രജപക്സെ എങ്ങും പോയിട്ടില്ല! രഹസ്യം വെളിപ്പെടുത്തി മകൻ... ശ്രീലങ്ക ആളിക്കത്തി; സേനയിറങ്ങി ഇന്ത്യയിലേക്ക് ഒളിച്ചോടിയോ?

ശ്രീലങ്കൻ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച മഹിന്ദ രജപക്സെ രാജ്യം വിട്ടെന്ന വാർത്തകൾ നിഷേധിച്ച് മകനും മുൻമന്ത്രിയുമായ നമൽ രജപക്സെ. ജനരോഷം ശക്തമായതിന് പിന്നാലെ മഹിന്ദയും കുടുംബവും ഇന്ത്യയിലേക്ക് കടന്നെന്ന അഭ്യൂഹം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി നമൽ രംഗത്ത് എത്തിയത്.
രോഷാകുലരായ ജനക്കൂട്ടം ഉപരോധിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രി മഹിന്ദയെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് സൈന്യത്തിന് ഒഴിപ്പിക്കേണ്ടി വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രജപക്സെ കുടുംബത്തിനെതിരെ ജനരോഷം ശക്തമായി തുടരുകയും പ്രക്ഷോഭകർ തെരുവിൽ തുടരുകയും ചെയ്യുമ്പോഴും രാജ്യം വിടാൻ പദ്ധതിയില്ലെന്ന നിലപാടിലാണ് രജപക്സെ കുടുംബം എന്നാണ് നമലിൻ്റെ പ്രതികരണത്തിൽ നിന്നും വ്യക്തമാവുന്നത്.
"ഞങ്ങൾ ലങ്ക വിട്ടുപോകുമെന്ന് ധാരാളം കിംവദന്തികൾ ഉണ്ട്. ഞങ്ങൾ രാജ്യം വിടില്ല, പ്രധാനമന്ത്രി സ്ഥാനം രാജിവച്ചെങ്കിലും മഹിന്ദ ഇപ്പോഴും ദേശീയ നിയമനിർമ്മാണ സഭയിൽ അംഗമാണ്. അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ സ്വന്തം പങ്കുവഹിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട് - എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളോട് നമൽ പറഞ്ഞു.
ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ മഹിന്ദയുടെ ഔദ്യോഗിക വസതിയായ ടെമ്പിൾ ട്രീസിലെ കോമ്പൗണ്ട് വേലി തിങ്കളാഴ്ച രാത്രി പ്രതിഷേധക്കാർ തകർത്തതിനെ തുടർന്ന് മഹിന്ദയെ അജ്ഞാത കേന്ദ്രത്തിലേക്ക് സൈന്യം മാറ്റിയിരുന്നു. “എന്റെ പിതാവ് സുരക്ഷിതനാണ്, അദ്ദേഹം സുരക്ഷിത സ്ഥാനത്താണ് ഇപ്പോഴുള്ളത്, കുടുംബവുമായി അദ്ദേഹം കൃത്യമായി ആശയവിനിമയം നടത്തുന്നുണ്ട്,”- കഴിഞ്ഞ മാസം വരെ ശ്രീലങ്കയുടെ യുവജന-കായിക മന്ത്രിയായിരുന്ന നമൽ പറയുന്നു.
അതേസമയം, രാജ്യത്തിന്‍റെ വരവും ചിലവും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ച സാഹചര്യത്തിലായിരുന്നു ശ്രീലങ്കയില്‍ ഇന്ന് കാണുന്ന സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തത്. ഈ അന്തരം നിയന്ത്രണാതീതമായി വളര്‍ന്നത് ഭരണകൂടത്തിന്‍റെ സാമ്പത്തിക അച്ചടക്കമില്ലായ്മയില്‍ നിന്നുമാണ്. നിത്യോപയോഗ സാധനങ്ങളുടെ വില സാധാരണക്കാരന് അപ്രാപ്യമായ തലത്തിലേക്ക് ഉയര്‍ന്നപ്പോള്‍ അതിനെ പിടിച്ച് നിര്‍ത്തുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടു. സ്വാഭാവികമായും ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി.
പ്രതിഷേധക്കാര്‍ രാജി വച്ച പ്രധാനമന്ത്രിയുടെ വസതി വളഞ്ഞ് അക്രമണം അഴിച്ച് വിട്ടതോടെ, പ്രതിഷേധക്കാരെ കണുന്നമാത്രയില്‍ വെടിവയ്ക്കാന്‍ ഭരണകൂടം ഉത്തരവിട്ടു. ഒരു ജനാധിപത്യ രാജ്യത്തിന് നിരക്കാത്ത അങ്ങേയറ്റം അപലപനീയമായൊരു തീരുമാനമായിരുന്നു ശ്രീലങ്കന്‍ ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്നുമുണ്ടായത്. ഭരണകൂടത്തിന്‍റെ ജനവിരുദ്ധമായ തീരുമാനത്തില്‍ പ്രകോപിതരായ ജനം മുന്‍ പ്രസിഡന്‍റും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ മഹീന്ദ്ര രാജപക്സെയുടെ കുടുംബ വീടിന് തീയിടുന്നത് വരെ കാര്യങ്ങളെത്തിച്ചു.
കൊവിഡിൽ ടൂറിസം മേഖലയിൽ നിന്നുമുള്ള വരുമാനം നിലച്ചതും ചൈനയിൽ നിന്ന് വാങ്ങിക്കൂട്ടിയ കടവും ശ്രീലങ്കൻ സമ്പദ്ഘടനയെ തകർക്കുകയായിരുന്നു. പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശ്രീലങ്കൻ രൂപയുടെ മൂല്യം സർക്കാർ 36 ശതമാനം കുറച്ചതോടെ പണപ്പെരുപ്പം രൂക്ഷമായി. അവശ്യസാധനവില കുതിച്ചുയർന്നു.
ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, പാചകവാതകം, മരുന്ന് എന്നിവ കിട്ടാതായി. അരിക്കും പാലിനുമൊക്കെ വില നാലിരട്ടിയായി. ഡീസലും മണ്ണെണ്ണയുമില്ലാതെ മീൻപിടിത്തവും നിലച്ചു. അച്ചടിക്കടലാസിന്റെ ക്ഷാമം കാരണം പരീക്ഷകൾ വരെ മാറ്റി. വൈദ്യുതി നിലയങ്ങൾ അടച്ചതോടെ രാജ്യം ഇരുട്ടിലുമായി. ഇതാണ് രാജ്യത്തെ കലാപത്തിലേക്കും തുടർന്ന് മഹിന്ദ രാജപക്‌സയുടെ രാജിയിലേക്കും നയിച്ചത്.
https://www.facebook.com/Malayalivartha


























