Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ശവപ്പറമ്പായി സുഡാന്‍..കൊലക്കളമായി തെരുവുകൾ...കുടുങ്ങിക്കിടക്കുന്നവരിൽ നിരവധി മലയാളികൾ...സുഡാനിൽ സംഭവിക്കുന്നത്..സംഘർഷത്തിനു ശമനമില്ലാദി വന്നതോടെ നഗരവാസികൾ കൂട്ടപലായനം തുടങ്ങി... വിദേശരാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ തിരിച്ചു വിളക്കാനും തുടങ്ങി

20 APRIL 2023 05:07 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

 

സുഡാനിലെ ഖർത്തൂമിൽ സൈനികവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷം. ചൊവ്വാഴ്ച വൈകിട്ട് ആരംഭിച്ച 24 മണിക്കൂർ വെടിനിർത്തൽ മിനിറ്റുകൾക്കകം വൻ കലാപമായി മാറി . ജനങ്ങൾ കൂട്ടത്തോടെ തെരുവിൽ മരിച്ചു വീഴുമ്പോൾ ജനാധിപത്യം എന്ന ഒരു ജനതയുടെ സ്വപനവും തകർന്നടിയുന്നു.രു രാജ്യത്തിന്റെ സ്വന്തം സൈന്യവും അര്‍ധസൈന്യവും തമ്മിൽ പരസ്പരം പോരടിക്കുമ്പോൾ നിസ്സഹായരായി സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം നിസ്സഹായരായ ഒരു ജനത വാഹനങ്ങളിലും കാൽനടയായും നഗരം വിടുകയാണെന്നാണു റിപ്പോർട്ട്. .

 

 

 

 

സംഘർഷത്തിനു ശമനമില്ലാദി വന്നതോടെ നഗരവാസികൾ കൂട്ടപലായനം തുടങ്ങി. വിദേശരാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ തിരിച്ചു വിളക്കാനും തുടങ്ങി . കലാപത്തിൽ 5 ദിവസത്തിനിടെ 270 പേർ കൊല്ലപ്പെട്ടെന്നാണു ഐക്യരാഷ്ട്രസംഘടനയുടെ കണക്ക്. യഥാർഥ മരണസംഖ്യ ഇതിലും കൂടുതലാണെന്നു പറയുന്നു.തലസ്ഥാനമായ ഖാര്‍ത്തൂമിലാണ് ആക്രമണം രൂക്ഷമായിരിക്കുന്നത്. ജനറല്‍ മുഹമ്മദ് ഹമദാന്‍ ഡഗാലോ നയിക്കുന്ന ആര്‍.എസ്.എഫ്(റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ്) എന്ന പാരാമിലിട്ടറി സംഘവും ലഫ്റ്റനന്റ് ജനറല്‍ അബ്ദുള്‍ ഫത്താ അബ്ദുള്‍റഹ്‌മാന്‍ അല്‍ ബുര്‍ഹാന്‍ നയിക്കുന്ന മിലിട്ടറി സംഘവും തമ്മിലാണ് പോരാട്ടം.

 

 

 


തലസ്ഥാന നഗരത്തിലെ തെരുവുകളില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നു .. . അവ സംസ്‌കരിക്കാന്‍ പോലും ആർക്കും ധൈര്യമില്ല , പുറത്തിറങ്ങിയാല്‍ ഏത് നിമിഷവും വെടിയുണ്ടകള്‍ ശരീരത്തിലേക്ക് തുളച്ചുകയറും. വെടിയൊച്ച നിലച്ച സമയമില്ല. പരിക്കുകളേറ്റവര്‍ക്ക് ആംബുലന്‍സ് ലഭിക്കുന്നില്ല. രക്തം വാര്‍ന്ന് ആരോഗ്യം നഷ്ടപ്പെട്ടവർക്ക് വൈദ്യസഹായം ലഭിക്കുന്നില്ല . മലയാളിയായ ആല്‍ബര്‍ട്ട് അഗസ്റ്റിനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സുഡാനിലെ ഒരു കമ്പനിയില്‍ സെക്യൂരിറ്റി മാനേജറായി ജോലി ചെയ്യുകയായിരുന്നു കണ്ണൂര്‍ സ്വദേശിയായ ആല്‍ബര്‍ട്ട്.. വീടിന്റെ ജനാലയ്ക്കരികിൽ നിന്ന് ഫോൺ ചെയ്യുന്നതിനിടെ ചീറിപ്പാഞ്ഞെത്തിയ വെടിയുണ്ടകളിലൊന്ന് കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ ജീവനെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ പോലും സാധിച്ചത് മൂന്നു ദിവസത്തിനിടെയാണ്

