പാകിസ്താന്റെ ഹണി ട്രാപ്പ്! ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി... വ്യോമസേന സൈനികനെ തൂക്കി

പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ വ്യോമസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഐഎഎഫ് ഉദ്യോഗസ്ഥൻ ദേവേന്ദ്ര ശർമ്മയാണ് അറസ്റ്റിലായത്. ഇയാൾ പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തി എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഡൽഹി പോലീസ് ക്രൈം ബ്രാഞ്ചാണ് ഉദ്യോഗസ്ഥനെ പിടികൂടിയത്.
തന്ത്രപ്രധാന വ്യോമസേന വിവരങ്ങൾ ചോർത്തിയതായി കണ്ടെത്തി. ദേവേന്ദ്ര ശർമയുടെ സംശയാസ്പദമായ ബാങ്ക് രേഖകളും കണ്ടെത്തിയിട്ടുണ്ട്. പാകിസ്താനിൽ നിന്നും ഹണി ട്രാപ്പിലൂടെയാണ് ഉദ്യോഗസ്ഥനെ ചാരസംഘടന വലയിലാക്കിയത് എന്നാണ് വിവരം. ഫേസ്ബുക്കിലൂടെയാണ് ഈ ബന്ധം ആരംഭിച്ചത്. തുടർന്ന് ഉദ്യോഗസ്ഥൻ വ്യോമസേനയുടെ നിരവധി വിവരങ്ങൾ ചോർത്തി നൽകി എന്നാണ് കണ്ടെത്തൽ.
വ്യോമസേന റഡാറുകളുടെ സ്ഥാനം, ഐഎഎഫിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ പോസ്റ്റിംഗുകളും മറ്റ് വിശദാംശങ്ങളും ഉദ്യോഗസ്ഥൻ കൈമാറി. ഇയാളുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ട് വഴി പണമിടപാടുകൾ നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ എന്തൊക്കെ വിവരങ്ങളാണ് ചോർന്നിട്ടുള്ളതെന്ന കാര്യം പരിശോധിച്ചു വരികയാണ്. വ്യോമസേനയുടെ നീക്കങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളോ, ആയുധങ്ങളെ സംബന്ധിച്ച വിവരങ്ങളോ ചോർന്നിട്ടുണ്ടോയെന്നും അന്വേഷണം സംഘം പരിശോധിക്കുന്നുണ്ട്.
ഉത്തർപ്രദേശിലെ കാൻപൂർ സ്വദേശിയാണ് ദേവേന്ദ്ര ശർമ്മ. ഉദ്യോഗസ്ഥനുമായി സമൂഹമാദ്ധ്യമങ്ങൾ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ചോർത്തിയ ആൾ ഇന്ത്യയിലെ സിം കാർഡാണ് ഉപയോഗിച്ചത്. ഇപ്പോഴത് ഡിയാക്ടീവേറ്റ് ചെയ്ത നിലയിലാണ്. മെയ് 6 നാണ് വ്യോമസേന ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ രാജ്യസുരക്ഷയെ സംബന്ധിച്ച് നിർണായക വിവരങ്ങൾ ചോർത്തി നൽകിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാൽ, കർശനമായ ഔദ്യോഗിക രഹസ്യ നിയമപ്രകാരം ശർമ്മയ്ക്ക് മൂന്ന് വർഷം മുതൽ ജീവപര്യന്തം വരെ തടവ് ലഭിക്കാം. മനഃപൂർവമല്ലാത്ത നടപടിയാണെങ്കിലും ഇയാൾക്കെതിരെ കുറ്റം ചുമത്തും.
https://www.facebook.com/Malayalivartha


























