ഇസ്രായേൽ സൈന്യം അല്‍ജസീറ മാധ്യമപ്രവര്‍ത്തകയെ വെടിവച്ചിട്ടു? കൊലപ്പെടുത്തിയത് പലസ്തീൻ? പരസ്പരം പഴിചാരി ഇരുകൂട്ടരും

ഇസ്രായേലില്‍ നടന്ന വെടിവെപ്പില്‍ അല്‍ജസീറ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു എന്ന വാർത്ത പുറത്ത് വരികയാണ്. വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മുതിര്‍ന്ന അല്‍ ജസീറയുടെ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബു അഖ്‌ലെ വെടിയേറ്റ് മരിച്ചു.
തലയ്ക്ക് വെടിയേറ്റ് ഗുരുതരമായ പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം മരിക്കുകയായിരുന്നു. 51 വയസ്സായിരുന്നു ഇവര്‍ക്ക്. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനിടെയാണ് അല്‍ജെസീറ മാധ്യമപ്രവര്‍ത്തക ഷിറിന്‍ അബൂ അഖ്‌ല കൊല്ലപ്പെട്ടതെന്ന് പാലസ്തീന്‍ ആരോഗ്യ മന്ത്രാലയം ആരോപിച്ചു. എന്നാലിത് ഇസ്രായേല്‍ പൂർണമായും നിഷേധിച്ചിരിക്കുകയാണ്.
വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തില്‍ ഇസ്രായേല്‍ സൈനിക നടപടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് സംഭവം നടക്കുന്നത്. അല്‍ജസീറയുടെ അറബിക് ചാനലിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ ഷെറിന് തലക്കാണ് വെടിയേറ്റത്. ഗുരുതരമായ പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. മറ്റൊരു മാധ്യമ പ്രവര്‍ത്തകന് പരിക്കേറ്റെങ്കിലും അപകട നില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇസ്രയേലി സൈന്യം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തതായി പാലസ്തീന്‍ ആരോഗ്യ മന്ത്രാലയം ആരോപിച്ചു. എന്നാല്‍ പലസ്തീന്റെ ഭാഗത്തു നിന്നുണ്ടായ വെടിവെപ്പിലാണ് മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
അതിനിടെ, ഫലസ്തീന്‍കാരും ഇസ്രായേല്‍ സൈന്യവും തമ്മില്‍ സംഘര്‍ഷം നടക്കുന്നതിനിടെയാണ് സംഭവമെന്നും ഇക്കാര്യം സംയുക്തമായി അന്വേഷിക്കുമെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി അറിയിച്ചു. എന്നാല്‍, ഫലസ്തീന്‍ പോരാളികളാരും സ്ഥലത്തുണ്ടായിരുന്നില്ലെന്നും സംഘര്‍ഷത്തിലാണ് വെടിവെപ്പെന്ന ഇസ്രായേല്‍ വാദം കള്ളമാണെന്നും ഷിറിനൊപ്പം വെടിയേറ്റ സഹപ്രവര്‍ത്തകന്‍ അലി സമൗദി പറഞ്ഞു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് മാധ്യമപ്രവര്‍ത്തകരും ഇസ്രായേല്‍ വാദം നിഷേധിച്ചതായി അല്‍ ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുവാനെന്ന് പറഞ്ഞ് ജെനിന്‍ നഗരം വളഞ്ഞ ഇസ്രായേല്‍ സൈനികര്‍ ഒരു വീട് വളഞ്ഞ് ആക്രമണം നടത്തുന്നതായി കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഷിറിന്‍ വാര്‍ത്താ ബ്യൂറോയില്‍ അയച്ച സന്ദേശത്തില്‍ പറയുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഷിറിന്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ വെടിവെപ്പുണ്ടായത്. സംഘര്‍ഷ സമയത്ത് മാധ്യമപ്രവര്‍ത്തകര്‍ ധരിക്കുന്ന മേല്‍ക്കുപ്പായം ധരിച്ചാണ് ഷിറിന്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടിംഗ് നടത്തിയത്. ഷെറിന്‍ വെടിയേറ്റ് വീണിട്ടും ഇസ്രായേല്‍ സൈന്യം വെടിവെപ്പ് നിര്‍ത്തിയില്ലെന്ന് അവര്‍ക്കൊപ്പമുണ്ടായിരുന്ന ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക ഷദ ഹനയിഷ പറഞ്ഞു.