 

 

അർധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സിന്റെ (ആർഎസ്എഫ്) മേധാവി ജനറൽ മുഹമ്മദ് ഹംദൻ ഡഗലോ, സുഡാൻ സായുധസേന മേധാവി ജനറൽ അബ്ദൽ ഫത്താ ബുർഹൻ എന്നിവരുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഫോണിൽ സംസാരിച്ചതിനുശേഷം നിലവിൽ വന്ന 24 മണിക്കൂർ വെടിനിർത്തൽ പരാജയപ്പെട്ടതോടെയാണ് സുഡാൻ കുരുക്ഷേത്രമായി മാറിയത്

സെൻട്രൽ ഖർത്തൂമിലെ സൈനികആസ്ഥാനത്തിനും വിമാനത്താവളത്തിനു സമീപവുമാണ് ഏറ്റുമുട്ടൽ രൂക്ഷം. സായുധരായ ആർഎസ്എഫ് പോരാളികൾ വാഹനങ്ങളിൽ തെരുവുകളിൽ റോന്തു ചുറ്റുന്നു. ഇവരുടെ നിയന്ത്രണത്തിലുള്ള മേഖലകളിൽ സൈന്യം വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്

 

 

 

കലാപത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്. വ്യോമാക്രമണം ശക്തമായ സാഹചര്യത്തിൽ സുഡാനിലേക്കുള്ള വിമാന സർവീസുകളും വിവിധ രാജ്യങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. ദശലക്ഷക്കണക്കിന് വരുന്ന പൗരന്മാർ വൈദ്യുതിയും വെള്ളവുമില്ലാതെ കഷ്ടപ്പെടുകയാണ്.

സുഡാൻ ഇന്ന് നേരിടുന്ന ഈ പ്രശ്നങ്ങൾക്ക് കാരണം എന്താണ് ? സ്വർണമടക്കം നിരവധി പ്രകൃതിവിഭവങ്ങൾ കൊണ്ട് സമ്പന്നമായ ഈ രാജ്യത്ത് എന്നെങ്കിലും സമാധാനം എത്തുമോ?തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്

ആക്രമണം രൂക്ഷമായത് ഇപ്പോഴാണെങ്കിലും അതിലേക്ക് നയിച്ച കാരണങ്ങള്‍ തുടങ്ങുന്നത് വർഷങ്ങൾക്ക് മുൻപാണ് . ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സുഡാനിലെ ഏകാധിപതിയായിരുന്ന ഉമർ അല്‍ ബാഷിറിനെ സൈനിക ജനറല്‍മാര്‍ ഭരണത്തലപ്പത്തുനിന്ന് പുറത്താക്കുന്നത് 2019 ൽ ആണ് .ജനകീയ സര്‍ക്കാര്‍ അധികാരത്തിലേറണമെന്ന ആവശ്യവുമായി പ്രക്ഷോഭം തുടരുന്നതിനിടെ സൈന്യവും രാഷ്ട്രീയ നേതാക്കളും തമ്മില്‍ അധികാരം പങ്കിടുന്നതു സംബന്ധിച്ച് കരാറിലേര്‍പ്പെട്ടു. നേതാക്കള്‍ക്കും സൈനിക ഓഫീസര്‍ക്കും തുല്യസ്ഥാനമുള്ള പരമാധികാര കൗണ്‍സില്‍ (സോവെറിന്‍ കൗണ്‍സില്‍) രൂപീകരിക്കാനും 2023 അവസാനത്തോടെ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താനുമായിരുന്നു കരാര്‍. കരാര്‍ രൂപീകരിച്ചതിനൊപ്പം അബ്ദല്ല ഹംഡോക്ക് എന്ന രാഷ്ട്രീയ നേതാവിനെ ഇടക്കാല പ്രധാനമന്ത്രിയായും 11 അംഗ സോവെറിന്‍ കൗണ്‍സില്‍ തിരഞ്ഞെടുത്തിരുന്നു. വിമതരുമായി സുഡാന്‍ സമാധാനക്കരാറിൽ ഏര്‍പ്പെട്ടതും ഇസ്രയേലുമായി നയതന്ത്രബന്ധം സുഗമമാക്കിയതുമെല്ലാം സോവെറിന്‍ കൗണ്‍സില്‍ ഭരണകാലത്താണ്.

