Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

റിസര്‍വ് സൈനികരെ ആവശ്യമുണ്ടെന്ന് പുടിന്‍ രാജ്യത്തുനിന്നും ഒളിച്ചോടി റഷ്യന്‍ യുവാക്കള്‍..

23 SEPTEMBER 2022 10:18 PM IST
മലയാളി വാര്‍ത്ത

ലോകത്തെ രണ്ടാമത്തെ സൈനിക ശക്തിയെന്ന് അറിയപ്പെടുന്ന റഷ്യ ഇപ്പോള്‍ യുക്രൈനില്‍ പരാജയം നേരിടുകയാണ്. പുടിന്റെ യുദ്ധതന്ത്രങ്ങള്‍ പാളുന്നുവെന്നാണ് റഷ്യയില്‍ നിന്ന് തന്നെ പ്രതിസ്വരങ്ങള്‍ ഉയരുന്നത്. ഇതോടെ രാജ്യത്തെ മൂന്ന് ലക്ഷം റിസര്‍വ് സൈനികരെ കൂടി യുദ്ധമുഖത്തിറക്കാനുള്ള ശ്രമവും ഉണ്ടായി. എന്നാല്‍ ആ നീക്കം പാളുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഏകാധിപതിയായ ഭരണാധികരിയുടെ ഈ പുതിയ സൈനിക തന്ത്രം മൂലം രാജ്യത്ത്  വന്‍ പ്രതിഷേധം ഉയരുകയാണ് എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുടിന്റെ പുതിയ സൈനിക റിക്രൂട്ട്‌മെന്റിനെതിരെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ യുവജനങ്ങളടക്കമുള്ളവര്‍ പരസ്യമായി പ്രതിഷേധം നടത്തി. ഇതോടെ നൂറ് കണക്കിന് പ്രതിഷേധക്കാരെ റഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇതോടെ നിര്‍ബന്ധിത സൈനീക സേവനത്തിനിറങ്ങേണ്ടി വരും എന്ന ഭയം കാരണം യുവാക്കളെല്ലാം രാജ്യം വിടുകയാണ്. പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ ആ പ്രഖ്യാപനം വന്നതോടെ റഷ്യയില്‍ നിന്നുള്ള വിമാന ടിക്കറ്റുകള്‍ അതിവേഗമാണ് വിറ്റുതീര്‍ന്നത്. സാമൂഹിക മാധ്യമങ്ങളില്‍, റഷ്യന്‍ അതിര്‍ത്തിയില്‍ രാജ്യം വിടാനായെത്തിയവരുടെ വാഹനങ്ങളുടെ കിലോമീറ്റര്‍ നീണ്ട ക്യൂവും പ്രത്യക്ഷപ്പെട്ടു. റഷ്യയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തത് 'റഷ്യയില്‍ നിന്ന് ഏങ്ങനെ പുറത്ത് കടക്കാം' എന്നുള്ളതിനെക്കുറിച്ചാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

യുക്രൈന്‍ യുദ്ധത്തിനായി കഴിഞ്ഞ ഫെബ്രുവരി 24 ന് മുമ്പ് റഷ്യന്‍ സേന തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ യുക്രൈന്‍ അതിര്‍ത്തിയില്‍ ഏതാണ്ട് ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനും അടുത്ത് റഷ്യന്‍ സൈനികര്‍ നിലയുറപ്പിച്ചിരുന്നതായി യുഎസ്, യുകെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, എത്ര സൈനികരാണ് യുക്രൈന്‍ അധിനിവേശത്തില്‍ പങ്കെടുത്തതെന്ന് റഷ്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അധിനിവേശം ഏഴ് മാസം പൂര്‍ത്തിയാക്കുമ്പോള്‍ റഷ്യയ്ക്ക് യുക്രൈന്റെ മണ്ണില്‍ ഭീമമായ നഷ്ടമാണ് നേരിടേണ്ടിവന്നതെന്ന് യുക്രൈന്‍ സൈന്യം പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു. 75,000 ത്തിനും 80,000 ത്തിനും ഇടയില്‍ റഷ്യന്‍ സൈനികര്‍ യുദ്ധഭൂമിയില്‍ കൊല്ലപ്പെട്ടന്ന് യുക്രൈന്‍ അവകാശപ്പെടുമ്പോള്‍ വെറും 5,000 പേര്‍ക്ക് മാത്രമാണ് ഇതുവരെ ജീവഹാനി സംഭവിച്ചതെന്ന് റഷ്യയുടെ അവകാശവാദം.

