Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഷീയുടെ അന്ധകനായി ലീ ഷിയാവോമിങ് ആഘോഷമാക്കി ഇന്ത്യക്കാര്‍ ഒന്നും മിണ്ടാതെ പാശ്ചാത്യര്‍ വസ്തുതകള്‍ ഓരോന്നായി പുറത്തേയ്ക്ക്

26 SEPTEMBER 2022 11:45 AM IST
മലയാളി വാര്‍ത്ത

ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ജനറലുമായ ലീ ഷിയാവോമിങ് പുതിയ പ്രസിഡന്റായി അധികാരമേറ്റു എന്നവാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. എന്നാല്‍ പാശ്ചാത്യ മാധ്യമങ്ങള്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ക്ക് ഇന്ത്യയില്‍ മാത്രമാണ് ഇത്രയും വാര്‍ത്താ പ്രാധാന്യം. സാമൂഹിക മാധ്യമങ്ങളില്‍ ചൈനയെ കുറിച്ച് പുറത്തു വരുന്ന വാര്‍ത്തകള്‍ക്ക് ഇന്ത്യയില്‍ വലിയ റീച്ചാണ് ലഭിക്കുന്നത്. ഒന്ന് രണ്ട് മാധ്യമങ്ങളൊഴിച്ച് പ്രമുഖ പാശ്ചാത്യമാധ്യമങ്ങളൊന്നും ഇതിനെക്കുറിച്ച് സംസാരിക്കുന്നുകൂടിയില്ല

ചൈനയില്‍ പാര്‍ട്ടി തന്നെയാണ് പിഎല്‍എ എന്ന സൈന്യവും എന്നതിനാല്‍ മറ്റു രാജ്യങ്ങളിലെന്നതു പോലെ പട്ടാള അട്ടിമറി എന്ന വിശേഷണം ശരിയാകില്ല. എന്നാല്‍ എന്തൊക്കെയോ സംഭവിക്കുന്നുണ്ട് എന്ന കാര്യം വിദഗ്ദര്‍ തള്ളുന്നുമില്ല പ്രത്യേകിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കെ. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് ഏറ്റവും ഒടുവിലായി രാജ്യാത്തിനുള്ളില്‍ ഷി വിമര്‍ശിക്കപ്പെട്ടത്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ അജീവനാന്തം പാര്‍ട്ടി നേതൃ സ്ഥാനത്തും രാജ്യത്തിന്റെ പരമാധികാരി സ്ഥാനത്തും തുടരാനുള്ള ഭേദഗതി പാസാക്കിയ ഷീയ്ക്ക് ഇപ്പോള്‍. ആ പിന്തുണ ലഭിക്കുന്നുണ്ടോ എന്നത് സംശയകരമാണ്.

നേതൃത്വം ദുര്‍ബലമാകാതിരിക്കാനാണ് ഷീയ്ക്ക് സര്‍വ്വാധികാരവും നല്‍കിയത് എന്ന തീരുമാനം എന്നായിരുന്നു ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അന്ന് വിശദീകരണം നല്‍കിയത് എങ്കിലും സമഗ്രാധിപത്യത്തോടുള്ള എതിര്‍പ്പ് അന്നു മുതല്‍ പാര്‍ട്ടിയില്‍ നിന്നും ഉയരുന്നുണ്ടായിരുന്നു. അഴിമതിയുടെ പേരില്‍ രണ്ടു മുന്മന്ത്രിമാരേയും നാല് ഉദ്യോഗസ്ഥരേയും വധശിക്ഷിക്ക് വിധിച്ചിരുന്നു. ഇതേ തുടര്‍ന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം നടത്തുന്ന പ്രചാരണമാണ് അട്ടിമറിവാര്‍ത്തകള്‍ എന്നും ഊഹാപോഹങ്ങളുണ്ട്.

സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിക്കുമ്പോഴും, ഔദ്യോഗികമായി ചൈനീസ് സര്‍ക്കാര്‍ ഇതുവരെ ഒരു വാക്കു പോലും മിണ്ടിയിട്ടില്ല എന്നതാണു ശ്രദ്ധേയം. വ്യാപകമായി പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ നിഷേധിക്കാനോ ശരിവയ്ക്കാനോ അവര്‍ തയാറായിട്ടില്ല.

'പുറത്താക്കപ്പെട്ട' ഷി ചിന്‍പിങ്ങിന്റെ 'പിന്‍ഗാമി' എന്ന പേരില്‍ ഒരു സൈനിക ഉദ്യോഗസ്ഥന്റെ ചിത്രവും പ്രചരിക്കുന്നു. 'ജനറല്‍ ലി കിയോമിങ് ഷി ചിന്‍പിങ്ങിന്റെ പിന്‍ഗാമിയായി ചൈനീസ് പ്രസിഡന്റാകും' എന്നാണ് പ്രചരിക്കുന്ന ചിത്രത്തിനൊപ്പമുള്ള വാചകം. പക്ഷേ, ഈ പ്രചാരണങ്ങളൊന്നും ഔദ്യോഗിക കേന്ദ്രങ്ങളില്‍നിന്നല്ല എന്നത് ശ്രദ്ധേയം.

