Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

റഷ്യ -യുക്രൈന്‍ യുദ്ധം പുലിവാല് പിടിച്ച അവസ്ഥയിലാണ് റഷ്യയെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഒന്നാമത് അന്താരാഷ്ട്ര തലത്തില്‍ റഷ്യ ശരിക്കും ഒറ്റപ്പെട്ടു എന്നുമാത്രമല്ല യുദ്ധത്തില്‍ വിജയിക്കാനുള്ള സാധ്യതകളും വിരളമാണ്. റഷ്യയുടെ അത്യാധുനിക യന്ത്രങ്ങളെ ക്കാള്‍ മാരകമായ ആയുധങ്ങള്‍ യുക്രൈന് ലോകരാജ്യങ്ങള്‍ നല്കി കൊണ്ടിരിക്കുന്നത് റഷ്യയുടെ സമനില തന്നെ തെറ്റിക്കുകയാണ്.

17 FEBRUARY 2023 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

ആണവ കേന്ദ്രങ്ങളിലെ ഐഎഇഎ പരിശോധനയ്ക്ക് ഇറാന്‍ അനുമതി നല്‍കി

ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!

ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുക.... അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി

.റഷ്യ യുക്രൈന്‍ യുദ്ധം എങ്ങുമെത്താതെ നില്‍ക്കുന്ന സാഹചര്യത്തില്‍ വിജയം ആര്‍ക്കാണെന്ന് പറയാനും കഴിയുന്നില്ല. എന്നാല്‍ ഉടന്‍ പിടിച്ചെടുക്കാമെന്ന വ്യാമോഹത്തില്‍ ഇറങ്ങി പുറപ്പെട്ട റഷ്യയ്ക്ക് എങ്ങനെയെങ്കിലും അവിടെ നിന്ന് യുദ്ധം മതിയാക്കി പോയാല്‍ മതിയെന്ന സാഹചര്യാണുള്ളത്. പക്ഷേ റഷ്യയ്ക്ക് അത്രപെട്ടെന്ന് യുക്രൈനില്‍ നിന്ന പിന്‍മാറാനാവില്ല. ലോകത്തിന്റെ മുന്നില്‍ വലിയ ശക്തയെന്നൊക്കെ വീമ്പിളക്കിയിട്ട് തോറ്റ് പിന്‍മാറാനാവില്ല. റഷ്യയ്ക്ക് പ്രതീക്ഷതിലും വലിയ നഷ്ടമാണ് യുക്രൈനില്‍ സംഭവിച്ചിരിക്കുന്നത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുട്ടിന്‍ തന്നെ അത് സമ്മതിച്ചിട്ടുമുണ്ട്. എന്നാല്‍ പുടിന്‍ അത് സമ്മതിക്കുമ്പോഴും സ്വയം കീഴടങ്ങാതെ ഏതെങ്കിലും ഇടനിലക്കാരെ നിറുത്തി ചര്‍ച്ച ചെയ്ത് പരിഹാരം കാണാനാണ് ശ്രമിച്ചത്. അതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പല രാഷ്ട്രതലവന്‍മാരും ആവശ്യപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റെ ജോ ബൈഡനെ യുദ്ധം അവസാനിപ്പിക്കുന്നതിന് ഇടനില വഹിക്കണമെന്ന ആവശ്യവുമായി ബലാറൂസ് പ്രസിഡന്റ് രംഗത്തെത്തിയിരിക്കുകയാണ്.

അതേ സമയം റഷ്യയുടെ നോര്‍ദ് സ്ട്രീം വാതക പൈപ്പ് ലൈന്‍ തകര്‍ത്തത് സംബന്ധിച്ച് പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട് ആകെ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. ആര്‍ട്ടിക് സമുദ്രത്തിലൂടെ റഷ്യ പണി കഴിപ്പിച്ച വാതക പൈപ്പ് ലൈന്‍ അമേരിക്ക തകര്‍ത്തെന്നാണ് പ്രമുഖ മാധ്യമത്തിലൂടെ വാര്‍ത്ത പുറത്തു വന്നു .ഇക്കാരണത്താലാണ് സമാധാന ചര്‍ച്ചകള്‍ വഴിമുട്ടി നില്ക്കുന്നതെന്ന് അറിയുന്നു.

