Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം ഉറപ്പുമായി ബൈഡന്‍ മോദി ചരിത്രം കുറിക്കുന്നു

23 SEPTEMBER 2022 10:47 PM IST
മലയാളി വാര്‍ത്ത

ആഗോള തലത്തില്‍ ഇന്ത്യയുടെ സ്വീകാര്യത നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. സാമ്പത്തീക മേഘലയിലും അത് പ്രകടമായി കാണാന്‍ കഴിയും. ഇപ്പോഴിതാ അമേരിക്കയുടെ ഒരു ഉറപ്പ് വലിയ ചര്‍ച്ചാ വിഷയമാകുകയാണ്. സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉറപ്പു മോദിയ്ക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്. സെപ്റ്റംബര്‍ 21ന് ജനറല്‍ അസംബ്ലിയില്‍ ഉന്നതതല യോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണു ബൈഡന്‍ തന്റെ പ്രഖ്യാപനം നടത്തിയത്.

സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗങ്ങളുടേയും താല്‍ക്കാലികാംഗങ്ങളുടേയും സംഖ്യ വര്‍ധിപ്പിക്കുന്നതിന് അമേരിക്ക മുന്‍കൈ എടുക്കുമെന്നും ബൈഡന്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. വളരെ നാളുകളായി സ്ഥിരാംഗത്വത്തിന് ശ്രമിക്കുന്ന ഇന്ത്യയുടെയും ജപ്പാന്‍, ജര്‍മനി തുടങ്ങിയ രാഷ്ട്രങ്ങളുടേയും താല്‍പര്യം സംരക്ഷിക്കുമെന്നും ബൈഡന്‍ പറഞ്ഞു.

ഇന്നു ലോകം നേരിടുന്ന പ്രശ്‌നങ്ങളില്‍ ശരിയായി പ്രതികരിക്കുന്നതിന് കൂടുതല്‍ രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തേണ്ടതാണെന്നും ആഫ്രിക്ക, ലാറ്റിന്‍ അമേരിക്കാ, കരീബിയന്‍ തുടങ്ങിയവയേയും ഇതില്‍ ഉള്‍പ്പെടുത്തണമെന്നും ബൈഡന്‍ വാദിച്ചു. 2021 ഓഗസ്റ്റ് മാസം യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ പ്രസിഡന്റ് ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനു വേണ്ടി അമേരിക്ക സെക്യൂരിറ്റി കൗണ്‍സിലില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ഉറപ്പുനല്‍കിയിരുന്നു. ഇന്ത്യയുടെ ശക്തമായ നേതൃത്വത്തെ പ്രസിഡന്റ് ബൈഡന്‍ പ്രത്യേകം അഭിനന്ദിച്ചു. കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും ചേര്‍ന്ന് വൈറ്റ് ഹൗസില്‍ നിന്നു സംയുക്ത പ്രസ്താവനയും പുറപ്പെടുവിച്ചു.

ഈ അടുത്തിടെയും മോദിയുടെ നിലപാട് കൊണ്ട് ലോകത്തിന്റെ കയ്യടി ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. ഈ യുഗം യുദ്ധത്തിന്റേതല്ലെന്ന് പുടിന്റെ മുഖത്ത് നോക്കി വീണ്ടും വീണ്ടും ആവര്‍ത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആര്‍ജ്ജവത്തിന് പിന്തുണയുമായി സ്‌കാന്‍ഡിനേവിയന്‍ബാള്‍ട്ടിക് രാജ്യങ്ങളുടെ ഭരണാധികാരികള്‍. എല്ലാ രാജ്യങ്ങളും പരസ്പരം അവരവരുടെ പ്രശ്‌നം പറഞ്ഞുതീര്‍ക്കാനുള്ള വേദികളിലെല്ലാം നരേന്ദ്രമോദിയുടെ പേര് എടുത്ത് പറയുന്നു. സമാധാനത്തിനായി ആഹ്വാനം ചെയ്യുന്ന എല്ലാവേദികളിലും ഐക്യരാഷ്ട്ര സഭയില്‍ പോലും നരേന്ദ്രമോദി നിറഞ്ഞു നില്‍ക്കുകയാണ്.

ന്യൂയോര്‍ക്കില്‍ രണ്ടാഴ്ചയോളം തങ്ങുന്ന വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഇപ്പോള്‍ നരേന്ദ്ര മോദി പ്രഭാവം നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. വിദേശകാര്യമന്ത്രിയെ നേരില്‍ കാണാന്‍ മത്സരിക്കുകയാണ് സ്‌കാന്‍ഡിനേവിയന്‍ബാള്‍ടിക് രാജ്യങ്ങളുടെ തലവന്മാര്‍. എല്ലാവരും നരേന്ദ്രമോദിയുടെ സന്ദര്‍ശനമാണ് ആവശ്യപ്പെടുന്നത്. ഒപ്പം പുടിനോട് പ്രധാനമന്ത്രി നടത്തിയ സംഭാഷത്തിലെ വാക്കുകളുടെ ഈ കാലഘട്ടത്തിലെ പ്രാധാന്യം ഏവരും എടുത്ത് പറഞ്ഞ് പ്രശംസിക്കുകയാണ്.

റഷ്യയുടെ അതിര്‍ത്തി പങ്കിടുന്ന നോര്‍വേ, എസ്‌തോണിയ എന്നിവര്‍ നാറ്റോയുടെ ഭാഗമെന്ന നിലയില്‍ പ്രതിസന്ധിയിലാണ്. റഷ്യാ യുക്രെയ്ന്‍ യുദ്ധത്തിന്റെ കെടുതി അനുവിക്കുന്ന രാജ്യങ്ങളുമാണ്. റഷ്യയുടെ ഉപരോധം ഇന്ധന രംഗത്ത് അനുഭവിക്കുന്നതിന്റെ പ്രശ്‌നങ്ങ ളാണ് ഇന്ത്യയുമായി ഇരുഭരണാധികാരികളും ചര്‍ച്ചചെയ്തത്.

'എന്തു പ്രശ്‌നവും പരസ്പരം ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പരിഹരിക്കാനാകും. വിഷയങ്ങളിലെ ഗൗരവം പരമാവധി കുറയ്ക്കാനും സംഘര്‍ഷം ഇല്ലാതാക്കാനും ഇക്കാലത്ത് നിരവധി വേദികളുണ്ട്. എന്നിട്ടും അതി ശക്തരെന്ന് വിശേഷിപ്പിക്കുന്ന വന്‍രാജ്യങ്ങള്‍ തന്നെ ആദ്യമേ ആയുധമേന്തുകയാണ്. ഈ അക്രമവാസന ഈ യുഗത്തിന് ചേരുന്നതല്ല.' നരേന്ദ്രമോദി പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ ഷാന്‍ഹായില്‍ നടത്തിയ പ്രസ്താവനയുടെ അലയൊലി ഇനിയും അവസാനിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (2 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (2 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (2 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (3 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (3 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (3 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (3 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (3 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (4 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (4 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (8 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (9 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (10 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (11 hours ago)

Malayali Vartha Recommends