സൈന്യത്തിൽ നിന്ന് തലയ്ക്ക് വെടിയേറ്റ് മാധ്യമപ്രവർത്തക ഷിറീൻ അബു അഖിലേ കൊല്ലപ്പെട്ടു...മാധ്യമപ്രവർത്തകരുടെ ജാക്കറ്റ് ധരിച്ചെത്തിട്ടും സൈന്യം അഖിലേക്കെതിരെ വെടി ഉതർക്കുകയായിരുന്നു..മറ്റൊരു പലസ്തീനിയൻ മാധ്യമപ്രവർത്തകനും കുടി വെടിയേറ്റു

ഇസ്രയേൽ സൈന്യത്തിൽ നിന്ന് തലയ്ക്ക് വെടിയേറ്റ് ഖത്തരി മാധ്യമ ചാനലായ അൽ-ജസീറയുടെ മാധ്യമപ്രവർത്തക ഷിറീൻ അബു അഖിലേ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ വെച്ചാണ് പലസ്തീനിയൻ സ്വദേശിനിയായ മാധ്യമപ്രവർത്തകയ്ക്ക് വെടിയേൽക്കുന്നത്. മാധ്യമപ്രവർത്തകരുടെ ജാക്കറ്റ് ധരിച്ചെത്തിട്ടും സൈന്യം അഖിലേക്കെതിരെ വെടി ഉതർക്കുകയായിരുന്നു എന്ന് ഖത്തർ വിദേശകാര്യ സഹായ മന്ത്രി ലോൽവാഹ് അൽഖാത്തെർ അരോപിച്ചു.
"മധ്യമപ്രവർത്തകരുടെ ജാക്കറ്റും ഹെൽമെറ്റും ധരിച്ചിട്ടും അൽ-ജസീറ മാധ്യപ്രവർത്തക ഷിറീൻ അബു അഖിലേയെ തലയ്ക്ക് വെടിവെച്ച് ഇസ്രായേലി സൈന്യം കൊലപ്പെടുത്തി. ജെനിൻ അഭയാർഥി ക്യാമ്പിൽ നടന്ന ആക്രമണം റിപ്പോർട്ട് ചെയ്യാനെത്തിയതാണ് ഷിറീൻ. ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന ഇസ്രായേലി ഭീകരത അവസാനിപ്പിക്കണം, ഇസ്രായേലിനുള്ള നിരുപാധിക പിന്തുണ അവസാനിപ്പിക്കണം" ലോൽവാഹ് അൽഖാത്തെർ ട്വിറ്ററിൽ കുറിച്ചു.
"ഭീകര പ്രവർത്തനങ്ങളിൽ സംശയിക്കുന്നവരെ പിടികൂടാൻ" തങ്ങളുടെ സുരക്ഷാ സേന പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ടെന്നും ഫലസ്തീൻ സംശയിക്കുന്നവരും ഇസ്രായേൽ സേനയും ആ സമയത്ത് വെടിയുതിർക്കുകയായിരുന്നുവെന്നും ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് പറഞ്ഞു.
"ജെനിൻ അഭയാർത്ഥി ക്യാമ്പിലെ പ്രവർത്തനത്തിന്റെ ഭാഗമായി, സംശയിക്കുന്നവർ സേനയ്ക്ക് നേരെ കനത്ത തോതിൽ വെടിയുതിർക്കുകയും സ്‌ഫോടകവസ്തുക്കൾ എറിയുകയും ചെയ്തു. വെടിവയ്പ്പിലൂടെ സൈന്യം പ്രതികരിച്ചു. അടിയേറ്റതായി കണ്ടെത്തി," ഐഡിഎഫ് പറഞ്ഞു. "പലസ്തീനിയൻ വെടിവയ്പിൽ മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെടാനുള്ള സാധ്യത പരിശോധിച്ചുവരികയാണ്. സംഭവം പരിശോധിച്ചുവരികയാണ്."
