Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

26 ദിവസത്തിനുള്ളിൽ 55 പേരുടെ തലയെടുത്ത് ഇറാൻ; തീ ആളിക്കത്തി! കൂട്ടത്തിൽ 18കാരൻ വരെ...

30 JANUARY 2023 07:09 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

പുതുവർഷം ആരംഭിച്ച് കേവലം 26 ദിവസത്തിനുള്ളിൽ ഇറാനിലെ ഭരണാധികാരികൾ നടപ്പിലാക്കിയത് 55ലധികം വധശിക്ഷകളാണ്. ഹിജാബ് വിരുദ്ധ പ്രക്ഷോഭം കത്തിനിൽക്കുന്ന പശ്ചാത്തലത്തിൽക്കൂടിയാണ് നോർവേ ആസ്ഥാനമായുള്ള ഇറാൻ മനുഷ്യാവകാശ സംഘടനയുടെ ഈ വെളിപ്പെടുത്തൽ പുറത്ത് വന്നിരിക്കുന്നത്.

ഇറാൻ ഹ്യുമൻ റൈറ്റ്സാണ് ഈ നടുക്കുന്ന വിവരം പുറത്ത് വിട്ടത്. അതിൽ സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചവരുടെ വധശിക്ഷയും ഉൾപ്പെടുന്നു. രാജ്യത്ത് പ്രതിഷേധിക്കുന്നവരെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രക്ഷോഭകർക്ക് വധശിക്ഷ വിധിക്കുന്നത് എന്നും ഇറാൻ ഹ്യുമൻ റൈറ്റ്സ് പറഞ്ഞു.

ഈ വർഷം തന്നെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 55 പേരുടെ വധശിക്ഷയാണ് ഇറാൻ നടപ്പിലാക്കിയത് എന്ന് ഇറാൻ ഹ്യുമൻ റൈറ്റ്സ് പറയുന്നു. ഇതിൽ നാലുപേരെ തൂക്കിലേറ്റിയത് ഹിജാബ് വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിലാണ്. 37 പേർ ലഹരിക്കേസുകളുമായി ബന്ധപ്പെട്ടാണ് തൂക്കുകയറിനിരയായത്.

107 പേരെങ്കിലും അടുത്ത് തന്നെ വധശിക്ഷ നടപ്പിലാക്കാൻ സാധ്യതയുള്ളവരായി ഉണ്ട് എന്നും പുറത്ത് വരുന്ന വിവരങ്ങൾ വെളിപ്പെടുത്തുന്നു. അതോടൊപ്പം 18 വയസുള്ള യുവാവടക്കം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടങ്കലിൽ കഴിയുന്നവർക്ക് ക്രൂരമായ പീഡനത്തിന് വിധേയരാകേണ്ടി വന്നതായി റൈറ്റ്സ് ​ഗ്രൂപ്പായ ആംനെസ്റ്റി ഇന്റർനാഷണൽ വ്യക്തമാക്കി. തടവുകാലയളവിൽ ഇവർ കടുത്തപീഡനം നേരിട്ടുവെന്നും ആംനെസ്റ്റി പറയുന്നു.

എല്ലാ വധശിക്ഷയും രാഷ്ട്രീയപ്രേരിതമാണെന്നും സമൂഹത്തിൽ ഭയവും ഭീകരതയും വളർത്തുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്നും സംഘടന കുറ്റപ്പെടുത്തുന്നു. നിരന്തരം വധശിക്ഷ നടപ്പിലാക്കുന്നതിലൂടെ ഇറാൻ ശ്രമിക്കുന്നത് രാജ്യത്ത് ഭയം സൃഷ്ടിക്കാനാണ് എന്നും ഇറാൻ ഹ്യുമൻ റൈറ്റ്സ് കുറ്റപ്പെടുത്തി.

രാഷ്ട്രീയപരമായാലും അല്ലെങ്കിലും ഇത്തരം വധശിക്ഷകൾ അം​ഗീകരിക്കാനാവില്ല എന്നും നിരന്തരമുള്ള ഈ വധശിക്ഷ നടപ്പിലാക്കൽ അവസാനിപ്പിക്കണം എന്നും ഇറാൻ ഹ്യുമൻ റൈറ്റ്സ് ഡയറക്ടർ മഹ്മൂദ് അമിരി-മൊഗദ്ദാം പറഞ്ഞു.

പ്രക്ഷോഭകരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നത് ത‌ടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം എന്നും ആ ഇടപെടൽ ഇത്തരം വധശിക്ഷാ നടപടികൾ കുറയ്ക്കുന്നതിന് സഹായകമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹ്സാ അമിനിയുടെ മരണത്തെ തുടർന്ന് സപ്തംബറോടെയാണ് ഇറാൻ വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ച് തുടങ്ങിയത്.

ശിരോവസ്ത്രം ശരിയായരീതിയിൽ ധരിച്ചില്ലെന്നാരോപിച്ച്, അതായത് ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാനിലെ മത പൊലീസ് കസ്റ്റഡിയിലെടുത്ത 22 -കാരിയായ അമിനി പിന്നീട് മരണപ്പെടുകയായിരുന്നു. മഹ്‌സ അമീനി കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബർമുതൽ രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭം നടക്കുകയാണ്.

പിന്നാലെ, നിരവധി പ്ര​ക്ഷോഭകർ തടവിലാവുകയും അനേകം പേരെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. നാലുപേരുടെ വധശിക്ഷ ഇതോടകം തന്നെ ഇറാൻ നടപ്പിലാക്കി കഴിഞ്ഞു. പ്രക്ഷോഭകർക്കുനേരെയും സ്ത്രീകൾക്കുനേരെയും ഭരണകൂടം നടത്തുന്ന മനുഷ്യാവകാശലംഘനങ്ങൾക്കും നീതിനിഷേധങ്ങൾക്കുമെതിരേ അന്താരാഷ്ട്രതലത്തിൽ ഇറാൻ കടുത്ത ഒറ്റപ്പെടലാണ് നേരിടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (2 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (4 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (4 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (4 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (4 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (4 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (4 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (4 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (5 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (5 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (7 hours ago)

Malayali Vartha Recommends