ഭക്ഷണത്തിനും മരുന്നിനും വേണ്ടി അവര്‍ തെരുവില്‍! ഒടുവില്‍ മനുഷ്യത്വരഹിതമായി ആ പ്രഖ്യാപനവും നടത്തി സര്‍ക്കാര്‍, ശ്രീലങ്കയില്‍ മനുഷ്യരാശി നശിക്കുന്നു..

രാജ്യത്തെ സാമ്പത്തിക ഭദ്രത തകര്‍ന്നടിഞ്ഞതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ പ്രതിഷേധം കനക്കുകയാണ്. അതിനിടെ മനുഷ്യത്വ രഹിതമായ ഒരു ആഹ്വാനമാണ് ശ്രീലങ്കന്‍ പ്രതിരോധമന്ത്രി നടത്തിയിരിക്കുന്നത്. പ്രതിഷേധക്കാരെ കണ്ടാല്‍ ഉടന്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. പൊതുമുതല്‍ നശിപ്പിക്കുന്നവരേയും കൊള്ളക്കാരെയും കണ്ടാല്‍ മുഖം നോക്കാതെ വെടിവച്ചിടാനാണ് പ്രതിരോധമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം ശ്രീലങ്കയിലെ വിമാനത്താവളങ്ങളും നാവിക കേന്ദ്രങ്ങളും പ്രതിഷേധക്കാര്‍ വളഞ്ഞിരിക്കുകയാണ്. നഗരത്തിലെ പ്രധാന ഹൈവേകളും ജനങ്ങള്‍ കൈയ്യടക്കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാജിവച്ച പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതിയില്‍ രക്ഷപ്പെട്ടതായുളഅള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
രജപക്‌സെയെ സൈന്യം നേവല്‍ ബേസില്‍ എത്തിച്ചെന്നാണ് വിവരം. തുടര്‍ന്നാണ് അദ്ദേഹം രാജ്യം വിടുന്നത് തടയാന്‍ ജനങ്ങള്‍ അതിര്‍ത്തികളും വിമാനത്താവളങ്ങളും മറ്റ് യാത്രാ മര്‍ഗങ്ങളും കൈയ്യടക്കിയിരിക്കുന്നത്.
പ്രതിഷേധക്കാരും സര്‍ക്കാര്‍ അനുകൂലികളും തമ്മിലുണ്ടായ തര്‍ക്കമാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെയുടെ രാജിയില്‍ കലാശിച്ചത്. മഹിന്ദക്ക് പിന്നാലെ കൂടുതല്‍ മന്ത്രിമാരും രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കൊളംബോയില്‍ മഹിന്ദയുടെ ഔദ്യോഗിക വസതിയായ ടെംപിള്‍ ട്രീസിന് സമീപമായിരുന്നു പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അരങ്ങേറിയത്. പിന്നീട് പ്രതിഷേധക്കാരും സര്‍ക്കാര്‍ അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാവുകയും ആക്രമണത്തില്‍ നാല്‍പ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷ നേതാവിന് നേരെയും ആക്രമണം ഉണ്ടായി.
ടെന്റുകളടക്കം കെട്ടിപ്പൊക്കിയായിരുന്നു ജനങ്ങള്‍ പ്രതിഷേധം നടത്തിയത്. ഇവരെ തുരത്താന്‍ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. വടികളുമായി എത്തിയ സര്‍ക്കാര്‍ അനുകൂലികള്‍ നിരായുധരായ പ്രതിഷേധക്കാരെ തല്ലി ഓടിക്കുകയായിരുന്നു. അതിനുശേഷം കലാപത്തെ നേരിടാന്‍ പരിശീലനം ലഭിച്ച പ്രത്യേക സേന രംഗത്തിറങ്ങിപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാവുകയായിരുന്നു.
അതേസമയം, തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ 213 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ കൊളംബോ നാഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പരിക്കുകയാണ്. ഒരാളുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം.
കടുത്ത സാമ്പത്തിക വെല്ലുവിളിയാണ് ശ്രീലങ്ക നേരിട്ടുകൊണ്ടിരിക്കുന്നത്. 1948ല്‍ ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിനു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോള്‍ ശ്രീലങ്കയിലുള്ളത്. വൈദ്യുതി, ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിങ്ങനെയുള്ള അവശ്യസാധന സേവനങ്ങള്‍ക്കും രാജ്യത്ത് ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
കൊവിഡിന് ശേഷം ഈ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. മാസങ്ങളായി തുടരുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാത്തതിനെത്തുടര്‍ന്നാണ് ജനം തെരുവിലിറങ്ങിയത്.
https://www.facebook.com/Malayalivartha


























