Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...

ലോകത്തിന്റെ നെറുകയിൽ ഇന്ത്യ എത്തുമെന്ന് IMF... മറ്റ് രാജ്യങ്ങൾ തകർന്നടിയും! ഗീതാ ഗോപിനാഥിന്റെ വെളിപ്പെടുത്തൽ

31 JANUARY 2023 11:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

കേന്ദ്ര ബജറ്റ് വരാനിരിക്കേ സര്‍ക്കാരിന് ആശ്വാസം നല്‍കുന്ന റിപ്പോര്‍ട്ടുമായി രാജ്യാന്തര പണനിധി (ഐഎംഎഫ്). ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്ഘടനയായി നിലകൊള്ളുമെന്ന് അന്താരാഷ്ട്ര നാണ്യനിധിയുടെ( ഐഎംഎഫ് ) ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടറായ ഗീതാ ഗോപിനാഥ്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അഞ്ച് ശതമാനത്തില്‍ താഴെ വളര്‍ച്ചനിരക്കുമായി സ്തംഭിച്ച് നില്‍ക്കുമ്പോഴാണ് ഇന്ത്യയുടെ ഈ വളര്‍ച്ച.

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ നേരിയ ഇടിവുണ്ടാകുമെങ്കിലും ഈ മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച പ്രതീക്ഷിച്ച 6.8 ശതമാനത്തില്‍ നിന്ന് 6.1 ശതമാനമായി കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര നാണ്യനിധി ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ജനുവരിയിലെ ലോക സാമ്പത്തിക അവലോകനത്തില്‍ ഇന്ത്യയുടെ ആഭ്യന്തരോല്‍പാദന നിരക്ക് 2022-23ല്‍ 6.8 ശതമാനവും 2023-24ല്‍ 6.1 ശതമാനവും ആയിരിക്കുമെന്ന് പറയുന്നു.

ഇന്ത്യയുടെ 2022-23ലെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടിന്‍റെയും മോദി സര്‍ക്കാരിന്‍റെ തുടര്‍ച്ചയായ പത്താം ബജറ്റ് അവതരണത്തിന്‍റെയും പശ്ചാത്തലത്തിലാണ് ഗീതാ ഗോപിനാഥിന്‍റെ ട്വീറ്റും ഐഎംഎഫ് സാമ്പത്തിക അവലോകനവും പുറത്തിറങ്ങിയതെന്ന് കേന്ദ്രസര്‍ക്കാരിനും ധനമന്ത്രി നിര്‍മ്മല സീതാരാമനും പ്രചോദനം പകരുന്ന ഒന്നാണ്.

അന്താരാഷ്ട്ര നാണ്യനിധിയുടെ ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടറായ ഗീതാ ഗോപിനാഥിന്‍റെ ട്വിറ്റര്‍ സന്ദേശം:

ഐഎംഎഫ് പട്ടികയനുസരിച്ച് ഏറ്റവും കൂടുതല്‍ വളര്‍ച്ചാനിരക്കുള്ള രാജ്യമായി ഇന്ത്യ നിലകൊള്ളുന്നതായും അടയാളപ്പെടുത്തിയിരിക്കുന്നു. ഈ പട്ടിക ഗീതാ ഗോപിനാഥ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ആഗോള വളര്‍ച്ചാനിരക്ക് 2022ല്‍ 3.4 ശതമാനമായിരുന്നത് 2023ല്‍ 2.9 ശതമാനവും 2024ല്‍ 3.1 ശതമാനവും ആയി മാറും.

