Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

ചൈന പ്രതീക്ഷിച്ചില്ല തിരിച്ചടിച്ച് തായ്വാന്‍ അമേരിക്കന്‍ ആയുധങ്ങള്‍ കണ്ട് കിളി പോയി ചൈന കൊടും യുദ്ധത്തിലേയ്ക്ക്..

06 AUGUST 2022 02:09 PM IST
മലയാളി വാര്‍ത്ത

ഞങ്ങളായിട്ട് ആരെയും ഉപദ്രവിക്കില്ല. എന്നാല്‍ എത്ര വലിയ രാജ്യമാണെങ്കിലും ഞങ്ങളെ ആക്രമിച്ചാല്‍ ഞങ്ങളും തിരിച്ചടിക്കും എന്ന് തായ്വാന്‍ പറഞ്ഞത് വെറും വാക്കല്ല. അതവര്‍ പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് തായ്വാനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് 11 മിസൈലുകള്‍ തൊടുത്തത്. വെറും അഭ്യാസ പ്രകടനം മാത്രമാണെന്ന് പറഞ്ഞു നടത്തിയ ചൈനയുടെ ആയുധ പ്രയോഗം തായ്‌വാന്‍ അതിര്‍ത്തിയെ വിറപ്പിക്കുന്നതായിരുന്നു. അധികം വൈകാതെ തന്നെ ഈ ആക്രമണം തങ്ങളുടെ ജന വാസ് മേഘലകളിലേയ്ക്കും ഉണ്ടാകും എന്ന് തിരിച്ചറിഞ്ഞ തായ്വാന്‍ അമേരിക്കയുടെ സഹായത്തോടെ അത്യാധുനീക മിസൈല്‍ പ്രതിരോധ ആക്രമണ സംവിധാനങ്ങള്‍ വിന്യസിച്ചിരിക്കുകയാണ്, അമേരിക്കയുടെ കൃത്യമായ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ചൈനീസ് യുദ്ധക്കപ്പലുകളുടെയും ചൈന വ്യോമ മാര്‍ഗം ആക്രമണം നടത്താന്‍ സാധ്യതയുള്ളതുമായ ഇടങ്ങളിലാണ് ഈ പ്രതിരോധ സംവിധാനങ്ങള്‍ തായ്വാന്‍ വിന്യസിച്ചിരിക്കുകുന്നത്. ഇത് അക്ഷരാര്‍ത്ഥത്തില്‍ ചൈനയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. കാരണം പെട്ടെന്നുണ്ടാകുന്ന തങ്ങളുടെ നീക്കത്തില്‍ തായ്വാന്‍ പതറുമെന്നും ഭയപ്പെടും എന്നുമാണ് ചൈന കരുതിയിരുന്നത്. എന്നാല്‍ തങ്ങളെ തിരിച്ച് ആക്രമിക്കാന്‍ സംവിധാനങ്ങള്‍ വിന്യസിക്കും എന്ന് അവര്‍ ഒരിക്കലും കരുതിയിരുന്നില്ല.

ചൈനയുടെ ഇത്തരത്തിലുള്ള പ്രകോപനങ്ങളോട് അതേ ഗൗരവത്തോടെയാണ് തായ്‌വാനും പ്രതികരിച്ചിരിക്കുന്നത്. ഇതോടെ കനത്ത യുദ്ധഭീതിയിലേക്ക് വഴുതിവീണിരിക്കുകയാണ് തായ്വാന്‍ കടലിടുക്ക്. ചൈനയുടെ കപ്പലുകളും വിമാനങ്ങളും തായ്വാന്‍ കടലിടുക്കിലെ മീഡിയന്‍ ലൈന്‍ അതിക്രമിച്ചു കടന്ന സാഹചര്യത്തില്‍ അതിര്‍ത്തിയിലേക്ക് തങ്ങളുടെ പടക്കപ്പലുകളും പോര്‍വിമാനങ്ങളും സര്‍ഫസ് റ്റു എയര്‍ വിമാനവേധ മിസൈലുകളുമാണ് തായ്വാന്‍ വിന്യസിച്ചിരിക്കുന്നത്. തായ്വാന്‍ പ്രതിരോധ വകുപ്പ് തന്നെയാണ് ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. യുദ്ധമുണ്ടായാല്‍ അതിനെ നേരിടാന്‍ സജ്ജമാണ് എങ്കിലും സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നതിനോട് ഞങ്ങള്‍ യോജിക്കുന്നില്ലെന്നും തായ്വാന്‍ പറയുന്നുണ്ട്.

