Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ലോകം നടുങ്ങി. .. അക്രമിയുടെ വെടിയേറ്റ് വിടപറഞ്ഞത് ജപ്പാന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം (ഒന്‍പത് വര്‍ഷം) പ്രധാനമന്ത്രിയായിരുന്ന, ലോകനേതാക്കളുടെ പ്രിയ മിത്രം ഷിന്‍സോ ആബെ... ജപ്പാനുമായുള്ള ബന്ധം ശക്തമാക്കിയ, ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉറ്റ സുഹൃത്തായിരുന്ന ആബെയുടെ വിയോഗത്തില്‍ ഇന്ത്യ ഇന്ന് ദുഃഖം ആചരിക്കും, ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും; ഹൃദയപൂര്‍വം ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

09 JULY 2022 06:34 AM IST
മലയാളി വാര്‍ത്ത

ലോകം നടുങ്ങി... അക്രമിയുടെ വെടിയേറ്റ് വിടപറഞ്ഞത് ജപ്പാന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം (ഒന്‍പത് വര്‍ഷം) പ്രധാനമന്ത്രിയായിരുന്ന, ലോകനേതാക്കളുടെ പ്രിയ മിത്രം ഷിന്‍സോ ആബെ(67) ... ജപ്പാനുമായുള്ള ബന്ധം ശക്തമാക്കിയ, ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉറ്റ സുഹൃത്തായിരുന്ന ആബെയുടെ വിയോഗത്തില്‍ ഇന്ത്യ ഇന്ന് ദുഃഖം ആചരിക്കും, ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

പടിഞ്ഞാറന്‍ ജപ്പാനിലെ നാരാ നഗരത്തിലെ റെയില്‍വേ സ്റ്റേഷന് പുറത്ത്, ട്രാഫിക് ഐലന്‍ഡില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണയോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് വെടിയേല്‍ക്കുന്നത്. ഇന്ത്യന്‍ സമയം രാവിലെ എട്ട് മണിക്കായിരുന്നു (ജപ്പാന്‍ സമയം 11.30) ആക്രമണം.




തെത്സുയാ യമഗാമി എന്ന 41 കാരനാണ് പിറകില്‍ നിന്ന് സ്വയം നിര്‍മ്മിച്ച നാടന്‍ തോക്കുകൊണ്ട് രണ്ട് തവണ വെടിവച്ചത്. ആദ്യത്തേത് കഴുത്തിന്റെ വലതുവശത്തും രണ്ടാമത്തേത് ഇടത് തോളെല്ലിലും കൊണ്ടു. നാരാ സ്വദേശിയായ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മൂന്ന് വര്‍ഷം ജപ്പാന്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്നു.

രണ്ടാമത്തെ വെടിയേറ്റതോടെ ആബെ തറയില്‍ കുഴഞ്ഞു വീണു. വെളുത്ത ഷര്‍ട്ടില്‍ ചോര പുരണ്ട് മലര്‍ന്ന് നിശ്ചലനായി കിടന്ന ആബെയുടെ ചുറ്റും ആളുകള്‍ ഓടിക്കൂടി. ഒരാള്‍ അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് വീണ്ടെടുക്കാന്‍ മസാജിംഗ് ചെയ്തെങ്കിലും ഫലമുണ്ടായില്ല.



ഉടന്‍ ഹെലികോപ്റ്ററില്‍ നാരാ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തിച്ചു. ഹൃദയം സ്തംഭിച്ച് ശ്വാസം നിലച്ച അവസ്ഥയിലായിരുന്നു. ഹെലികോപ്റ്ററില്‍ കയറ്റുമ്പോള്‍ തന്നെ ശ്വാസം നിലച്ചിരുന്നു. ഒരു വെടിയുണ്ട ഹൃദയം തുളച്ചിരുന്നു. ആശുപത്രിയില്‍ ആബേയ്ക്ക് രക്തം നല്‍കിയതായി സഹോദരനും പ്രതിരോധ മന്ത്രിയുമായ നോബുവോ കിഷി അറിയിച്ചു.നാല് മണിക്കൂര്‍ നീണ്ട രക്ഷാശ്രമങ്ങളൊക്കെ വിഫലമായി. പ്രാദേശിക സമയം വൈകിട്ട് 5.03ന് അന്ത്യം സംഭവിച്ചു.
പ്രധാനമന്ത്രി പദം ഒഴിഞ്ഞിട്ടും ഭരണകക്ഷിയിലെ ഉന്നത നേതാവായിരുന്നു അദ്ദേഹം. മുന്‍ റേഡിയോ ജോക്കി ആകീ മാത്സുസാകി ആണ് ഭാര്യ. ദമ്പതികള്‍ക്ക് മക്കളില്ല
അതേസമയം ഇന്ത്യയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം ഏറെയാണ്. 2021 ല്‍ പദ്മ വിഭൂഷണ്‍ നല്‍കി ഇന്ത്യ ആദരിക്കുകയുണ്ടായി. 2017ല്‍ മുംബയ് -അലഹബാദ് അതിവേഗ റെയിലിന് പ്രധാനമന്ത്രിക്കൊപ്പം തറക്കല്ലിട്ടു. 2014ല്‍ റിപ്പബ്‌ളിക് ദിനാഘോഷത്തില്‍ മുഖ്യഅതിഥി
2007ല്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു

മാത്രവുമല്ല 2006 മുതല്‍ എല്ലാ വര്‍ഷവും ഇന്ത്യ-ജപ്പാന്‍ ഉച്ചകോടി. റഷ്യയുമായി മാത്രമാണ് അതുവരെ ഇന്ത്യയ്ക്ക് ഇങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നത്. 2007ല്‍ ഇന്ത്യ-യു.എസ്-ആസ്‌ട്രേലിയ- ജപ്പാന്‍ (ക്വാഡ് ) സഖ്യത്തിന്റെ ശില്പി.2013 മുതല്‍ ഇന്ത്യയില്‍ പവര്‍ സെക്ടര്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഷിപ്പിംഗ്, റെയില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ സാങ്കേതിക, സാമ്പത്തിക സഹായം.2014ല്‍ മോദിയുടെ ജപ്പാന്‍ സന്ദര്‍ശനം, 3500 കോടി ഡോളറിന്റെ നിക്ഷേപം ഇന്ത്യയിലേക്ക്.2016ല്‍ ആണവകരാര്‍.

അതേസമയം
ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയ്ക്ക് ഹൃദയപൂര്‍വം ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷിന്‍സോയുമായുള്ള ആഴത്തിലുള്ള വ്യക്തിബന്ധം വിശദീകരിക്കുന്ന കുറിപ്പ് തന്റെ ബ്ലോഗില്‍ മോദി പങ്കുവച്ചു.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (2 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (2 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (3 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (3 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (6 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (7 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (7 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (8 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (8 hours ago)

Malayali Vartha Recommends