കരാർ രൂപീകരിച്ചു എങ്കിലും അട്ടിമറി നടത്തിയ സൈന്യവുമായി അധികാരം പങ്കിട്ടതില്‍ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങി.2021-ല്‍ ഹംഡോക്കിനെ സൈന്യം പുറത്താക്കി..ജനകീയ നേതാക്കളെ ആര്‍.എസ്.എഫും ഘടക കക്ഷികളായ സൈന്യവും ചേർന്ന് തടവിലാക്കി. സൈന്യം അബ്ദുള്‍റഹ്‌മാന്‍ അല്‍ ബുര്‍ഹാനെ രാജ്യത്തിന്റെ പ്രധാന നേതാവായും മുഹമ്മദ് ഹമദാന്‍ ഡഗാലോയെ ഭരണസമിതിയുടെ വൈസ് പ്രസിഡന്റായും സെക്കന്റ് ഇന്‍ കമാന്‍ഡ് ആയും നിയമിച്ചു. ഫുർഹാനായിരുന്നു ഈ സമിതിയുടെ തലവനെങ്കിലും പാശ്ചാത്യ രാജ്യങ്ങളടക്കമുള്ളവരുമായുള്ള ചർച്ചകളെല്ലാം നയിച്ചിരുന്നത് മുൻ ഏകാധിപതി ഒമർ–അൽ–ബാഷിറിന്റെ രാഷ്ട്രീയ കൂട്ടാളിയായിരുന്ന ഹെമേറ്റി എന്ന ഒട്ടകവ്യാപാരി ആയിരുന്നു..

അറബ് സംഘങ്ങൾക്ക് മേൽക്കൈയുള്ള ജഞ്ജാവീദ് എന്ന സായുധ സേന രൂപീകരിച്ചവരുടെ പിന്തുണ ഹെമേറ്റിക്ക് ഉണ്ടായിരുന്നു .. 2003–ൽ ഡർഫറിൽ തദ്ദേശീയരായ കറുത്ത വർഗക്കാർ സർക്കാരിനെതിരെ ആരംഭിച്ച പോരാട്ടത്തിൽ സർക്കാരിനു പിന്തുണയുമായി എത്തിയവരാണ് ജഞ്ജാവീദ് എന്ന സംഘം. ഒട്ടകത്തിന്റേയും കുതിരയുടേയും പുറത്തെത്തി ഗ്രാമങ്ങൾ ആക്രമിക്കുന്ന സംഘം പുരുഷന്മാരെ കൊല്ലുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും സ്വത്തുവകകൾ കൊള്ളയടിക്കുകയും ചെയ്യും

