സിറിയയില്‍ സൈനിക നടപടി; അമേരിക്കന്‍ സെനറ്റ് അംഗീകരിച്ചു

സിറിയയില്‍ സൈനിക നടപടിയ്‌ക്കായി അമേരിക്കന്‍ സെനറ്റിന്റെ അംഗീകാരം. രണ്ടു മാസം നീണ്ടുനില്‍ക്കുന്ന സൈനിക നടപടിയ്‌ക്കാണ് അനുമതി. വിദേശകാര്യസമിതിയാണ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയത്.
എന്നാല്‍ ഏകപക്ഷീയമായി നടപടി സ്വീകരിക്കുന്നതിനെതിരെ അമേരിക്കയ്‌ക്ക് റഷ്യ മുന്നറിയിപ്പ് നല്‍കി. യു.എന്‍ അനുമതി ലഭിക്കാതെ സൈനിക നടപടി സ്വീകരിക്കരുത് എന്നാണ് റഷ്യ പറയുന്നത്.
സിറിയയില്‍ രാസായുധം പ്രയോഗിച്ചത് സൈന്യമാണെന്ന് തെളിയിക്കാന്‍ സാധിച്ചാല്‍ സൈനിക നടപടിയ്‌ക്കായുള്ള യു.എന്‍ പ്രമേയത്തെ എതിര്‍ക്കില്ലെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്‍ പറഞ്ഞു.
അതേസമയം സിറിയയില്‍ രാസായുധം പ്രയോഗിച്ചതിന് തെളിവുണ്ടെന്നും അതിനാല്‍ സൈനിക നടപടി അനിവാര്യമാണെന്നും ബരാക് ഒബാമ വ്യക്തമാക്കി.
https://www.facebook.com/Malayalivartha