ഇവിടെയാണ് ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 6.8ശതമാനവും 6.1 ശതമാനവും ആയി നിലകൊള്ളുന്നത്. 2024ല്‍ പൊതുവേ വളര്‍ച്ചാനിരക്ക് തുടക്കത്തില്‍ മന്ദഗതിയിലായിരിക്കും. പിന്നീട് അതിന് വേഗം കൂടും. 2023-24ല്‍ 6.1 ശതമാനമായി മന്ദഗതിയിലാകുന്ന വളര്‍ച്ച 2024-25ല്‍ 6.8 ശതമാനത്തിലേക്ക് വീണ്ടും ഉയരുമെന്നും ലോക സാമ്പത്തികാവലോകന റിപ്പോര്‍ട്ട് പറയുന്നു.

ഐഎംഎഫ് കണക്കനുസരിച്ച് ഇന്ത്യ ഒരു തിളക്കമുള്ള കേന്ദ്രമായി നിലനില്‍ക്കും. 2023ലെ വളര്‍ച്ചയുടെ സുപ്രധാന എഞ്ചിന്‍ ചൈനയോടൊപ്പം ഇന്ത്യയായിരിക്കുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ട് പറയുന്നു. 2023ല്‍ ആഗോള വിപണിയില്‍ ഉണ്ടാകുന്ന വളര്‍ച്ചയുടെ 50 ശതമാനവും ഇന്ത്യയും ചൈനയും ചേര്‍ന്നാണെന്നും വളരെ നിര്‍ണായകമായ സംഭാവനയാണ് ഇരു രാജ്യങ്ങളും നല്‍കുകയെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ആഗോള വിപണിയിലെ വളര്‍ച്ച 2022ല്‍ ലക്ഷ്യമിട്ട 3.4 ശതമാനം 2023ല്‍ എത്തുമ്പോള്‍ 2.9ശതമാനയി ഇടിഞ്ഞുവെന്നും 2024ല്‍ ഇത് 3.1 ശതമാനമായി ഉയരുമെന്നും പറയുന്നു. ഐഎംഎഫ് വേള്‍ഡ് ഇക്കേണാമിക് ഔട്ട്‌ലുക്ക് വഴി ചൊവ്വാഴ്ച പുറത്തുവിട്ട ജനുവരിയിലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഒക്ടോബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിനു ശേഷം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മാറ്റമില്ലാതെ തുടരുകയാണെന്നും ഐഎംഎഫ് പറയുന്നു. ഏഷ്യന്‍ വിപണിയിലെ വളര്‍ച്ച 2023ല്‍ 5.3 ശതമാനവും 2024ല്‍ 5.2 ശതമാനവുമായി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022ലെ 4.3 ശതമാനത്തില്‍ നിന്നാണ് ഈ നേട്ടത്തിലേക്ക് എത്തുക. ചൈനയുടെ മുന്നേറ്റമാണ് ഏഷ്യന്‍ വിപണിയില്‍ അനുകൂലമാകുക.

ഫെബ്രുവരി ഒന്നിനാണ് ഇന്ത്യയിൽ 2023-24 വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. വലിയ പ്രതീക്ഷകളോടെയാണ് ജനം ഓരോ വർഷത്തെയും ബജറ്റിനെ കാണുന്നത്. അതിനിടയിലാണ് ഈ വിവരവും പുറത്ത് വന്നിരിക്കുന്നത്.

എന്താണ് കേന്ദ്ര ബജറ്റ്?

വാർഷിക ധനകാര്യ രേഖ എന്നാണ് ബജറ്റിനെ പറയുന്നത്. സർക്കാരിന്റെ വരവ് ചെലവ് കണക്കുകളും മറ്റും പ്രതിപാദിക്കുന്ന ഔദ്യോഗിക രേഖയാണ് ഇത്. ഇന്ത്യൻ ഭരണഘടനയിലെ 112-ാം വകുപ്പിലാണ് വാർഷിക ധനകാര്യ രേഖയെപ്പറ്റി പറയുന്നത്.