2022 സെപ്റ്റംബറിലാണ് റഷ്യയുടെ നോര്‍ദ് സ്ട്രീം രണ്ട് വാതക പൈപ്പ് ലൈന്‍ ബോംബിംഗില്‍ തകര്‍ത്തത്. ജര്‍മ്മനിയില്‍ നിന്ന് റഷ്യയിലേയ്ക്ക് വാതകം എത്തിക്കുന്ന 1200 കിലോമീറ്റര്‍ നീളമുള്ള പൈപ്പ് ലൈനാണ് ഒറ്റരാത്രി കൊണ്ട് തകര്‍ത്തത്. റഷ്യ എന്‍പതിനായിരം കോടി രൂപ ചിലവിലാണ് അത് നിര്‍മ്മിച്ചത്. വാതക പൈപ്പ് ലൈന്‍ തകര്‍ച്ചയെ തുടര്‍ന്ന് റഷ്യ ബുദ്ധിമുട്ടിയ കണക്കുകള്‍ പറഞ്ഞാണ് വ്‌ളാദിമര്‍ പുടിന്‍ രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയ്ക്ക് തക്കതായ ശിക്ഷ നല്‍കുമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ സംഭവത്തില്‍ അമേരിക്കയും ജര്‍മ്മനിയും പ്രതികരിച്ചിട്ടില്ല.

അമേരിക്കല്‍ നാവികപടയുടെ പരിശീലനത്തിന്റെ ഭാഗമായെത്തിയ നാവികര്‍ പൈപ്പ് ലൈനില്‍ ബോംബ് ഘടിപ്പിച്ച് പൊട്ടിതെറിപ്പിക്കുകയായിരുന്നെന്നാണ് റഷ്യ കണ്ടെത്തിയിരിക്കുന്നത്. അമേരിക്ക അന്താരാഷ്ട്ര ഭീകരതയ്ക്ക് തുടക്കമിടുകയാണെന്നാണ് റഷ്യന്‍ പ്രസിഡന്റ് പറയുന്നത്. അതേസമയം റഷ്യ യുക്രൈനില്‍ ശക്തമായ യുദ്ധം നടത്തുകയാണെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. കീവ് പ്രദേശത്ത് മാത്രം മണിക്കൂറില്‍ മുപ്പതിലേറെ മിസൈലുകളാണ് റഷ്യ തൊടുത്തു വിടുന്നത്. ആള്‍നാശത്തിന്റെ കാര്യത്തില്‍ റഷ്യയും ഒട്ടും പിന്നിലല്ല. യുദ്ധത്തിന്റെ ഒന്നാം വാര്‍ഷികമായ ഫെബ്രുവരി 24 ന് റഷ്യ യുക്രൈനെതിരെ ആണവായുധം വരെ പ്രയോഗിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയുന്നില്ല.

ഫെബ്രുവരി 24 മുതല്‍ റഷ്യയുടെയും യുക്രൈന്റെയും അയല്‍രാജ്യമായ ബലാറൂസ് യുദ്ധത്തില്‍ പങ്കാളിയാകുമെന്നാണ് റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. ബലാറൂസിന്റെ അതിര്‍ത്തികളിലെല്ലാം സൈന്യത്തെ സജ്ജമാക്കിയിട്ടുമുണ്ട്. എന്നാല്‍ തങ്ങള്‍ക്കെതിരെ യുദ്ധം വന്നാല്‍ മാത്രമേ ഇറങ്ങുകയുള്ളൂവെന്ന ബലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്ക്‌സാങ്കോ പറയുമുന്നുമുണ്ട്.

ആ സാഹചര്യത്തിലാണ് അലക്‌സാണ്ടറുടെ സുഹൃത്തായ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ റഷ്യ- യുക്രൈന്‍ യുദ്ധ പരിഹാരത്തിനായി അദ്ദേഹം ക്ഷണിച്ചിട്ടുള്ളത്. ഇവര്‍ രണ്ട് പേരും സ്‌കേറ്റിംഗും, സ്‌കീയിംഗും, വേട്ടയുമൊക്കെ ഒരുമിച്ച് നടത്തുന്നവരുമാണ്. ഇന്ന വൈകുന്നേരം അവര്‍ കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. ഫെബ്രുവരി 24 വരെ യുദ്ധം നീട്ടികൊണ്ടു പോകാതിരിക്കുകയോ, കൂടുതല്‍ ആക്രമണ സ്വഭാവത്തിലേയ്ക്ക് വിടാതിരിക്കുകയോ ചെയ്യുകയാണ് രണ്ട് രാജ്യതലവന്‍മാരുടെയും ലക്ഷ്യം.

