Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

അമേരിക്ക യുക്രൈനിൽ വിതച്ച ‘മാരകായുധം’... കാമികാസെ ഡ്രോണുകൾ ഇനി ഇന്ത്യയിൽ നിന്നും..

22 APRIL 2023 10:23 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

മിസൈലുകൾ തൊടുത്തുവിടാൻ ഉപയോഗിക്കുന്ന ഡ്രോണുകളുണ്ട്, അതുപോലെ മിസൈലുകളായ ഡ്രോണുകളുമുണ്ട്. റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ യുക്രൈനെ സഹായിക്കുന്നതിനായി അമേരിക്ക നൽകുന്ന ആയുധങ്ങളുടെ ഭാഗമാണ് കാമികാസെ അല്ലെങ്കിൽ ആത്മഹത്യാ ഡ്രോണുകൾ എന്ന് വിളിക്കപ്പെടുന്ന ഈ ആളില്ലാ വിമാനങ്ങൾ. 2019 ൽ സൗദിയിലെ എണ്ണ ശാലകൾ തകർക്കാൻ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.

എന്നാലിപ്പോൾ ഇന്ത്യൻ സൈന്യത്തിന് കാമികാസെ ഡ്രോണുകൾ നിർമ്മിച്ച് നൽകാനൊരുങ്ങി ഇന്ത്യൻ കമ്പനി. ഇത് സംബന്ധിച്ച് ഇന്ത്യൻ സൈന്യവും നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിയ്‌ക്കുന്ന സോളാർ ഇൻഡസ്ട്രീസും കരാറിൽ ഒപ്പുവെച്ചു. പൂർണമായും തദ്ദേശിയമായി നിർമ്മിക്കുന്ന 400-ൽ അധികം കാമികാസെ ഡ്രോണുകൾക്കായാണ് കരാർ ഒപ്പുവെച്ചിരിക്കുന്നത്.

ഒരു വർഷത്തിനുള്ളിൽ സൈന്യത്തിന് ഡ്രോണുകൾ നൽകണമെന്ന അടിയന്തര വ്യവസ്ഥയോടെയാണ് കരാർ ഒപ്പുവെച്ചിരിക്കുന്നത്. 300 കോടി രൂപയുടെ പദ്ധതിയ്‌ക്കാണ് തുടക്കമിട്ടിരിക്കുന്നത്. പതിനഞ്ച് കിലോമീറ്റർ പരിധി വരെ നിരീക്ഷിക്കുന്നതിനും മികച്ച രീതിയിൽ പ്രതിരോധിക്കുന്നതിനും സഹായിക്കുന്ന ഡ്രോണുകളാണ് സൈന്യത്തിനായി നിർമ്മിച്ച് നൽകുന്നത്.

ഏതാനും മാസങ്ങൾക്ക് മുൻപ് ഡ്രോണുകൾക്കായി ടെൻഡർ വിളിച്ചിരുന്നു. ട്രയലുകളും മറ്റ് നടപടി ക്രമങ്ങളും പൂർത്തീകരിച്ച ശേഷമാണ് സോളാർ ഇൻഡസ്ട്രീസിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇസ്രായേൽ, പോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ ഡ്രോണുകൾ വാങ്ങിയിരുന്നത്. റഷ്യ, ചൈന, ഇസ്രായേൽ, ഇറാൻ, തുർക്കി എന്നിവയ്‌ക്കെല്ലാം ഇതുപോലത്തെ ഡ്രോണുകൾ ഉണ്ട്.

എന്താണ് കാമികാസെ ഡ്രോണുകൾ?

സ്വിച്ച്ബ്ലേഡ് ഡ്രോണുകൾ എന്നും ഇവയെ വിളിക്കുന്നു, ഇവ സ്ഫോടക വസ്തുക്കൾ നിറച്ച ചെറിയ ആളില്ലാ വിമാനങ്ങളാണ് എതിരാളികളുടെ ടാങ്കിലേക്കോ സൈനികർക്കിടയിലേക്കോ നേരിട്ട് പറന്നെത്തി സ്വയം പൊട്ടിത്തെറിക്കാൻ ഇവയ്ക്ക് കഴിയും. നിർമ്മാതാക്കളായ എയ്‌റോവിറോൺമെന്റ് പറയുന്നതനുസരിച്ച്, ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഇവ, മിക്ക യുഎസ് ഡ്രോണുകളേക്കാളും വിലകുറഞ്ഞതും രണ്ട് വലിപ്പങ്ങളിൽ ലഭിക്കുന്നതുമാണ്.

ചെറിയ വാർഹെഡ് ഉൾപ്പെടെ വെറും അഞ്ചര പൗണ്ട് ഭാരം വരുന്ന സ്വിച്ച്‌ബ്ലേഡിനെ ഒരു ബാഗിൽ കൊണ്ടുനടക്കാൻ കഴിയും. ഇവയ്ക്ക് ഏഴ് മൈൽ ദൂരത്തിൽ സഞ്ചരിക്കാനാകും. വിക്ഷേപിക്കുമ്പോൾ അവയുടെ ബ്ലേഡ് പോലുള്ള ചിറകുകൾ പുറത്തേക്കുവരുന്നതിനാലാണ് ഇവയെ സ്വിച്ച്ബ്ലേഡ് എന്ന് വിളിക്കുന്നത്.

സ്വിച്ച്ബ്ലേഡ് 300ന് ഏകദേശം അഞ്ച് പൗണ്ട് ഭാരമുണ്ട്, 15 മിനിറ്റ് നേരം പറക്കാൻ കഴിയും, ഒരു ബാഗിൽ കൊണ്ടുപോകാൻ സാധിക്കുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്പന. സ്വിച്ച്ബ്ലേഡ് 600 എന്ന മറ്റൊന്നിന്ഏകദേശം 50 പൗണ്ട് ഭാരമുണ്ട് 40 മിനിറ്റ് വരെ പറക്കാനാവും, കവചിത വാഹനങ്ങളെ ലക്ഷ്യമിടാൻ കഴിയുന്ന “ലോയിറ്ററിംഗ് മിസൈൽ” എന്നാണ് ഇവ അറിയപ്പെടുന്നത്.

ഡ്രോണുകൾക്ക് പരമ്പരാഗത പ്രതിരോധ മാർഗങ്ങളെ മറികടന്ന് ആക്രമണം നടത്താനുള്ള കഴിവുണ്ട്. പണ്ട് പാകിസ്ഥാനിലെയും യെമനിലെയും തീവ്രവാദ മേഖലകൾ ആക്രമിക്കാൻ ഉപയോഗിച്ച പ്രിഡേറ്റർ, റീപ്പർ ഡ്രോണുകളിൽ നിന്ന് പെയ്തിറങ്ങുന്ന ഹെൽഫയർ മിസൈലുകളുടെ ചിത്രങ്ങൾ പലരും കണ്ടിട്ടുണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (3 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (4 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (4 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (4 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (4 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (4 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (5 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (5 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (5 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (6 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (7 hours ago)

Malayali Vartha Recommends