Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കാശിനും ഭക്ഷണത്തിനും കരഞ്ഞ് കാലുപിടിച്ച് പാക്ക്... ശ്രീലങ്കയെക്കാൾ ദയനീയം... രാജ്യം കൊടും ദുരന്തത്തിലേക്ക്! കുടിവെള്ളം പോലും കിട്ടാതെ ജനങ്ങൾ

30 JANUARY 2023 07:16 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

ഡോളറിനെതിരെ പാക് രൂപ തകർന്നടിഞ്ഞതോടെ ജനം കൊടും ദുരിതത്തിലും പട്ടിണിയിലുമെന്ന് റിപ്പോർട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിൽ അകപ്പെട്ട പാകിസ്ഥാൻ ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് കടക്കുകയാണ്. ഭക്ഷണത്തിനൊപ്പം ഇന്ധനവും ലഭിക്കാതെ വന്നതോടെ ജനങ്ങൾ കൊടിയ ദുരിതത്തിലാണ്. ആവശ്യത്തിന് കുടിവെളളം പോലും പലയിടങ്ങളിലും കിട്ടുന്നില്ല. രാജ്യത്തെ 20 ശതമാനം പമ്പുകളിൽ മാത്രമാണ് പെട്രോളും ഡീസലും അവശേഷിക്കുന്നത്.

അധികം വൈകാതെ ഇതും തീരും. പമ്പുകൾക്ക് മുന്നിൽ വൻ ജനക്കൂട്ടമാണ് കാണാൻ സാധിക്കുന്നത്. ചിലയിടങ്ങളിൽ ജനങ്ങൾ തമ്മിലടിക്കുന്നതായും റിപ്പോർട്ടുണ്ട്. അടുത്ത മാസം മുതൽ പെട്രോൾ, ഡീസൽ വിലകൾ കാര്യമായ തോതിൽ ഉയരുമെന്നാണ് സൂചന. ലിറ്ററിന് 45 രൂപ മുതൽ 80 രൂപ വരെ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വായ്പ ലഭിക്കണമെങ്കിൽ കറൻസി നിരക്കിന്മേലുളള സർക്കാർ നിയന്ത്രണം ഒഴിവാക്കാനും മാർക്കറ്റ് അനുസരിച്ച് നിരക്ക് നിർണയിക്കാനും IMF നേരത്തേ പാക് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചതോടെ രൂപയുടെ മൂല്യം കാര്യമായ തോതിൽ ഇടിഞ്ഞിരുന്നു. ഒരു ഡോളറിന് 255 പാക് രൂപയെന്നതാണ് നിലവിലെ കണക്ക്.

ഐ.എം.എഫിൽ നിന്ന് വായ്പ എടുക്കുന്നതിനായി വിനിമയ നിരക്ക് സർക്കാർ അയച്ചതിന് പിന്നാലെയാണ് രൂപ തകർന്നടിഞ്ഞത്. വിനിമയ നിരക്കിൽ അയവ് വരുത്തി മണിക്കൂറുകൾ കഴിഞ്ഞതോടെ 24 രൂപയാണ് ഇടിഞ്ഞത്. 1999നു ശേഷം ആദ്യമായാണ് ഒറ്റദിവസം കൊണ്ട് ഇത്രയും ഇടിവുണ്ടാകുന്നത്. വില വർദ്ധിപ്പിക്കാൻ ഇതും ഒരു കാരണമായി മാറി. വില വൻതോതിൽ കൂട്ടുന്നതോടെ ഉപഭോഗം പരമാവധി കുറയ്ക്കാനാവുമെന്നും സർക്കാർ കണക്കുകൂട്ടുന്നുണ്ട്.

3.68 ബില്യൺ ഡോളറിന്റെ വിദേശനാണ്യ കരുതൽ ശേഖരം മാത്രമാണ് പാകിസ്ഥാനിൽ അവശേഷിക്കുന്നത്. മൂന്നാഴ്ചത്തെ ഇറക്കുമതിക്ക് പോലും ഇത് തികയില്ല. വിദേശനാണ്യ കരുതൽ ശേഖരം പൂർണമായി ഉപയോഗിച്ചാൽ അത് കൂടുതൽ പ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിവിടും. ഡീസലിന് വില ഉയരുന്നതോടെ വൈദ്യുതിക്കും വൻതോതിൽ വില കൂട്ടേണ്ടി വരും.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനിൽ ഊർജപ്രതിസന്ധിയും രൂക്ഷമായി തുടരുകയാണ്. മണിക്കൂറുകൾ നീണ്ട വൈദ്യുതി തടസ്സം ജനങ്ങളുടെ സാധാരണ ജീവിതത്തെ തന്നെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് വൈദ്യുത ഗ്രിഡിൽ തടസമുണ്ടാകുന്നത്. വൈദ്യുത വിതരണത്തിലെ തടസം ബാധിച്ചത് ഏകദേശം 220 ദശലക്ഷം പേരെയാണ്.