''രാജ്യത്തെ വിമാന സര്‍വീസുകളില്‍ 59 ശതമാനവും റദ്ദാക്കിയെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരെ തടവിലാക്കിയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കു തൊട്ടുപിന്നാലെയാണ് സൈനിക വാഹനങ്ങള്‍ ബെയ്ജിങ്ങിലേക്കു നീങ്ങുന്ന വിഡിയോ പുറത്തുവന്നത്. അസാധാരണമായ രീതിയില്‍ പുക ഉയരുന്നതും വിഡിയോയില്‍ കാണാം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന ഓഫിസിലോ മറ്റോ തീപിടിത്തമുണ്ടായി എന്ന് അനുമാനിക്കാം. എന്തായാലും ചൈന ഇപ്പോള്‍ അസ്ഥിരമാണ്' സൈനിക നീക്കത്തിന്റെ ദൃശ്യം പങ്കുവയ്ക്കുന്ന ട്വീറ്റില്‍ പറയുന്നു.

ടിബറ്റിനു മുകളിലൂടെ ശനിയാഴ്ച ഒറ്റ വിമാനം പോലും പറന്നിട്ടില്ലെന്ന് വിദേശകാര്യ ലേഖകനായ സൗരവ് ഝാ ട്വിറ്ററില്‍ കുറിച്ചു. അതേസമയം പൊതുവില്‍ ടിബറ്റ് വ്യോമപാതയല്ലെന്നതാണ് ശ്രദ്ധേയം. സമൂഹമാധ്യമങ്ങളിലെ, പ്രത്യേകിച്ചും ഇന്ത്യയിലെ പ്രചാരണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ചൈനയില്‍ സൈനിക അട്ടിമറിയോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും നീക്കങ്ങളോ സംഭവിച്ചതിന്റെ യാതൊരുവിധ അടയാളങ്ങളുമില്ലെന്നാണ് വിദഗ്ധരുടെ ഭാഷ്യം.

ചൈനയില്‍ വ്യോമ ഗതാഗതത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ചൈനയില്‍ എല്ലാം സാധാരണ പോലെയാണെന്നു വ്യക്തമാക്കാന്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ അദ്ദേഹം പങ്കുവച്ചു. സൈനിക അട്ടിമറിക്കും വീഴ്ത്താനാകാത്ത തരത്തില്‍ ചൈനയില്‍ പ്രബലനാണ് ഷി ചിന്‍പിങ്ങെന്നാണ് മാധ്യമപ്രവര്‍ത്തകനായ സാക്ക് ജേക്കബ് ചൂണ്ടിക്കാട്ടുന്നത്.

സൈനിക അട്ടിമറി നടന്നതിന്റെ യാതൊരു സൂചനകളും പ്രകടമല്ലെന്നാണ് മറ്റൊരു മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനന്തകൃഷ്ണന്റെ നിലപാട്. ''ദുരൂഹതയുടെ കാര്യത്തില്‍ അങ്ങേയറ്റത്തു നില്‍ക്കുന്ന ഒന്നാണ് ചൈനീസ് രാഷ്ട്രീയമെങ്കിലും, ബെയ്ജിങ്ങില്‍ സൈനിക അട്ടിമറി നടന്നുവെന്ന പ്രചാരണത്തെ സാധൂകരിക്കുന്ന ഒരു തെളിവും ഞാന്‍ ഒരിടത്തും കണ്ടില്ല'' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഹോങ്കോങ് കേന്ദ്രീകരിച്ചുള്ള സൗത്ത് ചൈന മോണിങ് പോസ്റ്റും ഇതുവരെ സൈനിക അട്ടിമറിയുടെ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ അവര്‍ ഒട്ടേറെ കാര്യങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ടെങ്കിലും അതിലെവിടെയും സൈനിക അട്ടിമറിയേക്കുറിച്ചോ അതുമായി ബന്ധപ്പെട്ട സൂചനകളെക്കുറിച്ചോ പ്രതിപാദിക്കുന്നില്ല. അതേസമയം ചൈനയില്‍ എന്തോ സംഭവിച്ചെന്ന വാര്‍ത്ത ചര്‍ച്ചയാകുന്നത് ഇങ്ങ് കമ്മ്യൂണിസ്റ്റ് കേരളത്തിലാണ് എന്നതാണ് ശ്രദ്ദേയം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (1 hour ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (2 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (2 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (2 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (2 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (2 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (3 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (3 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (7 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (9 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends