ഷെഫിന്റെ യഥാര്‍ഥ കഥയറിഞ്ഞ് സര്‍വരും ഞെട്ടി; 16 വര്‍ഷത്തിനു ശേഷം പിടിയിലായപ്പോള്‍
ഫ്രാന്‍സിലെ കഥ സകലരെയും ഞെട്ടിച്ചിരിക്കുകയാണ്. പവലോ ദിമിത്രോ എന്ന ഷെഫ് ഉണ്ടാക്കുന്ന ഇവിടത്തെ പിസക്ക് ഏറെ ആരാധകരുണ്ട്. എന്നാല്‍ പിസ വിളമ്ബുന്ന ഷെഫ് ഒരു പിടികിട്ടാപ്പുള്ളിയായ കൊലപാതകിയായ മാഫിയ തലവനാണെന്നറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ആളുകള്‍. ഇരുമ്ബു വടികൊണ്ട് രണ്ടുപേരെ അടിച്ചുകൊന്ന കേസിലാണ് മാഫിയ തലവനായ എഡ്ഗാര്‍ദോ ഗ്രെകോയെ ശിക്ഷിച്ചത്.
കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹങ്ങള്‍ ആസിഡ് ഉപയോഗിച്ച് കത്തിക്കുകയായിരുന്നു. 16 വര്‍ഷമായി നിയമ നടപടികള്‍ നേരിടാതെ ഒളിവില്‍ കഴിയുകയായിരുന്ന 63കാരനായ മാഫിയ തലവനെ വ്യാഴാഴ്ചയാണ് റസ്റ്റാറന്റില്‍ നിന്ന് പൊലീസ് പിടികൂടിയത്. 1990കളില്‍ ഇറ്റലിയിലാണ് കൊലപാതകങ്ങള്‍ നടന്നത്. 1990ല്‍ മാഫിയസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായി നടന്ന കൊലപാതകങ്ങളില്‍ ഉള്‍പ്പെടെ ഇയാള്‍ക്ക് പങ്കുണ്ട്.ലോകത്തെ കുപ്രസിദ്ധ കൊക്കെയ്ന്‍ കടത്തുസംഘമാണ് ഗ്രേകോയുടെ 'ദ്റാന്ഗെറ്റ'. അടുത്തിടെ ഇതേ മാഫിയ സംഘത്തിലെ മറ്റുചിലര്‍ ബ്രസീലിലും യൂറോപ്പിലും പിടിയിലായിരുന്നു.
മൂന്നുവര്‍ഷമായി പിസ ഷെഫ് ആയി ജോലി ചെയ്തു വരികയായിരുന്നു ഗ്രെകോ. ഇയാളെ കുറിച്ചുളള ഒരു ആര്‍ട്ടിക്കിള്‍ ആണ് പൊലീസിനെ സഹായിച്ചത്. റസ്റ്റാറന്റിന്റെ ഫേസ്ബുക് പേജിലായിരുന്നു കുറിപ്പ് പ്രസിദ്ധീകരിച്ചത്. ആഴ്ചകള്‍ക്ക് മുമ്ബാണ് ഇറ്റലിയിലെ മറ്റൊരു കുപ്രസിദ്ധ മാഫിയ തലവനായ മത്തേവോ മെസ്സീന ദിനാറോയെ പൊലീസ് പിടികൂടിയത്. ഇറ്റലിയിലെ പലേര്‍മോയിലെ ക്ലിനിക്കില്‍ അര്‍ബുദ ചികിത്സയ്ക്കായി എത്തിയപ്പോളാണ് മത്തേവാ പിടിയിലായത്. 30 വര്‍ഷത്തെ ഒളിവു ജീവിതമാണ് ഇതോടെ അവസാനിച്ചത്.
https://www.facebook.com/Malayalivartha