Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

സൈനികന്റെ ചങ്കിൽ ഗ്രെനേഡ് തറച്ചിറങ്ങി! ചങ്കൂറ്റത്തോടെ പുറത്തെടുത്ത് ഡോക്ടർ! കൈയ്യടിച്ച് രാജ്യം... ജീവൻ പണയം വച്ച സർജറി

18 JANUARY 2023 11:36 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

റഷ്യ യുക്രൈൻ സംഘർഷം ഇപ്പോഴും യാതൊരുവിധ അയവുമില്ലാതെ തുടരുകയാണ്. അതിനിടയിൽ യുക്രൈയ്നിലെ സോലിഡാർ നഗരം കീഴടക്കിയെന്ന് റഷ്യ അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. കനത്ത പോരാട്ടത്തിലൂടെയും ബോംബാക്രമണത്തിലൂടെയുമാണ്‌ നഗരം പിടിച്ചടക്കാനായത്‌.

സോളേഡാര്‍ കീഴടക്കിയതിനാല്‍ അടുത്ത പട്ടണമായ ബഖ്‌മുത്തില്‍നിന്ന്‌ യുക്രൈനിയന്‍ സേനയെ അകറ്റാന്‍ കഴിയുമെന്ന്‌ മോസ്‌കോ പ്രതീക്ഷ പ്രകടിപ്പിച്ചു. കിഴക്കൻ യുക്രൈയ്നിലെ തന്ത്രപ്രധാന നഗരമായ ബാഹ്മുത്തിലേക്കുള്ള മുന്നേറ്റം ഇതോടെ എളുപ്പമാവും എന്ന വിലയിരുത്തലിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്.

സമീപകാലത്ത് യുക്രെയ്നിൽ തുടർച്ചയായി തിരച്ചടികൾ നേരിട്ട റഷ്യയ്ക്ക് ആശ്വാസമാണ് സോലിഡാറിലെ ജയം. എന്നാൽ അതിനിടയിൽ ലോകശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്ന ഒരു വ്യക്തിയുണ്ട്. ആരാണന്നല്ലേ, യുക്രെയ്‌നിൽ നിന്നുള്ള ഒരു ഡോക്ടറാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രശംസ നേടുന്നത്.

എങ്ങനെയെന്നു വച്ചാൽ യുദ്ധത്തിനിടയിൽ ഒരു സൈനികന്റെ നെഞ്ചിൽ തറച്ച ഗ്രനേഡ് വളരെ സാഹസികമായ, ജീവൻ പോലും പണയം വച്ച് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരിക്കുകയാണ് അദ്ദേഹം. ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഗ്രനേഡ് സ്വന്തം പോലും വകവ്യക്കാതെയാണ് ഡോക്ടർ പുറത്തെടുത്തത്. യുക്രൈയ്‌നിന്റെ മിലിട്ടറി ഡോക്ടറായ ആൻഡ്രിലി വെർബയാണ് സോഷ്യൽ മീഡിയയിലെ താരം.

ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതോടെ ഗ്രനേഡ് കൈയ്യിൽ പിടിച്ചു കൊണ്ട് നിൽക്കുന്ന ഡോക്ടറുടെ ഫോട്ടോയും യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഒപ്പം സൈനികന്റെ നെഞ്ചിൽ തറച്ചിരിക്കുന്ന ഗ്രനേഡിന്റെ എക്‌സ് റേ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഏത് സമയവും പൊട്ടിത്തെറിക്കാവുന്ന ഗ്രനേഡിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് സൈനികന്റെ ജീവൻ രക്ഷിച്ച ആൻഡ്രിലിയെ പറ്റിയാണ് നെറ്റിസൺസ് ഇപ്പോൾ സംസാരിക്കുന്നത്. ഇത്തരത്തിലുള്ള ഡോക്ടർമാരാണ് നമ്മുടെ സമൂഹത്തിന് ആവശ്യമെന്ന കമന്റുകളും നിറയുന്നുണ്ട്.

ഗ്രനേഡ് ലോഞ്ചറിൽ നിന്നും തൊടുത്തുവിട്ട വിഒജി ഗ്രനേഡായിരുന്നു സൈനികന്റെ ശരീരത്തിൽ തറച്ചത്. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം എന്നുള്ളത് കൊണ്ട് ശസ്ത്രക്രിയ നടത്തുന്ന ഡോക്ടറുടെ സുരക്ഷ ഉറപ്പുവരുത്താൻ മറ്റ് രണ്ട് സൈനികർ കൂടി ഓപ്പറേഷൻ റൂമിൽ ഉണ്ടായിരുന്നു. കിഴക്കൻ യുക്രെയ്‌നിലെ സോലിഡാർ ടൗണിൽ വച്ച് നടന്ന റഷ്യൻ ആക്രമണത്തിലായിരുന്നു സൈനികന് പരിക്കേറ്റത്.

