Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ചൈന മൂടിവച്ച ഞൈട്ടിക്കുന്ന വാര്‍ത്ത ലോകമറിഞ്ഞു; പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കുന്നതിനു മുന്നോടിയായി, പ്രസിഡന്റിനെ വെട്ടാന്‍ നീക്കം ഷീയെ പൂട്ടിയിട്ടതെവിടെ;

25 SEPTEMBER 2022 01:37 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ചൈനീസ് സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ട വിവരം സമൂഹ മാധ്യമങ്ങളില്‍ കാട്ടു തീ പോലെ പടര്‍ന്നത്. എന്നാല്‍ ചൈനീസ് രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് ഇത് അത്ര ഞെട്ടലുണ്ടാക്കുന്ന കാര്യമായിരുന്നില്ല. ഷീ ചൈനയുടെ എല്ലാ അധികാരങ്ങളും കയ്യാളുന്നതിനെതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ വലിയ പടയൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഇത് മനസ്സിലാക്കിയ ഷീ രാജ്യത്തിന് പുറത്ത് പോകാന്‍ കൂട്ടാക്കിയിരുന്നില്ല. രാജ്യാന്തര യോഗങ്ങളിലെല്ലാം വെര്‍ച്വലായി മാത്രമാണ് ഷീ പങ്കെടുത്തത്. എന്നാല്‍ ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷീ പോയ തക്കത്തിലാണ് രാജ്യത്ത് ഈ അട്ടിമറികളെല്ലാം നടന്നത് എന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. ഇത് അഭ്യൂഹമാണെന്നാണ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പലരും വാദിക്കുന്നത്. എന്നാല്‍ ചൈനയില്‍ നിന്ന് ഇതിനെ സാധൂകരിക്കുന്ന ഒരു പ്രസ്താവനയും വന്നിട്ടില്ല. എന്നാല്‍ ഈ വാര്‍ത്തകളെ തള്ളുന്ന സമീപനവും ചൈനയില്‍ നിന്നുണ്ടായില്ലെന്നുള്ളതാണ് ഈ പരചാരണങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്.

സാധാരണ ഗതിയില്‍ ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ഇത്തരം വാര്‍ത്തകള്‍ക്കെതിരെ ചാടി വീഴുന്നതാണ് എന്നാല്‍ ഇത്തവണ അതും ഉണ്ടായില്ലെന്നുള്ളതാണ് ഈ വാര്‍ത്തകളുടെ ബലം കൂട്ടുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിനെതിരെ രാഷ്ട്രീയ നീക്കം നടത്തി എന്നാരോപിച്ച് രാജ്യത്തെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനു വധശിക്ഷ വിധിച്ചു. അഴിമതി, അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ക്ക് മുന്‍ നീതിന്യായ മന്ത്രി ഉള്‍പ്പെടെ മുതിര്‍ന്ന 2 ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞദിവസം വധശിക്ഷ വിധിച്ചിരുന്നു.

പൊതുസുരക്ഷാ മുന്‍ സഹമന്ത്രിയായിരുന്ന സണ്‍ ലിജൂണിനെ (53) വധശിക്ഷയ്ക്ക് വിധിച്ചത്. ശിക്ഷ നടപ്പാക്കുന്നത് 2 വര്‍ഷത്തേക്കു മരവിപ്പിച്ചിട്ടുണ്ട്. സണിന്റെ രാഷ്ട്രീയാവകാശങ്ങള്‍ റദ്ദാക്കിയ ജിലിന്‍ പ്രവിശ്യയിലെ ഇന്റര്‍മീഡിയറ്റ് കോടതി അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു. അഴിമതിക്കേസില്‍ 5 മുന്‍ പൊലീസ് മേധാവികളെ ജയിലില്‍ അടച്ചത് കഴിഞ്ഞയാഴ്ചയാണ്. ഈ നീക്കങ്ങളും ഷീയെ വലിച്ച് താഴെയിടാനുള്ള നീക്കങ്ങള്‍ക്ക് ആക്കം കൂട്ടിയതാണെന്നാണ് വാര്‍ത്തകള്‍ വരുന്നത്

ഒക്ടോബര്‍ 16ന് പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കുന്നതിനു മുന്നോടിയായി, ഷിയുടെ അധീശത്വത്തിന് വെല്ലുവിളി ഉയര്‍ത്തുന്നവരെ നിഷ്‌കാസനം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായിട്ടുള്ള നടപടികള്‍ ചൈനയില്‍ ഷീയും പയറ്റിയിരുന്നു.ഇത് പാര്‍ട്ടിയ്ക്ക് തന്നെ അകല്‍ച്ചയുണ്ടാകാന്‍ കാരണമായതായാണ് കരുതുന്നത്. 5 വര്‍ഷത്തിനിടയില്‍ ചൈനയില്‍ നടക്കുന്ന ഏറ്റവും വലിയ ശുദ്ധീകരണമാണ് ഇതെന്നായിരുന്നു അവസാനമായി പുറത്തു വന്ന ഔദ്യോഗിക റിപ്പോര്‍ട്ട്. 2012 ല്‍ അധികാരത്തില്‍ വന്ന ഷി ജിന്‍പിങ് അഴിമതിക്കുറ്റം ചുമത്തി 5 ലക്ഷത്തിലേറെ ഉദ്യോഗസ്ഥരെ ശിക്ഷിച്ചിരുന്നു. ഇതെല്ലാം ഒരു വിഭാഗത്തെ പുടിനെതിരെ തിരിയാന്‍ കാരണമായി.