അതേസമയം മറു ഭാഗത്ത് ചൈനയെ തീര്‍ക്കാന്‍ അമേരിക്കയന്‍ യുദ്ധക്കപ്പലുകളും തയ്യാറായിക്കഴിഞ്ഞു. നിലവിലെ ദൗത്യങ്ങളെല്ലാം അവസാനിപ്പിച്ച് ഈ യുദ്ധക്കപ്പലുകള്‍ തായ്വാന്‍ കടലിടിക്കിലേയ്ക്ക് പാഞ്ഞടുക്കുകയാണ്. മാത്രമല്ല ചൈനയുടെ ഈ സൈനിക അഭ്യാസങ്ങള്‍ അങ്ങേയറ്റം പ്രകോപനപരമാണ് എന്നും ഇത്തരത്തിലുള്ള നിരുത്തരവാദിത്തപരമായ നടപടികള്‍ മേഖലയിലെ ശാന്തിക്ക് ഭംഗം വരുത്തുമെന്നും അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചു. ഇത് ചൈനയ്ക്കുള്ളൊരു മുന്നറിയിപ്പ് കൂടിയാണ്. തായ്വാനെ ഒരുതരത്തിലും ഒറ്റപ്പെടുത്താന്‍ അമേരിക്ക അനുവദിക്കില്ലന്നും ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയും അറിയിച്ചിട്ടുണ്ട്. അതേ സമയം തുടര്‍ച്ചയായ രണ്ടാം ദിവസവും ചൈന തങ്ങളുടെ സൈനികാഭ്യാസങ്ങള്‍ തുടരുന്നത് യുദ്ധം ഉണ്ടാകും എന്ന് ഉറപ്പിക്കുന്നതിന് തുല്യമാണ്. പതിനൊന്ന് ബാലിസ്റ്റിക് മിസൈലുകളാണ് ഇതിനകം തന്നെ ചൈന തായ്‌വാനു കുറുകെ വിക്ഷേപിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നിലേറെ തവണ ചൈനീസ് കപ്പലുകളും വിമാനങ്ങളും തായ്വാന്‍ കടലിടുക്കിന്റെ മീഡിയന്‍ ലൈന്‍ അതിക്രമിച്ചു കടന്നിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ്, ഇന്ന് അതിര്‍ത്തിയിലേക്ക് തായ്വാന്‍ സൈന്യം മിസൈല്‍ സംവിധാനങ്ങള്‍ വിന്യസിച്ചത്. അഭ്യാസ പ്രകടനങ്ങളൊക്കെ ചൈന നടത്തുന്നുണ്ടെങ്കിലും തായ്വാന്‍ പ്രസിഡന്റെിനെ ഷീയ്ക്ക് നല്ല ഭയമുണ്ട്. രാജ്യ സുരക്ഷയ്ക്കായി എന്തും ചെയ്യുന്ന ജനങ്ങളുടെ എല്ലാം പിന്തുണയുള്ള ഒരു നേതാവിനെ ഷീ എങ്ങനെ ഭയപ്പെടാതിരിക്കും. യ

2020ലെ ദേശീയ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേ തയ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍ ചൈനയുടെ പേരെടുത്തു പറഞ്ഞുകൊണ്ടാണ്, തയ്‌വാന്‍ കടലിടുക്കിന്റെ മറുഭാഗത്തുനിന്നുമുണ്ടാകുന്ന നിരന്തരമായ ഭീഷണികളെ നേരിടുവാന്‍ ഞങ്ങളുട സൈനിക മേഖലയെ കൂടുതല്‍ ആധുനികവല്‍ക്കരിക്കുവാനും കാര്യക്ഷമമാക്കുവാനും രാജ്യം തീരുമാനിച്ചിരിക്കുന്നുവെന്നു എന്ന പ്രഖ്യാപനം സായ് ഇങ് വെന്‍ നടത്തിയത്. 'ദ്വീപിന് സമീപത്തു നിന്നുമുള്ള ഭീഷണികളെ നിസ്സാരമായി തള്ളിക്കളയുവാനാകില്ല. പോര്‍ട്ടബിള്‍ മിസൈലുകള്‍, സ്മാര്‍ട്ട് മൈനുകള്‍ തുടങ്ങിയവയെ സൈനിക സംഭരണത്തിലുള്‍പ്പെടുത്തി കൂടുതല്‍ പ്രതിരോധശേഷി കൈവരിക്കുകയാണ് ലക്ഷ്യം. ചൈനയുമായി തയ്‌വാന്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രകോപനങ്ങള്‍ക്കെതിരെ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. തയ്‌വാന്‍ സമാധാനത്തിനു വേണ്ടിയാണ് നിലകൊള്ളുന്നത്. പക്ഷേ അധിനിവേശത്തിനു ശ്രമിച്ചാല്‍ എന്തു വിലകൊടുത്തും തങ്ങളുടെ ജീവന്‍ സംരക്ഷിക്കും'–അവര്‍ വ്യക്തമാക്കി. സായ് ഇങ് വെന്നിന്റെ പ്രസ്താവനയ്ക്ക് യുഎസിന്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു.

