Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

സൈനീക അട്ടിമറിക്ക് പിന്നാലെ അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തിരിച്ചടിക്കുമെന്ന് ഇന്ത്യ

25 SEPTEMBER 2022 02:02 PM IST
മലയാളി വാര്‍ത്ത

ചൈനയില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഷീയെ അട്ടിമറിച്ചു എന്ന വാര്‍ത്ത ചൈനീസ് വിദഗ്ദര്‍ നിഷേധിക്കുമ്പോഴും. അവിടെനിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നിലവിലെ അഭ്യൂഹങ്ങളെ ബലപ്പെടുത്തുന്നതാണ്. ബീജിങ്ങിലെ അപ്രതീക്ഷിതമായ വിമാനങ്ങളുടെ റദ്ധാക്കല്‍. നിലച്ച ട്രൈന്‍ സര്‍വീസ്. നഗരത്തിലേയ്ക്കുള്ള സൈനീക വ്യൂഹത്തിന്റെ നീക്കം ഇതെല്ലാം കൂടുതല്‍ സംശയങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇതിനിടയില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഭീകരരെ ഉപയോഗിച്ച് ചൈനീസ് സേന നടത്തുന്ന നീക്കങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ രംഗത്തു വന്നിരിക്കുകയാണ്. ആദ്യം ഈ നീക്കങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത് നമ്മുടെ നാവികസേനാ മേധാവിയായിരുന്നു. ഇപ്പോഴിതാ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ തന്നെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.

രാജ്യത്തിനെതിരെ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും അതിര്‍ത്തി നീക്കങ്ങള്‍ക്കെതിരെയുമാണ് രൂക്ഷമായ വിമര്‍ശനം വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ഉയര്‍ത്തുന്നത്. ഭീകരവാദ സംഘടനകളെ സംരക്ഷിക്കുന്ന രാജ്യങ്ങള്‍ സ്വന്തം രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ ഉയര്‍ത്തുന്നില്ലെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. ചൈനയ്ക്കും പാകിസ്താനും സൂചന എന്ന നിലയിലാണ് ജയ്ശങ്കര്‍ ആരോപണം ഉന്നയിച്ചത്. ഇന്ത്യയില്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ അസഹിഷ്ണുതയോടെ പെരുമാറേണ്ട സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യുഎന്‍ ജനറല്‍ അസംബ്ലിയിലാണ് ജയ്ശങ്കര്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്.

ലഷ്‌കര്‍ഇത്വയ്ബയുടെ തലവനായ ഭീകരന്‍ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനായുള്ള നീക്കത്തില്‍ ഇന്ത്യയും യുഎസും ഒപ്പുവെച്ചിരുന്നെങ്കിലും ചൈന തന്ത്രപരമായ ഇടപ്പെട്ട് നീക്കം അവസാനിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു. മുംബൈ ഭീക്രമണക്കേസില്‍ പ്രതിയാണ് ഭീകരന്‍. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന് കീഴില്‍ പാകിസ്താന്‍ ആസ്ഥാനമായുള്ള ഭീകരരെ നിയമിക്കുന്നതിനുള്ള ഇന്ത്യയുടെയും സഖ്യകക്ഷികളുടെയും നിര്‍ദേശങ്ങള്‍ പാകിസ്താന്‍ ഒന്നിലധികം തവണ തടഞ്ഞിരുന്നു. ഇരു രാജ്യങ്ങളും മറഞ്ഞിരുന്നു ആക്രമണം നടത്തുകയാണെന്നും വിദേശകാര്യമന്ത്രി ആരോപിച്ചു.

