെ നിലവിൽ കഴിയുന്ന ട്രിങ്കോമാലി നാവികത്താവളത്തിന്റെ മുൻപിലും പ്രക്ഷോഭകാരികൾ നിലയുറപ്പിച്ചു.
കൊളംബോയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ടെംപിൾ ട്രീസ് വസതി ജനം വളഞ്ഞതോടെയാണ് സൈന്യം രാജപക്സെയെ നാവികതാവളത്തിലേക്കു മാറ്റിയത്. സൈന്യം ഏറെ പണിപ്പെട്ടാണ് ചൊവ്വാഴ്‌ച മഹിന്ദ രാജപക്സെയെയും കുടുംബത്തെയും പുറത്തെത്തിച്ചത്. തുടരെ തുടരെ പെട്രോൾ ബോംബുകൾ എറിഞ്ഞ് സമരക്കാർ പ്രധാനമന്ത്രിയുടെ വസതിയിൽ പ്രവേശിക്കുമെന്ന് ഉറപ്പായതോടെയാണു സൈന്യം മഹിന്ദ രാജപക്സെയുടെ രക്ഷയ്ക്കെത്തിയത്.
മഹിന്ദ രാജപക്സെയെ ക്രമസമാധാന തകർച്ചയുടെ പേരിൽ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ലങ്കയിൽ ശക്തമാണ്. ഹമ്പൻതോട്ടയിൽ മഹിന്ദയുടെ തറവാട്ടുവീടിനു തിങ്കളാഴ്ച പ്രക്ഷോഭകാരികൾ തീയിട്ടിരുന്നു. രാജപക്സെ കുടുംബത്തിന്റെ നിരവധി വസ്തുവകകളും തകർത്തു. മുൻ മന്ത്രിമാരുടെയും എംപിമാരുടേതുമായി 50 ഓളം വീടുകൾക്ക് ജനം തീവച്ചു. ചിലയങ്ങളിൽ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾക്കു നേരെയും ആക്രമണ ശ്രമം ഉണ്ടായി.
അതേസമയം, സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് ഇന്ത്യ. നിലവിലെ പ്രതിസന്ധി മറികടക്കാൻ ലങ്കയ്ക്ക് താങ്ങാകുമെന്നാണ് ഇന്ത്യയുടെ ഉറപ്പ്. 26,000 കോടിയുടെ സഹായം ഇതുവരെ ലങ്കയ്ക്ക് നല്‍കി.സാമ്പത്തിക സഹായവും ഭക്ഷണവും മരുന്നും തുടര്‍ന്നും എത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സ്ഥാനമൊഴിഞ്ഞിട്ടും പ്രധാനമന്ത്രിയോടുള്ള കലിയടങ്ങാതെ ജനക്കൂട്ടം മഹിന്ദ രാജപക്‌സെയുടെ ഔദ്യോഗിക വസതിക്ക് ചുറ്റും തടിച്ചുകൂടുകയാണ്.
https://www.facebook.com/Malayalivartha


























