ചൈനയെ വിറപ്പിച്ച് അടുത്ത ദുരന്തം കൂടി! അഗ്നിഗോളമായി യാത്രാവിമാനം

ദുരന്തങ്ങൾ ഒന്നിനു പിറകേ മറ്റൊന്നായി ചൈനയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. അതിനുദാഹരണമാണ് കൊവിഡും പിന്നാലെ ചൈനീസ് ഭരണാധികാരിയുടെ രോഗവും ഇപ്പോൾ ഏറ്റവും ഒടുവിൽ ലഭിച്ചിരിക്കുന്ന അപകട വാർത്തയും. ചൈനയിൽ യാത്രാവിമാനം ടേക്ക് ഓഫിനിടെ റൺവേയിൽ നിന്ന് തെന്നിമാറി തീപിടിച്ചു എന്നാണ് അറിയാൻ കഴിയുന്നത്. ചൈനയിലെ ചോങ്‌കിംഗ് ജിയാങ്‌ബെയ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഈ സംഭവം. ടിബറ്റ് എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ എട്ടു മണിയോടെയാണ് സംഭവം. അപകടത്തിൽ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടോ എന്ന വിവരം ലഭ്യമായിട്ടില്ലെന്ന്, സർക്കാർ നടത്തുന്ന മാധ്യമമായ സിജിടിഎൻ റിപ്പോർട്ട് ചെയ്തു. ചൈനീസ് മാധ്യമം ട്വിറ്ററിൽ അപകടത്തിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
റൺവേയിൽ നിന്ന് തേന്നിമാറി കിടക്കുന്ന വിമാനത്തിന്റെ ഇടതു ചിറകിന്റെ ഭാഗത്ത് നിന്ന് തീയും കറുത്ത പുകയും ഉയരുന്നതും യാത്രക്കാർ രക്ഷപ്പെടുന്നതും ഫയർ ഫോഴ്‌സ് തീയണക്കാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിൽ കാണുവാൻ സാധിക്കുന്നുണ്ട്. വിമാനത്തിന്റെ ചിറകില്‍നിന്ന് തീനാളങ്ങള്‍ ഉയരുന്നതിന്റെയും യാത്രക്കാര്‍ ഭയചകിതരായി ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ചില യാത്രക്കാര്‍ക്കു മാത്രം ചെറിയ പരുക്കുകള്‍ പറ്റിയെന്നും മറ്റുള്ളവരെല്ലാം സുരക്ഷിതരാണെന്നും എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി.
വിമാനത്തിലുണ്ടായിരുന്ന 113 യാത്രക്കരെയും ഒമ്പത് ജീവനക്കാരെയും രക്ഷപ്പെടുത്തിയെന്നും പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചെന്നും ട്വീറ്റിൽ പറയുന്നു. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. ആളുകൾ എമർജൻസി വാതിലുകളിലൂടെ പുറത്തുകടക്കുന്നതും ഓടി മാറുന്നതും വീഡിയോയിൽ കാണാം. വിമാനത്തിലെ തീ അണച്ചതായും റൺവേ അടച്ചതായുംചൈനീസ് മാധ്യമം അറിയിച്ചു.
മാര്‍ച്ചില്‍ കുന്‍മിങ്ങില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം മലഞ്ചെരുവില്‍ തകര്‍ന്നുവീണ് 132 യാത്രക്കാര്‍ മരിച്ചിരുന്നു. അപകടത്തിന്റെ കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. അതിനു പിന്നാലെയാണ് ഇപ്പോൾ ഈ അപകടം കൂടി സംഭവിച്ചിരിക്കുന്നത്. രാജ്യത്തെ പ്രധാന എയര്‍ലൈന്‍ കമ്പനിയായ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റേതായിരുന്നു വിമാനം. മൂന്ന് പൈലറ്റുമാരുള്‍പ്പെടെ മൊത്തം 132 പേരര്‍ അപകടത്തില്‍ മരിച്ചു. ഒരു പതിറ്റാണ്ടിനിപ്പുറം ചൈന കണ്ട ഏറ്റവും വലിയ വിമാനാപകടമായിരുന്നു ഇത്.
കോക്ക്പിറ്റുണ്ടിലായിരുന്ന മൂന്ന് പൈലറ്റുമാരില്‍ ഒരാള്‍ രാജ്യത്തെ പ്രഗത്ഭനായ പൈലറ്റാണെന്നാണ് റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നത്. കാലാവസ്ഥ മോശമായിരുന്നില്ല. അപകടത്തിലേക്ക് നയിച്ചത് സാങ്കേതികത്തകരാറാണോ അതോ പൈലറ്റുമാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണോ എന്ന് കണ്ടെത്താനുളള അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. വിമാനം തകര്‍ന്നാലും അപകടത്തെ അതിജീവിക്കുന്ന ബ്ലാക്ക് ബോക്സിലെ ഡേറ്റ പോലും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ചൈനയില്‍ നടന്ന ഈ സംഭവം സമാനമായ മറ്റ് രണ്ട് വിമാനാപകടങ്ങള്‍ കൂടി ഓര്‍മപ്പെടുത്തുന്നുണ്ട്. വെറും 5 മാസത്തിന്റെ ഇടവേളയില്‍ ഇൻഡൊനീഷ്യയിലും എത്യോപ്യയിലുമായി നിലംപതിച്ച ബോയിങ് വിമാനങ്ങള്‍ കവര്‍ന്നെടുത്തത് മുന്നൂറില്‍പ്പരം ആളുകളുടെ ജീവനാണ്.
https://www.facebook.com/Malayalivartha


























