12 വയസ് ഉള്ളപ്പോള്‍ ആ സ്ത്രീ ബൈഡന് എന്താണ് ചെയ്തു നല്‍കിയത്; അമേരിക്കന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടലോടെ ലോകം

തനിക്ക് പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ തുറന്ന് പറച്ചിലില്‍ വിവാദമായി. ശനിയാഴ്ച വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ എജ്യുക്കേഷന്‍ അസോസിയേഷന്‍ ആസ്ഥാനത്ത് വച്ച് അദ്ധ്യാപകരെ അഭിസംബോധന ചെയ്യവെയാണ് ബൈഡന്‍ തന്റെ സ്വകാര്യ അനുഭവം പങ്കുവച്ചത്. തന്റെ പ്രസംഗത്തിനിടയില്‍, ബൈഡന്‍ സദസിലെ ഒരാളെ തിരിച്ചറിയുകയും, ആ വ്യക്തിയെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
തുടര്‍ന്ന് 'നിങ്ങള്‍ എന്നോട് ഒരു ഹായ് പറയണം. ഞങ്ങള്‍ ഒരുപാട് ദൂരം പിന്നോട്ട് പോകും. അവള്‍ക്ക് 12 വയസ്സായിരുന്നു, എനിക്ക് 30 വയസ്സായിരുന്നു. എന്തായാലും, ഈ സ്ത്രീ എന്നെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സഹായിച്ചു,' എന്നാണ് പ്രസിഡന്റ് പറഞ്ഞത്.
ബൈഡന്റെ പരാമര്‍ശം കേട്ട് പ്രസംഗത്തിന് സാക്ഷിയായ അദ്ധ്യാപകര്‍ ചിരിച്ചപ്പോള്‍ ഈ സംഭവം സമൂഹമാദ്ധ്യമങ്ങളില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത സ്ത്രീ തനിക്കുവേണ്ടി എന്താണ് ചെയ്തതെന്ന് ബൈഡന്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും അക്കാലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുറിച്ച് അസുഖകരമായ രീതിയില്‍ പ്രസിഡന്റ് സംസാരിച്ചു എന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.
സ്ത്രീകളുമായുള്ള പെരുമാറ്റത്തില്‍ ഇതിന് മുന്‍പും ബൈഡന് മേല്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മുന്‍ നെവാഡ സംസ്ഥാന അസംബ്ലി അംഗമായ ലൂസി ഫ്‌ളോറസ്, ബൈഡന്‍ തന്റെ മുടിയുടെ മണം പിടിച്ച് അവളുടെ തലയുടെ പിന്നില്‍ പതുക്കെ ചുംബിച്ചതായി ആരോപിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് സഹായി ആമി ലാപ്പോസും സമാനമായ അനുഭവം പങ്കുവച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