2021ല്‍ ചൈനയുടെ ആക്രമണ ഭീഷണികളെ പരാമര്‍ശിച്ചുകൊണ്ട് തയ്‌വാന്‍ വിദേശകാര്യ മന്ത്രി ജോസഫ് വൂ പറഞ്ഞത് തങ്ങള്‍ ഒരു സൈനിക നടപടിക്കായി സജ്ജരാകേണ്ടതുണ്ട് എന്നാണ്. സൈന്യത്തെ അതിര്‍ത്തിയില്‍നിന്നും പിന്‍വലിക്കില്ലെന്ന് പറയുന്ന ചൈന സൈനികശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ടും സൈനിക അഭ്യാസം നടത്തിക്കൊണ്ടും നിലകൊള്ളുമ്പോള്‍ തങ്ങള്‍ വരാന്‍ പോകുന്ന യാഥാര്‍ഥ്യത്തെ മുന്നില്‍ കാണുന്നു എന്നാണ് സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്.

എന്തായിരുന്നു വൂ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയതിന്റെ കാരണം? യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തയ്‌വാനെ ആക്രമിക്കരുതെന്ന് മുന്നറിയിപ്പു നല്‍കുമ്പോഴും ചൈന ഭീഷണിയുടെ സ്വരത്തില്‍ ഒരയവും വരുത്തുന്നില്ല. തയ്‌വാന്‍ വിദേശകാര്യ മന്ത്രിയുടെ അഭിപ്രായ പ്രകടനത്തിനു തൊട്ടുമുന്‍പുള്ള ദിവസം തയ്‌വാന്റെ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണിലേക്ക് ചൈനയുടെ 26 പോര്‍വിമാനങ്ങള്‍ ഇരച്ചുകയറിയിരുന്നു. തങ്ങള്‍ അധിനിവേശത്തില്‍നിന്നു പിന്‍തിരിയില്ലെന്നും, വന്‍ശക്തികളുടെ ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നുമുള്ള സന്ദേശമാണ് പോര്‍വിമാനങ്ങള്‍ പറത്തിക്കൊണ്ട് ചൈന തയ്‌വാന് നല്‍കിയത്. യുഎസ് തയ്‌വാന് സൈനികസഹായം നല്‍കിക്കൊണ്ടിരിക്കുമ്പോഴും, അതൊന്നും തങ്ങളുടെ തീരുമാനം പിന്‍വലിക്കുവാന്‍ പര്യാപ്തമല്ല എന്ന ഒരു ഒളിയമ്പും ചൈനയുടെ ഈ പ്രകോപനത്തിനു പിന്നിലുണ്ടെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. തയ്‌വാന് അനുകൂലമായി യുഎസ് സംസാരിക്കുമ്പോഴും സൈനിക സഹായം വാഗ്ദാനം ചെയ്യുമ്പോഴും, തയ്‌വാന്‍ നേതാക്കള്‍ ചൈനയ്‌ക്കെതിരെ പ്രസ്താവനകളിറക്കുമ്പോഴും ചൈന അസഹിഷ്ണുത പ്രകടിപ്പിക്കാറുണ്ട് എന്നത് ചൈനയ്ക്ക് ഈ വിഷയത്തിലുള്ള അമിതമായ താത്പര്യത്തെയാണ് സൂചിപ്പിക്കുന്നത്. ഇതിനുള്ള മറുപടിയായാണ് തൊട്ടടുത്ത ദിവസം തന്നെ ജോസഫ് വൂ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (5 minutes ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (24 minutes ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (41 minutes ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (1 hour ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (1 hour ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (2 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (2 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (2 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (3 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (3 hours ago)

Malayali Vartha Recommends