Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

ചൈനയുടെ തന്ത്രം മനസിലാക്കി തിരിച്ചടിക്കാൻ തയ്യാറെടുത്ത് ഇന്ത്യൻ വ്യോമസേന; റഫേലിനെ കളത്തിലിറക്കി രാജ്യം...

25 JULY 2022 10:12 PM IST
മലയാളി വാര്‍ത്ത

ലഡാക്ക് അതിർത്തിയിലെ സംഘർഷ സാദ്ധ്യത പരിഹരിക്കാനുള്ള ചർച്ചകൾക്കിടയിലും പ്രകോപനം തുടർന്ന് ചൈന. യഥാർത്ഥ നിയന്ത്രണ രേഖയിൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നിരീക്ഷണം നടത്തിയാണ് ചൈന വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ അതിർത്തിയിലെ സ്ഥിതിഗതികൾ ഇന്ത്യയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ജെ11 ഉൾപ്പടെയുള്ള ചൈനീസ് യുദ്ധവിമാനങ്ങൾ കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയ്ക്ക് സമീപം നിരന്തരം പറക്കുകയാണ്.

കഴിഞ്ഞ മൂന്ന് നാല് ആഴ്ചകളായാണ് ചൈനീസ് വിമാനങ്ങൾ നിയന്ത്രണ രേഖയ്ക്ക് സമീപം നിരന്തരമായി പറക്കുന്നത്. ഇന്ത്യൻ പ്രതിരോധ സംവിധാനത്തെ വെല്ലുവിളിക്കുകയാണ് ഇവരുടെ ലക്ഷ്യം. ജൂൺ 24, 25 എന്നീ തിയതികളിലാണ് ചൈന വിമാനങ്ങൾ അതിർത്തിയിലേക്ക് അയച്ചു തുടങ്ങിയത് എന്നാണ് നിഗമനം. ഇന്ത്യൻ സേനകളുടെ വിന്യാസവും മറ്റ് നീക്കങ്ങളും മനസ്സിലാക്കുകയാണ് ചൈനയുടെ ലക്ഷ്യം. ജെ-11 വ്യോമ സേന വിമാനമാണ് സ്ഥിരമായി അതിർത്തിയിലെത്തുന്നത്. പലപ്പോഴും സംഘർഷ ബാധിത മേഖലകൾക്കടുത്തുകൂടി വിമാനം കടന്നുപോകുന്നുണ്ടെന്നാണ് റിപ്പോർട്ട്.

പത്ത് കിലോമീറ്റർ ഉൾപ്പെടുന്ന കോൺഫിഡൻസ് ബിൽഗിംഗ് മേജർ ലൈൻ വ്യവസ്ഥകൾ ചൈനീസ് വിമാനങ്ങൾ ലംഘിച്ചതായും റിപ്പോർട്ടുകളുണ്ട്. ജൂലായ് 17ന് ചുഷുൽ മോൾഡോ അതിർത്തിയിൽ പതിനാറാമത് ഇന്ത്യ- ചൈന കമാൻഡർതല ചർച്ചകൾ നടക്കുന്നതിനിടെയാണ് ഏറ്റവും ഒടുവിലായി പ്രകോപന നടപടികൾ ഉണ്ടായത്.

ചൈനയുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ സജ്ജമാണെന്ന് വ്യോമസേന അറിയിച്ചു. തങ്ങളുടെ ഏറ്റവും വിപുലമായ യുദ്ധവിമാനങ്ങളായ റാഫാൽ, മിഗ് 29, മിറാഷ് 2000 എന്നിവ പറത്തി ചൈനയുടെ പ്രകോപന നീക്കങ്ങൾക്ക് ഇന്ത്യ മറുപടി നൽകിയിട്ടുണ്ട്. 2020ൽ ചൈന അതിർത്തി വ്യവസ്ഥകൾ ലംഘിച്ചതിന് പിന്നാലെ ലഡാക്കിൽ അടിസ്ഥാന സൈനിക സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിനുള്ള തയ്യാറെടുപ്പുകളും മുൻകരുതലുകളും നേരത്തെ സ്വീകരിച്ചതായി വ്യോമസേന വ്യക്തമാക്കി.

പാശ്ചാത്യ മേഖലയിലെ നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട ത‌ർക്കങ്ങൾ ക്രിയാത്മകമായി പരിഹരിക്കുന്നതിനായി ഇരുപക്ഷവും ചർച്ചകൾ തുടരുകയാണെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിറക്കിയിരുന്നു. അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും തമ്മിൽ വ്യക്തവും ആഴത്തിലുള്ളതുമായ ച‌ർച്ചകൾ പുരോഗമിക്കുന്നതായി സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (15 minutes ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (19 minutes ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (28 minutes ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (32 minutes ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (38 minutes ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (1 hour ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (1 hour ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (2 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (2 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (2 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (3 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (3 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (3 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (3 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (4 hours ago)

Malayali Vartha Recommends