Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ് സിനിമയിലെ അതുല്യ പ്രതിഭയും തിരക്കഥാകൃത്തും സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു...


മേയര്‍ വി.വി. രാജേഷിനെ അട്ടിമറിക്കാൻ നീക്കം..അവിശ്വാസ പ്രമേയം വന്നാല്‍ ഈ സ്വതന്ത്രന്റെ നിലപാട് ബിജെപിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യും..


ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു


തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കേവലം ഒരു മാസം കൊണ്ട് മരണപ്പെട്ടത് 60,000 പേർ! ഈശ്വരാ.. ഒളിപ്പിച്ചതെല്ലാം പുറത്തേക്ക്...

18 JANUARY 2023 11:35 PM IST
മലയാളി വാര്‍ത്ത

മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ചൈന. ചൈനയിൽ ഒരു മാസത്തിനുള്ളിൽ 60,000 കൊവിഡ് മരണങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്. ഡിസംബർ ആദ്യം വൈറസ് വ്യാപനം ശക്തമായതിനു ശേഷം സർക്കാർ പുറത്തുവിടുന്ന ആദ്യത്തെ പ്രധാന റിപ്പോർട്ടാണിത്. ഈ നടുക്കുന്ന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഏറെ ഭയപ്പാടിലാണ് മറ്റ് രാജ്യങ്ങൾ. കാരണം ഇപ്പോൾ എല്ലാവിധ നിയന്ത്രണങ്ങളും കാറ്റിൽ പറത്തിയാണ് ചൈന മുന്നോട്ട് നീങ്ങുന്നത്.

ലോകത്തേക്ക് കൊറോണ വൈറസിനെ പടർത്തിയത് ചൈനയാണെന്ന് തന്നെയാണ് ബഹുപൂരിപക്ഷം രാജ്യങ്ങളും ഇപ്പോഴും വിശ്വസിക്കുന്നത്. അതല്ല എന്ന തെളിയിക്കാൻ ചൈനയ്ക്ക് ആയിട്ടുമില്ല. വുഹാൻ ലാബിൽ നിന്നും പൊട്ടിപ്പുറപ്പെട്ട വൈറസ് ഇപ്പോൽ ചൈനയെ തന്നെ കീഴടക്കുകയാണ്.

നിലവിൽ മരണപ്പെട്ടവരുടെ ഏകദേശ കണക്കുപോലും ചൈനീസ് സർക്കാർ പുറത്ത് വിടാതെ എല്ലാം ഒളിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അതിന്റെ തിരിച്ചടിയാണ് ആശുപത്രികളിലും സ്മശാനങ്ങളിലും ശവശരീങ്ങൾ കുമിഞ്ഞ് കൂടാനുണ്ടായ കാരണം. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ സീറോ കൊവിഡ് നയം പിൻവലിച്ചതും വലിയ തിരിച്ചടിയായി മാറിയിരുന്നു.

2022 ഡിസംബർ 8 നും ഈ വർഷം ജനുവരി 12 നും ഇടയിൽ ചൈനയിൽ 59,938 കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയതായി ദേശീയ ആരോഗ്യ കമ്മീഷനു കീഴിലുള്ള ബ്യൂറോ ഓഫ് മെഡിക്കൽ അഡ്മിനിസ്ട്രേഷൻ മേധാവി ജിയാവോ യാഹുയി വാർത്താസമ്മേളനത്തിൽ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ആശുപത്രികളിൽ രേഖപ്പെടുത്തിയിട്ടുള്ള മരണങ്ങൾ മാത്രമാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. യഥാർത്ഥ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്നാണ് സൂചന ലഭിക്കുന്നത്.