ഷിറിനൊപ്പം റിപ്പോര്‍ട്ടിംഗിലുണ്ടായിരുന്ന അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തകന്‍ അലി സമൗദിക്കാണ് ആദ്യം വെടിയേറ്റത്. തൊട്ടുപിന്നാലെ ഷിറിനും വെടിയേറ്റു. മറ്റുള്ളവര്‍ക്ക് നേരെയും സൈന്യം വെടിവെച്ചതായി കൂടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. അലി സമൗദിയെയും ഷിറിനെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അലിയുടെ നില തൃപ്തികരമാണെന്നും ഷിറിന്‍ മരിച്ചതായും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഷിറിന്റെ തലയ്ക്കാണ് വെടിയേറ്റതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. വെടിയേറ്റപ്പോള്‍ അബു അഖ്‌ലെ പ്രസ് ജാക്കറ്റ് ധരിച്ചിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന എഎഫ്പി ഫോട്ടോഗ്രാഫര്‍ പറഞ്ഞു. പ്രദേശത്ത് ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്നും അബു അഖ്‌ലെയുടെ മൃതദേഹം നിലത്ത് കിടക്കുന്നത് കണ്ടതായും ഫോട്ടോഗ്രാഫര്‍ പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഒരു ഓപ്പറേഷന്‍ നടത്തിയതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു, എന്നാല്‍ ബോധപൂര്‍വം ഒരു മാധ്യമപ്രവര്‍ത്തകയ്ക്കു നേരേ വെടിയുതിര്‍ത്തിട്ടില്ലെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. പലസ്തീന്‍ തോക്കുധാരികളും സുരക്ഷാ സേനയും തമ്മില്‍ വെടിവയ്പ്പ് നടന്നതായും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഫലസ്തീന്‍ തോക്കുധാരികള്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതിനുള്ള സാധ്യത പരിശോധിക്കുകയാണെന്നും സൈന്യം പറഞ്ഞു.
ജെനിന്‍ നഗരത്തിലെ ഇസ്രായേലി സൈനിക നടപടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ, മാറി നില്‍ക്കാനോ റിപ്പോര്‍ട്ടിംഗ് അവസാനിപ്പിക്കാനോ ആവശ്യപ്പെടാതെ സൈന്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അല്‍ജസീറ റിപ്പോര്‍ട്ടര്‍ അലി സമൗദി പറഞ്ഞു. ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് ഉണ്ടായിരുന്നുവെന്ന ഇസ്രായേല്‍ വാദം നുണയാണെന്നും മാധ്യമപ്രവര്‍ത്തകരെ തന്നെയാണ് സൈന്യം ലക്ഷ്യമിട്ടതെന്നും അദ്ദേഹം അറിയിച്ചു.
അല്‍ ജസീറയുടെ ആദ്യകാല റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളായിരുന്നു മരിച്ച ഷിറിന്‍. 1997 -ലാണ് അവര്‍ അല്‍ജസീറയില്‍ ജോലിയില്‍ പ്രവേശിച്ചത്. സംഭവത്തിനു തൊട്ടുമുമ്പ് ഷിറിന്‍ അല്‍ജസീറയുടെ റാമല്ലാ ബ്യൂറോയിലേക്ക് അയച്ച സന്ദേശത്തില്‍, ഇസ്രായേല്‍ സൈന്യം ജബ്‌രിയാതിലുള്ള ഒരു വീട് വളഞ്ഞതായും വീഡിയോയും വാര്‍ത്തയും ഉടന്‍ അയക്കാമെന്നും അറിയിച്ചിരുന്നതായി അല്‍ ജസീറാ റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























