Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

തായ്വാനില്‍ മിസൈല്‍ സൈറണ്‍; ചീറി പാഞ്ഞ് യുദ്ധവിമാനങ്ങള്‍; ബങ്കറുകളിലൊളിച്ച് ജനങ്ങള്‍; ചൈനീസ് ആക്രമണം ഉടന്‍

26 JULY 2022 04:47 PM IST
മലയാളി വാര്‍ത്ത

അതിര്‍ത്തിയിലെ ചൈനീസ് ഭീഷണിയ്ക്ക് കഴിഞ്ഞ ദിവസമാണ് ഇന്ത്യ ചുട്ട മറുപടി നല്‍കിയത്. ഇന്ത്യന്‍ അതിര്‍ത്തിയ്ക്ക് സമീപം യുദ്ധ വിമാനങ്ങള്‍ പറത്തിയായിരുന്നു ചൈനയുടെ പ്രകോപനം. തൊട്ടടുത്ത ദിവസം തന്നെ റാഫേല്‍ യുദ്ധ വിമാനങ്ങളിറക്കി ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ പ്രകമ്പനം സൃഷ്ടിച്ചു. ഇതോടെ ചൈനയുടെ നീക്കങ്ങള്‍ കെട്ടടങ്ങി.

ഇപ്പോഴിതാ തായ്വാന്‍ അതിര്‍ത്തിയില്‍ ചൈന യുദ്ധം തുടങ്ങി എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 1.30 ആയപ്പോഴേക്കും വ്യോമാക്രമണത്തിനെതിരെ മുന്നറിയിപ്പ് നല്‍കുന്ന സൈറണുകള്‍ അന്തരീക്ഷത്തില്‍ മുഴങ്ങാന്‍ തുടങ്ങി. വടക്കന്‍ തെയ്വാനിലെ നഗരങ്ങളിലേയും പട്ടണങ്ങളിലേയുംജനങ്ങളെല്ലാം വീടുകള്‍ക്കകത്തേക്ക് ഓടിക്കയറി. കടകളെല്ലാം കൊട്ടിയടച്ചു റോഡുകള്‍ തീര്‍ത്തും വിജനമായി. വാഹനങ്ങളില്‍ പോയിരുന്നവരോട് വാഹനങ്ങള്‍ വശത്തേക്ക് ഓതുക്കിയിട്ട് ഏതെങ്കിലും അടുത്തുള്ള മേല്‍ക്കൂരക്ക് കീഴെ അഭയം തേടാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു.

തൊട്ടടുത്ത നിമിഷം ആകാശത്തില്‍ യുദ്ധവിമാനങ്ങളുടെ ഇരമ്പല്‍. ആയിരക്കണക്കിന് മൊബൈലുകളിലേക്ക് എത്തിയ സന്ദേശം ഒരു മിസൈല്‍ ആക്രമണത്തെ കുറിച്ചുള്ള മുന്നറിയിപ്പായിരുന്നു. എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്ത് അഭയം തേടാനുള്ള നിര്‍ദ്ദേശവും അതിലുണ്ടായിരുന്നു. തീര്‍ത്തും ഭീതിദമായ ഒരു അന്തരീക്ഷം. എന്നാല്‍, പിന്നീട് ആശ്വാസത്തിന്റെ നിശ്വാസമുയരുകയായിരുന്നു. ഏതു നിമിഷവും ഉണ്ടായേക്കാവുന്ന ചൈനീസ് ആക്രമണത്തെ നേരിടാനുള്ള ഒരു സമ്പൂര്‍ണ്ണ ഡ്രില്‍ ആയിരുന്നു അവിടെ നടന്നത്.

യുക്രെയിനില്‍ റഷ്യയുടെ അധിനിവേശം തുടരുമ്പോള്‍, യൂറേഷ്യയുടെ ഇങ്ങേ തലക്കലും ഒരു പ്രതിസന്ധി ഏത് നിമിഷവും ഉണ്ടായേക്കാം എന്ന് പ്രതീക്ഷിച്ചിരിക്കേണ്ടതുണ്ട്. ഒരുപാട് സമാനതകള്‍ ഉള്ളതാണ് ഇത് രണ്ടുംന. റഷ്യന്‍ പ്രസിഡണ്ട് പുടിനെ പോലെ തന്നെ ദുര്‍ബലരായ അയല്‍രാജ്യങ്ങളുടെ അവകാശങ്ങളെ മാനിക്കുന്നതില്‍ തീരെ താല്പര്യമില്ലാത്ത വ്യക്തിയാണ് ചൈനീസ് ഏകാധിപതി ഷീ ജിന്‍പിംഗും. മാത്രമല്ല, 1949ല്‍ ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയ അന്നു മുതല്‍ തന്നെ തായ്വാന്‍ ചൈനയുടെ ഭാഗമാണെന്ന അവകാശവാദം ചൈന ഉന്നയിക്കുന്നുമുണ്ട്.