പുതിയ വകഭേദം മൂലം കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ ചൈനയില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ആവശ്യത്തിന് സൗകര്യങ്ങളില്ലാതെ പൊതുജനം മരണപ്പെടുന്നതും നിറഞ്ഞു കവിഞ്ഞ ആശുപത്രികളുടെയും അടക്കം വ്യാപനത്തിന്റെ രൂക്ഷത വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഈ കാലയളവില്‍ സാമൂഹ്യ-അന്താരാഷ്ട്ര മാദ്ധ്യമങ്ങളാൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കൊറോണ വൈറസ് മൂലം നേരിട്ട് ശ്വാസതടസ്സം മൂലമുണ്ടാകുന്ന 5,503 മരണങ്ങളും കൊവിഡുമായി ബന്ധപ്പെട്ട് അടിസ്ഥാന രോഗങ്ങൾ മൂലമുണ്ടാകുന്ന 54,435 മരണങ്ങളും ഈ കണക്കിൽ ഉൾപ്പെടുന്നു. ഡിസംബർ ആദ്യം സീറോ കൊവിഡ് നയം ഉപേക്ഷിച്ചതിന് ശേഷം ചൈന കൊവിഡ് മരണങ്ങളുടെ എണ്ണം കുറച്ചുകാണിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. കൃത്യമായ സംഖ്യ ഒളിക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

രാജ്യത്തെ കേസുകള്‍ വര്‍ദ്ധിച്ച് തുടങ്ങിയ സമയത്ത് കൊവിഡ് ബാധ പിടിച്ചുകെട്ടാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കനത്ത നിയന്ത്രണങ്ങള്‍ക്കെതിരെ പൊതുജനം തെരുവിലിറങ്ങിയ സ്ഥിതിവിശേഷം ചൈനയില്‍ ഉടലെടുത്തിരുന്നു. ഒടുവില്‍ വ്യവസ്ഥകളില്‍ അയവ് വരുത്താന്‍ ചൈനീസ് ഗവണ്‍മെന്റ് നിര്‍ബന്ധിതരായി. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് രാജ്യത്ത് രോഗികളുടെയും മരണങ്ങളുടെയും എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ടായത്.

കൊവിഡ് മരണങ്ങളെ തരംതിരിക്കുന്നതിനുള്ള രീതി ചൈന പരിഷ്കരിച്ചിരുന്നു, വൈറസ് മൂലമുണ്ടാകുന്ന ശ്വാസ തടസ്സം കാരണം മരിക്കുന്നവരെ മാത്രമേ കണക്കിൽ പെടുത്തൂ എന്നാണ് പറഞ്ഞിരുന്നത്. അപ്പോഴും മരണനിരക്കുകൾ റിപ്പോർട്ട് ചെയ്യാത്തതിന്റെ പേരിൽ കഴിഞ്ഞ ദിവസവും ചൈനയ്ക്കെതിരെ ലോകാരോഗ്യസംഘടന രംഗത്തെത്തിയിരുന്നു.

എന്നാൽ ഈ രീതിയെ ലോകാരോഗ്യ സംഘടന വിമർശിച്ചു. ആശുപത്രിയിലെയും മറ്റുള്ളയിടങ്ങളിലെയും മരണത്തെ കുറിച്ചുള്ള കൂടുതൽ വ്യക്തമായ ഡാറ്റ പുറത്തുവിടണമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് മൂലം മരിച്ചവരുടെ ശരാശരി പ്രായം 80.3 വയസ്സായിരുന്നു. മരിച്ചവരിൽ 90 ശതമാനത്തിലധികം പേരും 65 വയസ്സിനു മുകളിലുള്ളവരാണെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്.

ചൈനയിൽ 60 വയസ്സിനു മുകളിലുള്ള ദശലക്ഷക്കണക്കിന് ആളുകൾ വാക്സിൻ എടുക്കാത്തവരാണ്. അതുകൂടാതെ വാക്സിൻ ഒട്ടും ഫലപ്രദമല്ല എന്ന ആരോപണങ്ങളും പുറത്ത് വരുന്നുണ്ട്. ചൈനയുടെ വിവിധ ഭാഗങ്ങളിൽ കോവിഡ് ബാധ രൂക്ഷമായി തുടരുകയാണ്. ഗ്രാമീണ പ്രദേശങ്ങളിലെ ഡോക്ടർമാർ പറയുന്നത് ഇത്തരമൊരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. കോവിഡ് ബാധ രൂക്ഷമായതോടെ വലയുന്നത് ആരോഗ്യ സംവിധാനങ്ങൾ തീർത്തും കുറവുള്ള ചൈനയിലെ ഗ്രാമങ്ങളാണ്.