എന്നാല്‍, റഷ്യയ്ക്ക് കനത്ത നാശമാണ് യുദ്ധമുഖത്ത് ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കുന്നതാണ് 3,00,000 റിസര്‍വ് സൈനികര്‍ കൂടി സേനയുടെ ഭാഗമാകണമെന്ന പുടിന്റെ ശാസനം. റഷ്യ പുറത്ത് വിട്ട കണക്കിന്റെ ഏത്രയോ മടങ്ങ് സൈനികരെ റഷ്യയ്ക്ക് യുക്രൈന്‍ യുദ്ധഭൂമിയില്‍ നഷ്ടപ്പെട്ടെന്ന് യുദ്ധരംഗത്തെ വിദഗ്ദരും പറയുന്നു. എന്നാല്‍, പുതിയ പ്രഖ്യാപനത്തില്‍ കാര്‍ക്കശ്യമില്ലെന്നാണ് റഷ്യന്‍ ഔദ്ധ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

റഷ്യന്‍ സേനയ്ക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് തെക്ക് കിഴക്കന്‍ യുക്രൈനില്‍ യുക്രൈന്‍ സൈന്യം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനിടെ സോപാര്‍ജിയ ആണവ നിലയം ഉള്‍പ്പെടുന്ന സോപാര്‍ജിയയിലും റഷ്യന്‍ വിമത ശക്തിപ്രദേശങ്ങളായ ഡോണ്‍ബാസ്, ലുഹാന്‍സ് മേഖലയിലും നിര്‍ബന്ധിത ഹിതപരിശോധന നടത്തി നിയമപരമായി തങ്ങളുടെ ഭാഗമാക്കാനുള്ള ശ്രമങ്ങളിലാണ് റഷ്യ.

2014 ല്‍ യുക്രൈനില്‍ നിന്ന് ക്രിമിയന്‍ ഉപദ്വീപ് പിടിച്ചെടുത്തപ്പോഴും റഷ്യ ഈ തന്ത്രമാണ് ഉപയോഗിച്ചത്. അന്താരാഷ്ട്രാ പ്രതിഷേധം മറികടക്കുന്നതിനായി, അധിനിവേശ പ്രദേശങ്ങളില്‍ ഹിതപരിശോധന നടത്തി സ്വന്താക്കാനാണ് റഷ്യന്‍ പദ്ധതി. ഹിതപരിശോധനാ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 3,00,000 റിസര്‍വ് സൈനികരോട് സൈന്യത്തിന്റെ ഭാഗമാകാന്‍ പുടിന്‍ ആവശ്യപ്പെട്ടതും.

ഹിതപരിശോധനയ്‌ക്കെതിരെ യുക്രൈനും സുഹൃത്ത് രാജ്യങ്ങളും മുന്നോട്ട് വന്നു. എന്നാല്‍, ' റഷ്യന്‍ പ്രദേശം സംരക്ഷിക്കാന്‍ ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കു'മെന്ന് പുടിന്‍ ആവര്‍ത്തിച്ചു. യുദ്ധമുഖത്ത് ആണവായുധം ഉപയോഗിക്കാന്‍ മടിക്കില്ലെന്നും പുടിന്‍ പറഞ്ഞു. യുക്രൈനില്‍ റഷ്യന്‍ സേനയ്‌ക്കേറ്റ പരാജയത്തില്‍ പ്രസിഡന്റ് അസംതൃപ്തനാണെന്ന് പുടിന്റെ അവസാന വാര്‍ത്താ സമ്മേളനങ്ങളെ അടിസ്ഥാനപ്പെടുത്തി യുദ്ധവിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (2 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (2 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (2 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (3 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (3 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (3 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (3 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (3 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (4 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (4 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (8 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (9 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (10 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (11 hours ago)

Malayali Vartha Recommends