വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി തീപിടുത്തം, വിമാനത്തില്‍ ഉണ്ടായിരുന്നത് 113 യാത്രക്കാരും 9 ജീവനക്കാരും, വിമാനത്തിന്റെ ചിറകില്‍ നിന്ന് തീനാളങ്ങള്‍ ഉയരുന്നു., യാത്രക്കാര്‍ പരിഭ്രാന്തരായി ഓടുന്നതിന്റെയും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്ത്..!

റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനത്തിൽ തീപിടുത്തം.വിമാനം റണ്‍വേയില്‍ ഓടിത്തുടങ്ങിയപ്പോഴാണ് സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍പെട്ടത്. അപ്പോഴേക്കും വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി തീപിടിക്കുകയായിരുന്നു. ചൈനയിലെ വിമാനത്താവളത്തിലാണ് സംഭവം.
ടിബറ്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിനാണ് തീപിടിച്ചത്.113 യാത്രക്കാരും 9 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രാവിലെ എട്ടു മണിയോടെയാണ് സംഭവം.യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
എന്നാൽ ചില യാത്രക്കാര്‍ക്ക് മാത്രം ചെറിയ പരുക്കുകള്‍ ഏറ്റിട്ടുണ്ട്. ബാക്കിയുള്ള മറ്റ് യാത്രക്കാർ സുരക്ഷിതരാണെന്നും എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി.ചോങ്ക്വിങ്ങില്‍നിന്ന് ടിബറ്റിലെ നൈഗ്ചിയിലേക്കു പോകാനൊരുങ്ങിയ വിമാനം റണ്‍വേയില്‍ ഓടിത്തുടങ്ങിയപ്പോഴാണ് സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍പെട്ടത്. അപ്പോഴേക്കും വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി തീപിടിക്കുകയായിരുന്നു.
ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ രംഗത്തെത്തി വിമാനത്തിന്റെ തീ അണച്ചു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ ഇതോടെ പരിഭ്രാന്തരായി. വിമാനത്തിന്റെ ചിറകില്‍ നിന്ന് തീനാളങ്ങള്‍ ഉയരുന്നിരുന്നു. യാത്രക്കാര്‍ ഭയചകിതരായി ഓടുന്നതിന്റെയും രക്ഷാപ്രവര്‍ത്തനത്തിന്റേയും ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിട്ടുണ്ട്.
നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ് വലിയൊരു അപകടമാണ് ഒഴിവായത്.നാശനഷ്ടം സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല.
അതേസമയം, മാര്‍ച്ചില്‍ കുന്‍മിങ്ങില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം മലഞ്ചെരുവില്‍ തകര്‍ന്നുവീണ് 132 യാത്രക്കാരും മരിച്ചിരുന്നു. കുന്‍മിങ്ങില്‍ നിന്ന് ഗ്വാങ്‌ജോയിലേക്ക് പോയ ചൈന ഇസ്‌റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനമാണ് ഗ്വാങ്‌സിയില്‍ അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെ പറന്നുയര്‍ന്ന വിമാനത്തില്‍ 133 പേരാണ് ഉണ്ടായിരുന്നത്.അപകടത്തെ തുടര്‍ന്ന് സമീപത്തെ മലനിരകളില്‍ തീപടര്‍ന്നു.
എന്നാൽ അപകടത്തിന്റെ കാരണങ്ങളിൽ ഇതുവരെ വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha


























