അതിര്‍ത്തിയില്‍ ചീറിപ്പാഞ്ഞ് ചൈനീസ് യുദ്ധവിമാനങ്ങള്‍; അസാധാരണ നീക്കങ്ങള്‍ തിരിച്ചടിക്ക് തയ്യാറായി ഇന്ത്യ

കഴിഞ്ഞ ദിവസത്തെ 16ാം കമാന്‍ഡര്‍ തല ചര്‍ച്ചയ്ക്ക് ശേഷം. ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസം ലഭിക്കും എന്നാണ് വിലയിരുത്തപ്പെട്ടത്. ചര്‍ച്ചയിലും അത് ധാരണയായതാണ്. എന്നാല്‍ ഇപ്പോഴിതാ ചൈന തനി നിറം കാട്ടിയിരിക്കുന്നു. നേരത്തേ ഇല്ലാത്ത തരത്തിലുള്ള അസാധാരണ നീക്കങ്ങളാണ് ചൈന അതിര്‍ത്തിയില്‍ നടത്തുന്നത്. തായ്വാനില്‍ യുദ്ധവിമാനങ്ങളയച്ച് പ്രകോപനം സൃഷ്ടിക്കുന്നത് പോലെ ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളിലും ചൈന യുദ്ധ വിമാനങ്ങള്‍ അയച്ച് പ്രകോപനം സൃഷ്ടിച്ചിരിക്കുകയാണ്.
ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷ സാദ്ധ്യത പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ക്കിടയിലും ചൈന ഇത്തരത്തില്‍ നടത്തുന്നത് വളരെ വിചിത്രമായ നിലപാടാണെന്നാണ് ഇന്ത്യ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അതിര്‍ത്തിയില്‍ സൈന്യം എന്ത് നിലപാട് എടുക്കും എന്ന കാര്യത്തില്‍ ഇതുവരെ സൂചനകളൊന്നും തന്നെ ഉണ്ടായിട്ടില്ല. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ വ്യോമസേനയുടെ വിമാനങ്ങള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയാണ് ചൈന വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ഇന്ത്യയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ നാല് ആഴ്ചകളായി അതിര്‍ത്തിയിലേക്ക് ചൈന വിമാനങ്ങള്‍ അയക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 24, 25 എന്നീ തിയതികളിലാണ് ചൈന വിമാനങ്ങള്‍ അതിര്‍ത്തിയിലേക്ക് അയച്ചു തുടങ്ങിയത് എന്നാണ് നിഗമനം. ഇന്ത്യന്‍ സേനകളുടെ വിന്യാസവും മറ്റ് നീക്കങ്ങളും മനസ്സിലാക്കുകയാണ് ചൈനയുടെ ലക്ഷ്യം. ജെ11 വ്യോമ സേന വിമാനമാണ് സ്ഥിരമായി അതിര്‍ത്തിയിലെത്തുന്നത്. പലപ്പോഴും സംഘര്‍ഷ ബാധിത മേഖലകള്‍ക്കടുത്തുകൂടി വിമാനം കടന്നുപോകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ചൈനയുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ സജ്ജമാണെന്ന് വ്യോമസേന അറിയിച്ചു. നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മേഖലകളില്‍ മിഗ്29 , മിറാഷ് 2000 എന്നീ യുദ്ധ വിമാനങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. ചൈന പ്രകോപിപ്പിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തിരിച്ചടിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. ഇതിനുള്ള തയ്യാറെടുപ്പുകളും മുന്‍കരുതലുകളും നേരത്തെ സ്വീകരിച്ചതായി വ്യോമസേന വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