ഷീയെ അട്ടിമറിക്കാന്‍ തക്കം നോക്കിയിരുന്നവര്‍ ഉച്ചകോടി മറയാക്കി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്ങിനെ അട്ടിമറിയിലൂടെ പുറത്താക്കിയതായാണ് ഇപ്പോള്‍ വ്യാപകമായി നടക്കുന്ന പ്രചാരണം. എന്നാല്‍, വസ്തുത എന്താണെന്നുറപ്പിക്കാന്‍ ചൈനയുടെ പ്രതികരണത്തിനായി കാത്തിരിക്കേണ്ടതുണ്ട്. വാര്‍ത്തകള്‍ക്ക് വലിയ സെന്‍സറിംഗ് ഉള്ള രാജ്യമാണ് ചൈന. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അങ്ങനെ പുറത്തു വരാത്തതാണ്. എങ്ങനെയാണ് ഇക്കാര്യം ലീക്കായത്. അല്ലെങ്കില്‍ ഇത് പുറത്തു നടക്കുന്ന പ്രചാരണം മാത്രമാണോ ഇക്കാര്യങ്ങളില്‍ സ്ഥിരീകരണം നല്‍കേണ്ടത് ചൈന തന്നെയാണ്. അല്ലെങ്കില്‍ തന്നെ ചൈനയ്ക്കുള്ളില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ഉറപ്പിച്ച് പറയാറില്ല. എന്തായാലും ഇന്ത്യയിലും ചൈനീസ് അനുകൂലികളും ഷീ ആരാധകരും ഉണ്ട് എന്നു വേണം കരുതാന്‍ കാരണം ഇത്തരം വാര്‍ത്തകള്‍ അവര്‍ക്കും ദഹിച്ചിട്ടില്ലെന്നുള്ളതാണ്. ഇത് ഒരിക്കലും സാധ്യമല്ല എന്നാണ് ഇത്തരക്കാര്‍ വാദിക്കുന്നത്.

എന്തായാലും സത്യമെന്ത് എന്നറിയാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ഉസ്‌ബെക്കിസ്ഥാനില്‍ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുത്ത് തിരികെ എത്തിയ ഷീ ചിന്‍ പിങിനെ നേരെ വീട്ടു തടങ്കലിലാക്കുകയായിരുന്നു എന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. ആ സമയത്തു തന്നെ അദ്ദേഹത്തെ ചൈനീസ് പട്ടാള മേധാവി സ്ഥാനത്തു നിന്നു നീക്കിയതായും വാര്‍ത്തകള്‍ പ്രചരിക്കുന്നു. എന്തായാലും ചൈനയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കുകയാണ്. ഇത് നടന്നാല്‍ ഇതില്‍ ഷീ സര്‍വ്വ സാനിധ്യമായാല്‍ പിന്നെ ഇപ്പോള്‍ പുറകില്‍ നിന്നും കുത്തുന്നവര്‍ക്കുപോലും ഷീയെ തൊടാനാകില്ലെന്നുള്ളതാണ്. ചൈനയുടെ ചരിത്രത്തിലെ തന്നെ ശക്തനായ നേതാവായി ഷീ സ്ഥാനാരോഹണം ചെയ്യപ്പെടും. അതില്‍ ഭയന്നാണ് ഈ അട്ടിമറി നീക്കം എന്നും പറയപ്പെടുന്നുണ്ട്. അതല്ല പാശ്ചാത്യ മാധ്യമങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ചൈന തന്നെ പടച്ചുവിട്ട വാര്‍ത്തയായി ഇതിനെ കാണുന്നവരും ഉണ്ട്.

ഇവര്‍ പറയുന്നത്. ഇനിയൊരു അഞ്ചു വര്‍ഷത്തേക്ക് കൂടി തന്റെ അപ്രമാദിത്തം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷീ പിങ് എന്നാണ്. തനിക്കെതിരെ പാര്‍ട്ടിക്കുള്ളിലും പുറത്തും നീക്കങ്ങള്‍ നടക്കുന്ന വിവരം ഷീ ജിന്‍ പിംഗിനറിയാമെന്നും. എന്നാല്‍, വിമതരെയെല്ലാം അടിച്ചൊതുക്കുകയാണ് ഈ ഏകാധിപതിയെന്നും. അതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന് ചൈനീസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതെന്നുമാണ്. ഷീ അനുകൂലികള്‍ പറയുന്നത്. സമാനമായ കുറ്റത്തിന് മറ്റു രണ്ടു പേര്‍ക്ക് കൂടി ജീവപര്യന്തം ശിക്ഷ വിധിച്ചതായും. മൂന്ന് പേര്‍ക്ക് ദീര്‍ഘകാല തടവ് വിധിച്ചതായും വാര്‍ത്തകളുണ്ട്.

അതിനിടയിലാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ജനറലായ ലി ക്വിയാമിങ്, സേനാ മേധാവി എന്ന പദവില്‍ നിന്നും ഷീയ് നീക്കം ചെയ്തതായ വാര്‍ത്ത പ്രചരിക്കുന്നതും. ഇപ്പോള്‍ അമേരിക്കയിലുള്ള ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകയായ ജെന്നിഫര്‍ സെംഗ്, പി എല്‍ എ ബെയ്ജിംഗിലേക്ക് നീങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പങ്കു വച്ചിരുന്നു. എന്നാല്‍, ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയോ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളോ ഇതിനെ കുറിച്ച് നിശബ്ദത പാലിക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 minutes ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (2 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (5 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (5 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (5 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (6 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (6 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (8 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (10 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (11 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (11 hours ago)

Malayali Vartha Recommends