2019–ൽ സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയ ഹെമേറ്റി യെമനിൽ സൗദി, ഇറാൻ പിന്തുണയുള്ള ഹൂതികൾക്കെതിരെ നടത്തുന്ന പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് യെമനിലേക്ക് തന്റെ അർധസൈനിക വിഭാഗത്തെ അയയ്ക്കുകയും ചെയ്തു
2003–ൽ ഡർഫറിലെ കറുത്ത വർഗക്കാർക്കെതിരെ സർക്കാരും ജഞ്ജാവീദ് സംഘവും ആക്രമിച്ചപ്പോൾ അതിൽ വലിയൊരു പങ്കുവഹിച്ചയാളാണ് െഹമേറ്റി. ഇങ്ങനെയാണ് അന്നത്തെ ഏകാധിപതി ഒമർ–അൽ–ബഷീറുമായി ഹെമേറ്റി അടുക്കുന്നത്. ദർഫറിൽ‌ അന്ന് സർക്കാരിനെ പിന്തുണച്ചിരുന്ന ബോർഡർ ഇന്റലീജൻസ് യൂണിറ്റ് എന്ന സായുധ സംഘത്തിന്റെ തലവനായി മാറി വൈകാതെ ഹെമേറ്റി. ഇതാണ് പിന്നീട് റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് എന്ന ഇന്നത്തെ നിഷ്ഠൂരമായ അർധ സൈനിക വിഭാഗമായി മാറിയത്. വൈകാതെ ഇത് സർക്കാരിന്റെ ഭാഗവുമായി. ഇതിനാലാണ് സൈന്യവും ആര്‍.എസ്.എഫും തമ്മില്‍ ചേരുന്നത് അടുത്ത പത്ത് വര്‍ഷത്തേക്ക് വേണ്ടതില്ലെന്ന നിലപാടാണ് ഡഗാലോ സ്വീകരിച്ചത് ..

ഇതോടെ സൈന്യവും ആര്‍.എസ്.എഫും തമ്മിൽ തെറ്റി . സൈനിക മേധാവി ബുര്‍ഹാനും ആര്‍.എസ്.എഫ്. തലവന്‍ ഡഗാലോയും തമ്മിലുള്ള അസ്വാരസ്യങ്ങൾ വീണ്ടും പ്രക്ഷോഭങ്ങൾക്ക് വഴിയൊരുക്കി .2013-ൾ രൂപീകരിച്ച ആര്‍.എസ്.എഫ്ൾ പതിനായിരത്തിലധികം അംഗങ്ങളുണ്ട് . നൂറിലധികം പ്രതിഷേധക്കാരെ കൊലപ്പെടുത്തിയതും മനുഷ്യാവകാശലംഘനവും ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നേരിടുന്ന സംഘടനയെ സൈന്യത്തിനൊപ്പം ചേർക്കാൻ പറ്റില്ലെന്നാണ് ഡഗാലോയുടെ നിലപാട് .സൈന്യവും ആര്‍.എസ്.എഫും തമ്മില്‍ ചേരുന്നത് അടുത്ത പത്ത് വര്‍ഷത്തേക്ക് വേണ്ടതില്ലെന്ന നിലപാടാണ് ഡഗാലോ സ്വീകരിച്ചതെങ്കില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അത് നടക്കുമെന്നാണ് ബുര്‍ഹാന്‍ നയിക്കുന്ന സൈന്യം പറയുന്നത്. ഇതാണ് ഇപ്പോൾ മനുഷ്യക്കുരുതിയിലേയ്ക്ക് നയിച്ചിരിക്കുന്നത്

 

 



മുമ്പൊരു ജൂൺ മൂന്നിന് വെളുപ്പിന്, സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ പ്രതിഷേധിച്ചു കൊണ്ടിരുന്ന ആയിരക്കണക്കിന് മനുഷ്യർക്ക് നേർക്ക് അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) വെടിയുതിർത്തപ്പോൾ പൊലിഞ്ഞത് 120–ലേറെ ജീവനാണ് എന്നാണു ഒദ്യോഗിക കണക്കുകൾ . എന്നാൽ അന്ന് നൈൽ നദിയിൽ പൊന്തിക്കിടന്നത് കണക്കില്ലാത്ത എത്രയോ മൃതദേഹങ്ങൾ ആണ് . അവിടെ നിന്ന് സുഡാൻ പതിയെ സമാധാനത്തിലേക്ക് തിരിച്ചു വരികയായിരുന്നു. ജനാധിപത്യ ഭരണകൂടം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ ഫലം കാണുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങിയിരുന്നു. എന്നാൽ എല്ലാം തകിടം മറിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ ശനിയാഴ്ച ഖാർത്തൂമിൽ വീണ്ടും വെടിയൊച്ച മുഴങ്ങിയത്.

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (3 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (3 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (4 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (5 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (5 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (5 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (5 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (5 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (5 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (8 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (9 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (9 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (9 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (9 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (10 hours ago)

Malayali Vartha Recommends