സാമ്പത്തിക മാന്ദ്യത്തില്‍ നട്ടം തിരിഞ്ഞ് പാക്കിസ്ഥാന്‍... ഡോളറുമായുള്ള വിനിമയത്തില്‍ കൂപ്പുകുത്തി പാക്കിസ്ഥാന്‍ കറന്‍സി

സാമ്പത്തിക മാന്ദ്യത്തില്‍ നട്ടം തിരിഞ്ഞ് പാക്കിസ്ഥാന്‍. ഡോളറുമായുള്ള വിനിമയത്തില്‍ കൂപ്പുകുത്തി പാക്കിസ്ഥാന്‍ കറന്‍സി. ഡോളറിനെതിരെ 255 രൂപയായാണ് മൂല്യം ഇടിഞ്ഞത്. രാജ്യാന്തര നാണ്യനിധിയില്‍ നിന്ന് (ഐഎംഎഫ്) കൂടുതല്‍ വായ്പ ലഭിക്കുന്നതിന് എക്‌സചേഞ്ച് റേറ്റില്‍ അയവു വരുത്തിയതോടെയാണ് മൂല്യം കുത്തനെ ഇടിഞ്ഞത്. 24 രൂപയാണ് ഒറ്റദിവസം ഇടിഞ്ഞത്.
കറന്‍സി റേറ്റിന്‍മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കാനും മാര്‍ക്കറ്റ് അനുസരിച്ച് റേറ്റ് നിര്‍ണയിക്കപ്പെടട്ടെയെന്നും ഐഎംഎഫ് പാക്കിസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.
തടഞ്ഞുവച്ചിരിക്കുന്ന 6.5 ബില്യന്‍ ഡോളര്‍ സഹായം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാന്‍. കഴിഞ്ഞ വര്‍ഷം അനുവദിച്ച പണം ഐഎംഎഫ് തടഞ്ഞുവച്ചിരിക്കുകയായിരുന്നു.
ഭക്ഷ്യസാധനങ്ങളുടെ വില കുത്തനെ വര്‍ദ്ധിക്കുകയും ചെയ്തു. ഒരുകിലോ ധാന്യപ്പൊടിക്ക് 3000 രൂപ വരെയാണ് ചിലയിടങ്ങളിലുള്ളത്. പലയിടത്തും ഭക്ഷണ സാധനങ്ങള്‍ കിട്ടാനുമില്ല. ഭക്ഷണ സാധനങ്ങള്‍ക്കുവേണ്ടി ജനം തമ്മിലടിക്കുന്നതിന്റെയുള്‍പ്പെടെയുള്ള വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
"
https://www.facebook.com/Malayalivartha