ഏപ്രിൽ ഒന്ന് മുതൽ മാർച്ച് 30 വരെയാണ് ഇന്ത്യയിൽ ഒരു സാമ്പത്തിക വർഷമായി കണക്കാക്കുന്നത്. ഈ കാലയളവ് അടിസ്ഥാനമാക്കിയാണ് ബജറ്റ് രേഖ തയ്യാറാക്കുന്നത്. ബജറ്റിന്റെ രണ്ട് വിഭാഗങ്ങളാണ് റവന്യൂ ബജറ്റും ക്യാപിറ്റൽ ബജറ്റും.

റവന്യൂ ബജറ്റ്?

സർക്കാരിന്റെ റവന്യൂ ചെലവുകളും വരവുകളും സംബന്ധിച്ചതാണ് റവന്യൂ ബജറ്റ്. നികുതി വരുമാനവും, നികുതിയേതര വരുമാനവും രണ്ട് തരത്തിലുള്ള റവന്യൂ റെസിപ്റ്റുകളാണ്. സർക്കാരിന്റെ പ്രവർത്തനങ്ങൾക്കായുള്ള ചെലവുകളും ജനങ്ങൾക്കായുള്ള പദ്ധതി ചെലവുകളുമാണ് റവന്യൂ ചെലവിൽ പെടുന്നത്. സർക്കാരിന്റെ റവന്യൂ ചെലവ് അതിന്റെ റവന്യൂ രസീതിനെക്കാൾ കൂടുതലാണെങ്കിൽ, സർക്കാരിന് റവന്യൂ കമ്മി ഉണ്ടെന്നാണ് അർഥം.

ക്യാപിറ്റൽ ബജറ്റ്?

സർക്കാരിന്റെ മൂലധന അടവുകളും റെസിപ്റ്റുകളും ഉൾപ്പെട്ടതാണ് ക്യാപിറ്റൽ ബജറ്റ്. ജനങ്ങളിൽ നിന്നുള്ള വായ്പകൾ, ആർബിഐ, മറ്റ് സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകൾ എന്നിവയെല്ലാം ക്യാപിറ്റൽ റെസീപ്റ്റ്‌സ് വിഭാഗത്തിൽ പെടുന്നവയാണ്.

സർക്കാർ തലത്തിലുള്ള ആരോഗ്യ സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യ വികസനപ്രവർത്തനം, കെട്ടിടങ്ങളുടെ ചെലവ് എന്നിവയെല്ലാം മൂലധന ചെലവിൽ ഉൾപ്പെടുന്നവയാണ്. സർക്കാരിന്റെ മൊത്തം ചെലവ് അതിന്റെ മൊത്തം വരുമാനത്തേക്കാൾ കൂടുതലാകുമ്പോഴാണ് ധനക്കമ്മി ഉണ്ടാകുന്നത്.

ബജറ്റ് അവതരിപ്പിച്ച ശേഷം, അത് പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കണം. ഇരുസഭകളും പാസാക്കിയ ശേഷം വരുന്ന സാമ്പത്തിക വർഷത്തിന്റെ ആദ്യ ദിവസമായ ഏപ്രിൽ 1 മുതൽ ബജറ്റ് പ്രാബല്യത്തിൽ വരും. ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയാണ് രാജ്യത്തെ സാമ്പത്തിക വർഷ കാലയളവ്. കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന്റെ അഞ്ചാമത്തെ ബജറ്റ് അവതരണമാണ് ഇത്.

നികുതി പരിഷ്‌കാരം ഉൾപ്പടെ നിരവധി ആശ്വാസ നയങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023-24 വർഷത്തിൽ സ്വകാര്യ നിക്ഷേപത്തിനായുള്ള പദ്ധതികൾ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ത്തവണത്തെ ബജറ്റിൽ മൂലധന ചെലവ് വർധിപ്പിക്കാനുള്ള പദ്ധതികൾ കേന്ദ്രസർക്കാർ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (16 minutes ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (22 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (47 minutes ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (1 hour ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (1 hour ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (1 hour ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (2 hours ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (9 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (9 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (9 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (9 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (10 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (10 hours ago)

Malayali Vartha Recommends