എന്നാല്‍ ഇടിത്തീ പോലെയാണ് വാതക പൈപ്പ് ബോംബിംഗ് നടത്തിയത് അമേരിക്കയാണെന്ന വിവരം പുറത്തു വന്നിരിക്കുന്നത്. ആ വിഷയത്തില്‍ ജോ ബൈഡനെതിരെ പുടിന്‍ തിരിയുകയും ചെയ്തതോടെ സംഭവങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. പുടുന്‍ അമേരിക്കയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുമെന്ന സാഹചര്യമാണ് നിലനില്ക്കുന്നത്. അതേ സമയം അമേരിക്കയില്‍ പറന്നു നടന്ന ചൈനീസ് ചാരബലൂണുകള്‍ വെടിവെച്ചിട്ട കാര്യത്തില്‍ അമേരിക്ക മാപ്പു പറയണമെന്ന ആവശ്യവുമായി ചൈനയും രംഗത്തെത്തിയിട്ടുണ്ട്.

റഷ്യയും ചൈനയും അമേരിക്കയ്‌ക്കെതിരെ ഒരുമിച്ച് വന്നതാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. റഷ്യയും ചൈനയും അമേരിക്കയെ എന്നും ശത്രുപക്ഷത്ത് നിറുത്തി ലോകത്തെ വലിയ യുദ്ധത്തിലേയ്ക്ക് നയിക്കാനുള്ള ശ്രമകരമായ നടപടികളുമായാണ് മുന്നോട്ട് പോകുന്നതെന്ന് അന്താരാഷ്ട്രതലത്തിലും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. ചൈനയോട് മാപ്പ് പറയാന്‍ തയ്യാറല്ലെന്നും ചീപിംങുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും അമേരിക്കയും പ്രഖ്യപിച്ചിട്ടുണ്ട്. റഷ്യയോടൊപ്പം യുദ്ധത്തിനിറങ്ങുമെന്ന പ്രതീക്ഷിക്കുന്ന ബലാറൂസ് ഏത് സാഹചര്യത്തിലും അമേരിക്കയുടെ അഭിപ്രായം കൂടി മുഖവിലയ്‌ക്കെടുക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ പുടിന്‍ ബലാറൂസിനെതിരെയും തിരിയാം.

റഷ്യ -യുക്രൈന്‍ യുദ്ധം പുലിവാല് പിടിച്ച അവസ്ഥയിലാണ് റഷ്യയെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഒന്നാമത് അന്താരാഷ്ട്ര തലത്തില്‍ റഷ്യ ശരിക്കും ഒറ്റപ്പെട്ടു എന്നുമാത്രമല്ല യുദ്ധത്തില്‍ വിജയിക്കാനുള്ള സാധ്യതകളും വിരളമാണ്. റഷ്യയുടെ അത്യാധുനിക യന്ത്രങ്ങളെ ക്കാള്‍ മാരകമായ ആയുധങ്ങള്‍ യുക്രൈന് ലോകരാജ്യങ്ങള്‍ നല്കി കൊണ്ടിരിക്കുന്നത് റഷ്യയുടെ സമനില തന്നെ തെറ്റിക്കുകയാണ്. ഇനി പെട്ടെന്ന് യുദ്ധം അവസാനിപ്പിച്ചാല്‍ റഷ്യയില്‍ വലിയൊരു സൈനിക അട്ടിമറിയും പുടിന്‍ സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. കാരണം അത്രത്തോളം അസ്വസ്ഥരാണ് റഷ്യന്‍ സൈന്യും. വാഗ്നറുടെ കൂലിപ്പട്ടാളത്തെ ഇറക്കി നടത്തുന്ന യുദ്ധം റഷ്യന്‍ സൈന്യത്തന് വലിയ നാണക്കേടായി മാറിയിട്ടണ്ട്. യുദ്ധവിവരങ്ങള്‍ പോലും പുറത്തു വിടുന്നത് വ്ഗാനറെന്ന കൂലിപട്ടാള മേധാവിയാണെന്നത് സൈനിക മേധാവികളില്‍ വലിയ അസ്വസ്ഥതയുണ്ടാക്കിയിരിക്കുകയാണ്. ആ സാഹചര്യത്തില്‍ അമേരിക്കയുടെ ഇടപെടല്‍ റഷ്യന്‍ യുക്രൈന്‍ യുദ്ധത്തില്‍ എത്രത്തോളം നിര്‍ണ്ണായകമായിരിക്കുമെന്ന ലോകം കാത്തിരിക്കുകയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (1 hour ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (1 hour ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (2 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (2 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (4 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (4 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (4 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (8 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (8 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (8 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (9 hours ago)

ഹരിപ്പാട് കോടികള്‍ വില മതിക്കുന്ന 45 കിലോയോളം തൂക്കം വരുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി  (9 hours ago)

Malayali Vartha Recommends