Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ചൈനയുമായുള്ള വൻ യുദ്ധം ഉടനെന്ന് യുഎസ്... തയ്യാറാകാൻ മുന്നറിയിപ്പുമായി അമേരിക്കൻ വ്യോമസേന... 2025ല്‍ അമേരിക്ക ചൈന യുദ്ധം

30 JANUARY 2023 07:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ അമേരിക്ക ചൈനയുമായി യുദ്ധം ചെയ്‌തേക്കുമെന്ന് മുന്നറിയിപ്പ്. അമേരിക്കൻ വ്യോമസേന ജനറൽ മൈക്കിൾ മിനിഹാനാണ് സൈനിക ഉദ്യോഗസ്ഥർക്കുള്ള കത്തിൽ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. ചൈന തായ്‌വാന്‍ കടന്നുകയറ്റം ശക്തിപ്പെടുത്തുന്നതിനിടെയാണ് യുഎസ് വ്യേമസേനയുടെ മുന്നറിയിപ്പ്.

യുദ്ധത്തിനായി സജ്ജമായിരിക്കാനും അദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നുണ്ട്. കത്ത് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. തായ്‌‌വാനിലേക്കുള്ള ചൈനീസ് കടന്നുകയറ്റം വ്യാപകമാകുന്നതിനിടെയാണ് സൈനിക മേധാവിയുടെ കത്ത് പുറത്തുവന്നത്. നേരത്തേ തന്നെ ചൈനയുടെ തായ്‌വാൻ കടന്നുകയറ്റത്തിനെതിരെ അമേരിക്ക രംഗത്തെത്തിയിരുന്നു.

2025ല്‍ ചൈനയുമായി യുദ്ധം ചെയ്യുമെന്നാണ് തനിക്ക് തോന്നുന്നതെന്നും ഇതിനായി സജ്ജരാകണമെന്നുമാണ് സൈനികര്‍ക്കുള്ള കത്തില്‍ വ്യോമസേന ജനറല്‍ പറയുന്നത്. 2022ൽ ഷി യുദ്ധസമിതിക്കു രൂപം നൽകിയതും 2025ൽ യുദ്ധമുണ്ടാകുമെന്നതിന്റെ സൂചനയായി മിനിഹൻ പറയുന്നു. ഫെബ്രുവരി 1 തീയതി വച്ചുള്ള കത്ത് വെള്ളിയാഴ്ചയാണ് പുറത്തായത്.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അടുത്തയാഴ്ച ചൈന സന്ദർശിക്കാനിരിക്കെയാണിത്. ചൈനയുടെ നീക്കങ്ങള്‍ തടയുകയും ആവശ്യമെങ്കില്‍ അവരെ പരാജയപ്പെടുത്തുകയുമാണ് അമേരിക്കയുടെ മുഖ്യ ലക്ഷ്യമെന്നും കത്തില്‍ യു എസ് വ്യോമസേനയുടെ എയർ മൊബിലിറ്റി കമാന്റ് മേധാവി കൂടിയായ മൈക്കിൾ മിനിഹാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

അമേരിക്കയിലും തായ്‌വാനിലും 2024ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ വേളയില്‍ ചൈന തായ്‌വാനില്‍ കടന്നുകയറാന്‍ സൈനിക നീക്കങ്ങള്‍ ശക്തിപ്പെടുത്തുമെന്നാണ് മിനിഹന്‍ കത്തില്‍ പറയുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ചൈന ശ്രമിച്ചാൽ അത് സംഘർഷത്തിലേക്ക് വഴിമാറും.

അങ്ങനെ ഒരു സാഹചര്യമുണ്ടായാൽ അത് അമേരിക്കയും ചൈനയും തമ്മിലുള്ള നേർക്കുനേർ യുദ്ധത്തിന് കാരണമാകും എന്ന് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. തായ് വാൻ തങ്ങളുടെ പ്രദേശമാണെന്ന് ആവർത്തിച്ച് ചൈന അവിടെ കടന്നുകയറ്റങ്ങൾ തുടരുന്ന് എന്നാരോപിച്ച് അമേരിക്ക ഇപ്പോഴേ രംഗത്തുണ്ട്.ഇതിൻ്റെ പശ്ചാത്തത്തിൽ സാഹചര്യത്തിൽ അമേരിക്കൻ വ്യോമസേന ജനറലിൻ്റെ വെളിപ്പെടുത്തൽ അതീവ ഗൗരവത്തോടെയാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.

താ‌യ്‌വാനെതിരെയുള്ള ചൈനയുടെ നീക്കങ്ങളെ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ നേരത്തേ ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു. തായ്‌വാൻ കടലിടുക്കിന് സമീപം ചൈന സൈനിക നടപടികൾ ശക്തിപ്പെടുത്തുന്നത് തായ്‌വാനിലേക്കുള്ള കടന്നുകയറ്റത്തിന്റെ സൂചനയാണെന്നാണ് ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞത്.

ഇതിനു പിന്നാലെയാണ് ചൈനക്കെതിരേയുള്ള നീക്കം യുദ്ധത്തിലേക്ക് നീങ്ങിയേക്കുമെന്ന യുഎസ് വ്യോമസേന ജനറലിന്റെ കത്തും പുറത്തുവന്നത്. അതേസമയം, കത്ത് പുറത്തുവന്നതോടെ വിമർശനവുമായി ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെ രംഗത്തെത്തി. കത്തിൽ പറയുന്നത് അമേരിക്കയുടെ ഔദ്യോഗിക നിലപാടല്ലെന്നും അവർ വ്യക്തമാക്കുന്നുണ്ട്.

യു‌എസിന്റെ ഇന്ത്യ–പസിഫിക് കമാൻഡിന്റെ ഉപമേധാവി എന്ന നിലയിൽ ചൈനയുമായി ഏതെങ്കിലും സംഘർഷമുണ്ടായാൽ സേനയെ നയിക്കേണ്ട ചുമതല വഹിച്ചിരുന്നയാളാണു മൈക് മിനിഹൻ. അതിനാൽ നിലവി‍ൽ ഈ വിഷയത്തിൽ ആധികാരികമായി പറയാൻ കഴിയുന്നയാളാണ് അദ്ദേഹമെന്നും ഇന്ത്യ – പസിഫിക് കമാൻഡിന്റെ മുൻ ഉപദേഷ്ടാവ് എറിക് സെയേഴ്സ് വിലയിരുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (1 hour ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (3 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (3 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (3 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (3 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (3 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (3 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (3 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (4 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (4 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (6 hours ago)

Malayali Vartha Recommends