വളരെ പഴക്കം ചെന്ന ഇലക്ട്രിസിറ്റി നെറ്റ് വർക്കുകളാണ് ഇപ്പോഴും പാകിസ്ഥാനിൽ ഉപയോഗിക്കുന്നതെന്നും രാജ്യത്തിന്റെ അടിസ്ഥാന വികസനത്തിൽ സർക്കാർ ശ്രദ്ധ ചെലുത്തേണ്ട സമയം അതിക്രമിച്ചുവെന്നുമാണ് വിദഗ്ധർ പറയുന്നത്. ആവശ്യങ്ങൾ നിറവേറ്റാനുള്ള സ്ഥാപിത വൈദ്യുത ശേഷി പാകിസ്ഥാന് ഉണ്ട്. എന്നാൽ ഇന്ധന-വാതക പ്ലാന്റുകൾ പ്രവർത്തിപ്പിക്കാനാവശ്യമായ വിഭവങ്ങളുടെ അഭാവം രൂക്ഷമാണ്. അടിസ്ഥാന സൗകര്യ വികസനത്തിൽ നിക്ഷേപം നടത്താൻ കഴിയാത്ത വിധം കടക്കെണിയിലാണ് ഈ മേഖല.

പാകിസ്ഥാന് ആവശ്യമായ വൈദ്യുതിയുടെ പകുതിയിൽ കൂടുതലും ഉണ്ടാക്കുന്നത് ഡീസൽ നിലയങ്ങളിലൂടെയാണ് എന്നതാണ് വില കൂട്ടേണ്ടി വരുന്നതിന്റെ കാരണം. IMFന്റെ വായ്പ ലഭിച്ചാൽ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കുറച്ചെങ്കിലും പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ. നാണ്യപ്പെരുപ്പം റോക്കറ്റ് പോലെ ഉയർന്നതോടെ ജനം തെരുവിൽ ഭക്ഷണത്തിനായി തമ്മിലടിക്കുകയാണെന്ന് സമൂഹ മാധ്യമങ്ങളിൽ നിന്നുള്ള വിഡിയോ ദൃശ്യങ്ങൾ പറയുന്നു.

ഒരു പാക്കറ്റ് മൈദയുടെ വില 3000 പാക് രൂപയായി ഉയർന്നുവെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ നിലവിലെ സ്ഥിതി ഏതാനും മാസങ്ങൾക്ക് മുമ്പ് ശ്രീലങ്ക അഭിമുഖീകരിച്ചതിനെക്കാൾ ഭയാനകമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഭക്ഷണവുമായി പോകുന്ന ട്രക്കുകളെ ജനങ്ങൾ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. മണിക്കൂറുകൾ നീളുന്ന വൈദ്യുതിയില്ലായ്മ പാക് ജനതയ്ക്ക് പുത്തരിയല്ലാതെയായിക്കഴിഞ്ഞു. ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും എല്ലാവരും അലസരും മടിയരുമായി മാറി.

അതിനിടെ, IMF പ്രതിനിധി സംഘം ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ പാകിസ്ഥാൻ സന്ദർശനം നടത്തും. സന്ദശനം കഴിയുന്നതോടെ വായ്പകൾ കിട്ടിത്തുടങ്ങുമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു കഴിഞ്ഞു. നേരത്തേ സഹായിച്ചിരുന്ന അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളാേട് പണം ചോദിച്ചിട്ടുണ്ടെങ്കിലും അവരാരും ഇതുവരെ അനുകൂലമായി ഇതുവരേയും പ്രതികരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (2 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (4 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (4 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (4 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (4 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (4 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (4 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (4 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (5 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (6 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (7 hours ago)

Malayali Vartha Recommends