ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ റമീറോ വാൾദെസ് മെനെൻഡെസ് അന്തരിച്ചു...

ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ റമീറോ വാൾദെസ് മെനെൻഡെസ് (94) അന്തരിച്ചു.ഇന്നലെ രാത്രിയോടെ ഹവാനയിലായിരുന്നു അന്ത്യം.
ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപകാംഗങ്ങളിലൊരാളും ദീർഘകാലം പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്നു. ക്യൂബൻ ഇന്റലിജൻസ് സംവിധാനത്തിന്റെ സ്ഥാപകനായിരുന്നു. അമേരിക്കയുടെ അട്ടിമറി ശ്രമങ്ങളെ നേരിടുന്നതിൽ സുപ്രധാന പങ്കുവഹിക്കുകയും ചെയ്തു.
സ്വേച്ഛാധിപതി ബാറ്റിസ്റ്റയുടെ ഭരണത്തെ അട്ടിമറിച്ച ഗ്രാൻമ നൗകയിലെ ഫിഡൽ കാസ്‌ട്രോ, ചെഗുവേര, റൗൾ കാസ്‌ട്രോ തുടങ്ങിയവരടങ്ങുന്ന വിപ്ലവപ്പോരാളികളിൽ ജീവിച്ചിരിക്കുന്ന ചുരുക്കം വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം. സാന്താ ക്ലാര പോരാട്ടത്തിൽ ചെ ഗുവേരയ്‌ക്കൊപ്പം സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