അൽ ജസീറ മാധ്യമപ്രവർത്തകയായ ഷിറിൻ അബു അക്ലേ വെസ്റ്റ് ബാങ്കിൽ ബുധനാഴ്ച വെടിയേറ്റ് കൊല്ലപ്പെട്ടതായി നെറ്റ്‌വർക്ക് അറിയിച്ചു. ബ്യൂറോ ചീഫ് വലീദ് അൽ ഒമരി വാർത്ത അറിയിച്ചപ്പോൾ എയർയിൽ കരഞ്ഞു.
അൽ ജസീറ മാധ്യമപ്രവർത്തകയായ ഷിറിൻ അബു അക്ലേ വെസ്റ്റ് ബാങ്കിൽ ബുധനാഴ്ച വെടിയേറ്റ് കൊല്ലപ്പെട്ടതായി നെറ്റ്‌വർക്ക് അറിയിച്ചു. ബ്യൂറോ ചീഫ് വലീദ് അൽ ഒമരി വാർത്ത അറിയിച്ചപ്പോൾ എയർയിൽ കരഞ്ഞു.
ഇസ്രായേലികളെ ലക്ഷ്യമിട്ടുള്ള തുടർച്ചയായ ആക്രമണങ്ങളിൽ 18 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം പ്രവർത്തനം ശക്തമാക്കി. അക്രമികളിൽ പലരും ജെനിൻ മേഖലയിൽ നിന്നുള്ളവരാണ്.
അബു അക്ലേയുടെ മരണത്തിന് ഉത്തരവാദികൾ സായുധരായ ഫലസ്തീനികൾ ആയിരിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പ്രസ്താവനയിൽ പറഞ്ഞു.
“ഞങ്ങൾ ശേഖരിച്ച വിവരങ്ങൾ അനുസരിച്ച്, ആയുധധാരികളായ ഫലസ്തീനികൾ - ആ സമയത്ത് വിവേചനരഹിതമായി വെടിയുതിർക്കുക - മാധ്യമപ്രവർത്തകന്റെ നിർഭാഗ്യകരമായ മരണത്തിന് ഉത്തരവാദികളാണെന്ന് തോന്നുന്നു,” പ്രധാനമന്ത്രി ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം ഷിറീന്റെ മരണത്തിൽ ഇസ്രായേലിനെതിരെ നിയമപരമായി പോരാടുമെന്ന് അൽ ജസീറ അറിയിച്ചു. ഇസ്രായേൽ തങ്ങളുടെ ക്രൂരത എത്രത്തോളം മറച്ച് വെച്ചാലും അത് പുറത്ത് കൊണ്ടുവരുമെന്ന് ഖത്തരി ചാനൽ പ്രസ്താവനയിലൂടെ അറിയിച്ചു.
ഷിറീനെ കൂടാതെ മറ്റൊരു പലസ്തീനിയൻ മാധ്യമപ്രവർത്തകനും കുടി വെടിയേറ്റു. അറബിക് ചാനൽ മാധ്യമപ്രവർത്തകനായ അലി സമൗദിക്കാണ് ഇസ്രായേൽ സൈന്യത്തിൽ നിന്ന് വെടി ഏൽക്കുന്നത്. എന്നാൽ അലിയുടെ ആരോഗ്യനില തൃപ്തികരമാണ് അന്തർദേശീയ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
51കാരിയായ ഷിറീൻ 1997ലാണ് അൽ ജസീറയുടെ ഭാഗമാകുന്നത്. ഇസ്രായേൽ പാലസ്തീൻ പ്രശ്നം പലപ്പോഴായി അൽ ജസീറയ്ക്കായി റിപ്പോർട്ട് ചെയ്യുന്നത് ഷിറീനാണ്. ഇതിനോടകം വെടിയേറ്റ് ഷിറീന്റെ ചിത്രങ്ങൾ ട്വിറ്ററിലെത്തുകയും അതിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തക പ്രസ് എന്ന് ഇംഗ്ലീഷ് എഴുതിയിരിക്കുന്ന നീല ജാക്കറ്റ് ധരിച്ചിരിക്കുന്നത് കാണാൻ സാധിക്കും.
https://www.facebook.com/Malayalivartha


























