Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റഷ്യയെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ച് 30 രാജ്യങ്ങള്‍ ദൈവമേ ലോക മഹായുദ്ധം എല്ലാത്തിനും കാരണം പുടിന്‍ റഷ്യ ഏറ്റവും വലിയ ഭീഷണിയെന്ന് നാറ്റോ

30 JUNE 2022 10:27 PM IST
മലയാളി വാര്‍ത്ത

രാജ്യങ്ങളുടെ സുരക്ഷയ്ക്കും ഭദ്രതയ്ക്കും ഏറ്റവും വലിയ ഭീഷണിയാണ് റഷ്യയെന്ന് 30 അംഗ നാറ്റോ സഖ്യ കക്ഷികള്‍ മാഡ്രിഡില്‍ നടന്ന നാറ്റോ ഉച്ചകോടിക്കിടെ വ്യക്തമാക്കി. അതോടൊപ്പം ചൈനയും തങ്ങളുടെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണെന്നും ആദ്യമായി നാറ്റോ രാജ്യങ്ങള്‍ ആരോപിച്ചു. നാറ്റോയുടെ കിഴക്കന്‍ ഭാഗത്ത് ആദ്യമായി സ്ഥിര സാന്നിധ്യം സ്ഥാപിക്കുന്നതുള്‍പ്പെടെ യൂറോപ്പിലേക്ക് കൂടുതല്‍ സൈനികരെയും ആയുധങ്ങളും യുഎസ് എത്തിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഇതോടെ യുക്രൈന്‍ യുദ്ധത്തിന് പുതിയ മാനങ്ങള്‍ കൈവരികയാണെന്ന് അന്താരാഷ്ട്രാ യുദ്ധവിദഗ്ദരും നിരീക്ഷിക്കുന്നു. അതോടൊപ്പം ചൈനയോടുള്ള നിലപാട് കടുപ്പിക്കാനും നാറ്റോ സഖ്യം തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഖ്യം തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് നാറ്റോ തുറന്ന് പ്രഖ്യാപിച്ചതോടെ വീണ്ടുമൊരു യുദ്ധം മുഖം തുറക്കുമോ എന്ന ആശങ്കയിലാണ്, യൂറോപ്പ്.

നാറ്റോ സഖ്യത്തില്‍ ചേരാനുള്ള ഫിന്‍ലന്‍ഡിന്റെയും സ്വീഡന്റെയും താത്പര്യത്തിന് എതിര്‍പ്പ് അറിയിച്ചിരുന്ന തുര്‍ക്കി, തങ്ങളുടെ ആവശ്യം അംഗീകരിച്ചതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കും നാറ്റോയില്‍ അംഗത്വം നല്‍കാമെന്ന് സമ്മതിച്ചു. ഇതോടെ 30 അംഗ രാജ്യങ്ങളുടെ ഐക്യകണ്ഠമായ തീരുമാനത്തോടെ താമസിക്കാതെ ഫിന്‍ലന്‍ഡിന്റെയും സ്വീഡന്റെയും നാറ്റോ സഖ്യ രാജ്യങ്ങളാകും. നാറ്റോ സാന്നിധ്യം ഒഴിവാക്കി കരിങ്കടലില്‍ ആധിപത്യമുറപ്പിക്കാനായി കിഴക്കന്‍ യുക്രൈനില്‍ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് റഷ്യ യുദ്ധം തുടരുമ്പോള്‍ പടിഞ്ഞാറ് ബാള്‍ട്ടിക് കടലില്‍ റഷ്യയ്ക്ക് ആധിപത്യം നഷ്ടമായി. ബാള്‍ട്ടിക്ക് തീരത്തെ രാജ്യങ്ങളായ ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, പോളണ്ട്, ലിത്വാനിയ, ലിത്വിയ, എസ്റ്റോണിയ എന്നിവയ്‌ക്കൊപ്പം അടുത്ത് തന്നെ ഫിന്‍ലന്‍ഡും സ്വിഡനും നാറ്റോ സഖ്യരാജ്യങ്ങളാകും.

ഇതോടെ സെന്റ്പീറ്റേഴ്‌സ്ബര്‍ഗ് തീരത്തെ കടലിലെ ആധിപത്യവും റഷ്യയ്ക്ക് നഷ്ടമാകും. ബാള്‍ട്ടിക്ക് കടലില്‍ നാറ്റോ സേനയുടെ സാന്നിധ്യം പതിന്‍മടങ്ങ് വര്‍ദ്ധിക്കും. പ്രസിഡന്റ് ജോ ബൈഡന്‍ യൂറോപിലെ നാറ്റോ സാന്നിധ്യം വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. നാറ്റോയുടെ കിഴക്കന്‍ ഭാഗത്ത് ആദ്യമായി സ്ഥിര സാന്നിധ്യം സ്ഥാപിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധാനന്തരം രൂപം കൊണ്ട രണ്ട് ശക്തിക ചേരികളിലൊന്നായിരുന്നു യുഎസ് നിയന്ത്രണത്തിലുള്ള നാറ്റോ, രണ്ടാമത്തേത് യുഎസ്എസ്ആറിന്റെ നിയന്ത്രണത്തിലുള്ള സഖ്യവുമായിരുന്നു. പിന്നടങ്ങോട്ട് ശീതയുദ്ധം സജീവമായെങ്കിലും യുഎസ്എസ്ആറിന്റെ പതനത്തോടെ അതിനും അവസാനമായി.

എന്നാല്‍, റഷ്യയുടെ ഏകാധിപതിയായി വ്‌ളാഡിമിര്‍ പുടിന്‍ ശക്തിപ്രാപിച്ചതോടെ പഴയ സാമ്രാജ്യത്തിന്റെ വീണ്ടെടുപ്പ് എന്ന ആശയം റഷ്യയില്‍ വീണ്ടും സജീവമായി. ഒരു കാരണം നോക്കിയിരുന്ന പുടിന്റെ മുന്നിലേക്കാണ് നാറ്റോ സഖ്യം എന്ന ആവശ്യം യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി ഉന്നയിക്കുന്നത്. ഇതോടെ യുക്രൈന് നേരെ 'പട്ടാള നീക്കത്തിന്' പുടിന്‍ ഉത്തരവിട്ടുകയായിരുന്നു. പന്ത്രണ്ട് വര്‍ഷം മുമ്പ്, നാറ്റോയുടെ 'തന്ത്രപരമായ ആശയം' ചൈനയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍, റഷ്യയെ 'തന്ത്രപരമായ പങ്കാളി' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. കാലം മാറിയെന്നാണ് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് മാഡ്രിഡില്‍ പറഞ്ഞത്. 'അന്താരാഷ്ട്ര സന്തുലിതാവസ്ഥ മാറുകയാണ്, തന്ത്രപരമായ മത്സരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്,' പുതിയ അന്താരാഷ്ട്രാ രാഷ്ട്രീയ കാലാവസ്ഥയെ കുറിച്ച് അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (21 minutes ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (26 minutes ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (52 minutes ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (1 hour ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (3 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (3 hours ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (3 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (3 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (4 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (4 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (5 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (6 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (6 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (6 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (6 hours ago)

Malayali Vartha Recommends