അതേസമയം ചൈനയുടെ നീക്കങ്ങള്‍ അസഹനീയമാണെന്ന് നാവികസേന മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാറും വ്യക്തമാക്കിയിരുന്നു. ചൈന അതിര്‍ത്തിയില്‍ സൃഷ്ടിക്കുന്നതത് ഭീകരമായ വെല്ലുവിളിയാണെന്നാണ് നാവികസേന മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ചൈന കരയിലും സമുദ്ര മേഖലയിലും കടന്നു കയറ്റം വര്‍ദ്ധിപ്പിക്കുന്നു. ചൈനയുടെ ഇടപെടല്‍ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നു എന്നാണ് അദ്ധേഹം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ശക്തമായ സുരക്ഷയാണ് നാവിക സേന സജ്ജമാക്കിയിരിക്കുന്നത്. 2008 മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന വിവിധ ഓപ്പറേഷനുകള്‍ നടത്തുന്നതായി മേധാവി വ്യക്തമാക്കി. അന്നു മുതല്‍ തുടര്‍ച്ചയായ സാന്നിധ്യം മേഖലയിലുണ്ട്. പ്രദേശത്ത് യുദ്ധക്കപ്പലുകളുടെയും മത്സ്യക്കപ്പലുകളുടെയും സാന്നിധ്യവുമുണ്ട്. ഇന്ത്യന്‍ നാവികസേന ഇത്തരം കപ്പലുകളെ തുടര്‍ച്ചയായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് സേന ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സേനയുടെ പ്രവര്‍ത്തനങ്ങളും വികസനങ്ങളും രാജ്യത്തിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ കമ്മീഷന്‍ ചെയ്ത 29 കപ്പലുകളും ഇന്ത്യയില്‍ നിര്‍മിച്ചതാണെന്നും നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന 40 കപ്പലുകളില്‍ 38 എണ്ണവും ഇന്ത്യന്‍ കപ്പല്‍ശാലകളില്‍ നിര്‍മിക്കുന്നുണ്ടെന്നും അറിയിച്ചു. 2047ഓടെ നാവികസേനയെ പൂര്‍ണമായി തദ്ദേശീയവത്കരിക്കുകയാണ് ലക്ഷ്യമെന്നും മേധാവി പറഞ്ഞു.

അതേസമയം ചൈനയുടെ കടന്നുകയറ്റം എങ്ങനെയാണെന്ന കാര്യത്തില്‍ കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല. മുമ്പത്തെ സര്‍ക്കാരുകള്‍ ഭരിച്ച കാലത്ത് ചൈന കടന്നു കയറിയ ഇടങ്ങളില്‍ തന്നെയാണ് വീണ്ടും അവര്‍ കടന്നു കയറ്റം നടത്തുന്നത് എന്നാണ് കേന്ദ്ര നിലപാട്. എന്നാല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ എത്രമാത്രം ഇന്ത്യന്‍ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെന്നറിയാന്‍ പൊതു ജനങ്ങള്‍ക്ക് നിര്‍വ്വാഹമില്ല. ഇന്ത്യക്കാര്‍ക്ക് ഇതറിയാന്‍ അവകാശമുണ്ടെന്ന് കാണിച്ച് സുപ്രീം കോടതിയിലെത്തിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു, ഇതൊക്കെ കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച കാര്യങ്ങളാണ്. കോടതിക്ക് ഇതില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് യു.യി. ലളിത് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

'അതിര്‍ത്തിയില്‍ സംഘട്ടനങ്ങള്‍ ഉണ്ടാകാം. നമ്മുടെ അതിര്‍ത്തിയില്‍ ചൈന കടന്നു കയറിയോ? അല്ലെങ്കില്‍ നമ്മള്‍ അങ്ങോട്ട് കയറിയോ? ഇത്തരം കാര്യങ്ങള്‍ കോടതി പരിഹരിക്കേണ്ട വിഷയങ്ങളല്ല.' കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ പറയുന്നത് പലപ്പോാഴും തെറ്റിദ്ധാരണാജനകമാണ്. ജനങ്ങള്‍ക്കു സത്യം എന്തെന്നറിയണം. അതിനാല്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമാണന്നു ഹര്‍ജിക്കാരന്‍ പറഞ്ഞു. അതിനാല്‍ സത്യാവസ്ഥ മാത്രം വിശദീകരിക്കണമെന്ന് അഭിജിത് സറാഫ് എന്ന പൊതുതാല്‍പ്പര്യ വ്യവഹാരി ആവശ്യപ്പെട്ടു. 'കോടതിക്ക് ഇതില്‍ ഇടപെടാനേ കഴിയില്ല.' സുപ്രീം കോടതി ആവര്‍ത്തിച്ചു പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (2 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (2 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (2 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (3 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (3 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (3 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (3 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (3 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (3 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (4 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (4 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (8 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (9 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (10 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (10 hours ago)

Malayali Vartha Recommends