മരുന്നുകൾ പോലും ലഭിക്കാത്ത സാഹചര്യത്തിൽ പല ക്ലിനിക്കുകളും അടച്ചിടേണ്ടി വന്നിട്ടുണ്ട്. പനി കുറയ്ക്കുവാനുള്ള ആന്റിപൈറിറ്റിക്സ് പോലും ഗ്രാമങ്ങളിൽ ലഭ്യമല്ലാത്തതിനാൽ ആളുകൾ വെറ്റിനറി ആന്റിപൈറിറ്റിക് മരുന്നുകളോ അനൽജിൻ പോലുള്ള മരുന്നുകളോ കഴിക്കുന്നതായാണ് റിപ്പോർട്ടുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നരവര്‍ഷം മുന്‍പ് വിവാഹം; 50 പവനോളം സ്വര്‍ണം സ്ത്രീധനമായി നൽകി; വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ ഫോണിൽ സ്ത്രീകളുമായുള്ള ഫോട്ടോ; മരിക്കുന്നതിന് തൊട്ട് മുന്നേ അമ്മയ്ക്ക് അവസാന സന്ദേശം  (29 minutes ago)

"വിവാഹത്തിൽ നിന്ന് ഒഴിഞ്ഞാൽ രണ്ടിനേയും ഞാൻ തീർക്കും" കേതനെ കൊല്ലാനുള്ള തീരുമാനം കാരണക്കാരൻ കേതൻ തന്നെ  (46 minutes ago)

രണ്ട് മുറികളിലായി ചോദ്യം ചെയ്യൽ അച്ഛനും മകളും വിയർത്തൊലിച്ച് !! പിണറായിക്ക് കാവലിരിക്കുന്ന രക്ഷാപ്രവർത്തകർ ഇതറിഞ്ഞോ... ?  (55 minutes ago)

  പ്രശസ്‌ത തിരക്കഥാകൃത്തും എഴുത്തുകാരനുമായ അന്തരിച്ച ജോൺ പോളിന്റെ ഭാര്യ ഐഷ എലിസബത്ത് നിര്യാതയായി  (2 hours ago)

 ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ കനക കിരീടം....  (3 hours ago)

പ്രിയദർശിനി' സൗജന്യ യാത്ര മൂലം സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ.... കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസുകൾ ജൂലൈ മുതൽ സർവീസ് നിർത്താനൊരുങ്ങുന്നതായി സൂചന  (4 hours ago)

തമിഴ് സിനിമയിലെ അതുല്യ പ്രതിഭയും തിരക്കഥാകൃത്തും സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതി കുരങ്ങുകളുടെ ആക്രമണത്തെത്തുടർന്ന് മലമുകളിൽ നിന്ന് താഴേക്ക് വീണ് മരിച്ചു....  (4 hours ago)

  മകളെയും നാല് പേരക്കുട്ടികളെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം വയോധിക ആത്മഹത്യ ചെയ്ത നിലയിൽ  (4 hours ago)

ബന്ദിപ്പൂർ, നാഗർഹോള കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ ജംഗിൾ സഫാരി പൂർണമായും ആരംഭിക്കാൻ സർക്കാർ നിർദേശം നൽകി  (4 hours ago)

കോടതിയിൽ വിജയൻറെ തറക്കളി,പബ്ലിക് പ്രോസിക്യൂട്ടർ ഗീനാ കുമാരിയെ വളഞ്ഞ് ED...! 29 ന് കൊച്ചിയിൽ എത്തണം  (4 hours ago)

Mayor VV Rajesh നിർണായക പ്രഖ്യാപനവുമായി മേയർ  (5 hours ago)

കൊച്ചി നഗരത്തിലെ പ്രധാന പാതകളിലൊന്നായ സഹോദരൻ അയ്യപ്പൻ റോഡിൽ ജൂൺ 29 തിങ്കളാഴ്ച മുതൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു....  (5 hours ago)

  ബം​ഗളൂരുവിൽ മെട്രോ ജോലികൾക്കിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു...    (5 hours ago)

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മ​രു​ന്നു​ക​ളു​ടെ ശേ​ഷി​ക്കു​ന്ന ഉ​പ​യോ​ഗ കാ​ലാ​വ​ധി സം​ബ​ന്ധി​ച്ച നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ള​വ് വ​രു​ത്താനൊരുങ്ങി കേ​ന്ദ്രം  (6 hours ago)

Malayali Vartha Recommends