ഔദ്യോഗികമായി ചൈനയുടെ ഭാഗമാണെങ്കിലും, കഴിഞ്ഞ 30 വര്‍ഷക്കാലത്തിലേറെയായി ജനാധിപത്യ ഭരണ സംവിധാനം നിലനില്‍ക്കുന്ന ഒരു രാജ്യമാണ് തെയ്വാന്‍. റഷ്യന്‍ അതിര്‍ത്തിയില്‍ യുക്രെയിന്‍ എന്നൊരു ജനാധിപത്യ രാജ്യത്തിന്റെ സാന്നിദ്ധ്യം ചൈന ഇഷ്ടപ്പെടാത്തതുപോലെ തന്നെ, കേവലം 100 മൈലുകള്‍ക്ക് അപ്പുറം ഒരു ജനാധിപത്യ സമ്പ്രദായം ചൈനയ്ക്കും സഹിക്കാനാകില്ല. ഈയടുത്ത കാലത്തായി ചൈനീസ് നാവിക സേനയും വ്യോമസേനയും തായ്വാന് ചുറ്റും സജീവമായിക്കൊണ്ടിരിക്കുകയാണ്.

കേവലം മൂന്ന് കോടിയില്‍ താഴെമാത്രം ജനസംഖ്യയുള്ള ഈ കുഞ്ഞ് ദ്വീപ് രാഷ്ട്രം അതിന്റെ തന്ത്രപരമായ ഭൂമിശാസ്ത്ര സ്ഥാനം കൊണ്ട് ചൈനയേറെ പ്രാധാന്യമുള്ളതാണ്. അതുകൊണ്ടു തന്നെ ചൈനയുടെ ആക്രമണം തായ്വാന്‍ മാത്രമല്ല, പാശ്ചാത്യ ശക്തികളുംപ്രതീക്ഷിക്കുന്നുണ്ട്. ജപ്പാന്‍ സന്ദര്‍ശനവേളയില്‍, തായ്വാന്‍ ആക്രമിക്കപ്പെട്ടാല്‍ അമേരിക്ക പ്രതിരോധിക്കും എന്ന് ജോ ബൈഡന്‍ പറഞ്ഞതും ഈ പശ്ചാത്തലത്തിലാണ്.

അത്തരമൊരു യുദ്ധ സാഹചര്യം ഉണ്ടായാല്‍ അതില്‍ ഏറെ സന്തോഷിക്കുക പുടിന്‍ ആയിരിക്കും. കിഴക്കന്‍ യൂറോപ്പിലെ നാറ്റോയുടെ സൈനിക സന്നാഹത്തിന്റെ വലിയൊരു ഭാഗം വിദൂരപൂര്‍വ്വ ദേശത്തേക്ക് മാറ്റപ്പെടുമ്പോള്‍, അവിടെ പുടിന് മേല്‍ക്കോയ്മ നേടാനാകും. മാത്രമല്ല, ചൈനീസ് അധിനിവേശമുണ്ടായാല്‍ അത് യുക്രെയിന്‍ പ്രതിസന്ധിയേക്കാള്‍ ഏറെ ഗുരുതരമായി ആഗോളാടിസ്ഥാനത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഒരുപക്ഷെ 1962ല്‍ ക്യുബന്‍ മിസൈല്‍ പ്രതിസന്ധിക്ക് ശേഷം ലോകം കാണുന്ന ഏറ്റവും ഭീതിദമായ ഒരു സാഹചര്യമായിരിക്കും ഉണ്ടാവുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (15 minutes ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (19 minutes ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (28 minutes ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (32 minutes ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (38 minutes ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (1 hour ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (1 hour ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (2 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (2 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (2 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (3 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (3 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (3 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (3 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (4 hours ago)

Malayali Vartha Recommends