ഡോൺബാസ് മേഖലയുടെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന, ഉപ്പുപാടങ്ങൾ ഏറെയുള്ള ചെറു നഗരമാണ് സോലിഡാർ. യുദ്ധം തുടങ്ങുന്നതിന് മുൻപ് 10,000 മാത്രമായിരുന്നു ഇവിടുത്തെ ജനസംഖ്യ. സോലിഡാർ നഗരം കീഴടക്കിയത് നിർണായകമല്ലെങ്കിലും തൊട്ടടുത്തുള്ള തന്ത്രപ്രധാന നഗരമായ ബാഹ്മുത്തിലേക്കുള്ള മുന്നേറ്റം എളുപ്പമാകുമെന്നതാണ് റഷ്യയുടെ ആശ്വാസം.

റഷ്യ കനത്ത ആക്രമണമാണ്‌ അഴിച്ചുവിടുന്നതെന്നും വന്‍തോതില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു. ഡോണ്‍ടെസ്‌ക്‌ മേഖലയിലുടനീളം വിന്യസിച്ചിരുന്ന സൈന്യത്തെ പൂര്‍ണമായി സോളേഡാറിലേക്കു കേന്ദ്രീകരിച്ചുള്ള ആക്രമണതന്ത്രമാണ്‌ റഷ്യ ഇപ്പോള്‍ പയറ്റുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. റഷ്യ– യുക്രെയ്ൻ സൈന്യങ്ങൾ തമ്മിൽ ദിവസങ്ങളായി ബാഹ്മുത്തിൽ കനത്ത പോരാട്ടമാണ്.

കഴിഞ്ഞ ജൂലൈയ്ക്കുശേഷം തുടർച്ചയായി തിരിച്ചടികൾ നേരിട്ട റഷ്യയ്ക്ക് ആശ്വാസം നൽകുന്നതാണ് സോലിഡാറിലെ മുന്നേറ്റം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്വകാര്യ പാരാമിലിട്ടറി സംഘമായ വാഗ്ണർ ഗ്രൂപ്പാണ് സോലിഡാർ പിടിച്ചെടുത്തത്. റഷ്യയുടെ അവകാശവാദം യുക്രെയ്ൻ നിഷേധിച്ചു. സൈനികർ ഇപ്പോഴും സോലിഡാറിൽ തുടരുന്നുണ്ടെന്നു യുക്രെയ്ൻ അവകാശപ്പെട്ടു.

അര വര്‍ഷത്തെ അപമാനകരമായ പിന്‍വാങ്ങലിനുശേഷം മോസ്‌കോയുടെ ആദ്യത്തെ വലിയ യുദ്ധവിജയമാണിത്‌. എന്നാല്‍, സോളേഡാറിലെ വിജയം മൊത്തത്തില്‍ റഷ്യക്കു വലിയ ഗുണമൊന്നും ഉണ്ടാക്കില്ലെന്നാണ്‌ യു.എസിന്റെ വിലയിരുത്തല്‍. ബഖ്‌മുത്തും സോളേഡാറും റഷ്യക്കാരുടെ കൈകളിലെത്തിയാലും, അത്‌ യുദ്ധത്തില്‍ തന്ത്രപരമായ സ്വാധീനം ചെലുത്താന്‍ പോകുന്നില്ലെന്ന്‌ യു.എസ്‌ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്‌താവ്‌ ജോണ്‍ കിര്‍ബി പറഞ്ഞു.

കഴിഞ്ഞ വർഷം ഫെബ്രുവരി 24ന് റഷ്യ സൈനികനടപടി ആരംഭിച്ചശേഷം ഇതുവരെ അൻപതിനായിരത്തിലേറെ യുദ്ധക്കുറ്റങ്ങൾ റജിസ്റ്റർ ചെയ്തതായി യുക്രെയ്നിലെ പ്രോസിക്യൂട്ടർ യൂറി ബെലൂസോവ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (20 minutes ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (27 minutes ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (41 minutes ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (1 hour ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (1 hour ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (1 hour ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (2 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (2 hours ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (3 hours ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (3 hours ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (10 hours ago)

Malayali Vartha Recommends