Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ഇറാൻ ഹോർമുസ് അടയ്ക്കുമോ ? ചങ്കിടിപ്പോടെ ലോകരാജ്യങ്ങൾ ആഘാതം കൂടുതൽ ഇന്ത്യയ്ക്കും ചൈനയ്ക്കും!

04 MARCH 2026 08:42 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതിനെ ചങ്കിടിപ്പോടെയാണ് ലോകരാഷ്ട്രങ്ങളും അന്താരാഷ്ട്ര ഊർജവിപണിയും ഉറ്റുനോക്കുന്നത്. കടലിടുക്ക് അനിശ്ചിതമായി അടച്ചിടുന്നത് ആഗോളതലത്തിൽ എണ്ണവില നിയന്ത്രണാതീതമായി ഉയരുന്നതിനിടയാക്കുമെന്നതാണ് പ്രധാന ആശങ്ക. ലോകം ഉപയോഗിക്കുന്ന എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോർമുസ് വഴിയാണ്. എണ്ണവില വീപ്പയ്ക്ക് 100 ഡോളർ കടന്നേക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പുനൽകുന്നു.ഹോർമുസ് കടലിടുക്ക് അടച്ചുകൊണ്ട് ലോകവ്യാപാരത്തിന്റെ നട്ടെല്ല് തകർത്തു  ആഗോള ഊർജ വ്യാപാര മേഘലയേ  പ്രതിസന്ധിയിലേക്കെത്തിക്കുന്നതാണ് ഇറാന്‍റെ പുതിയ നീക്കം.

ലോകവിപണിയിലേക്ക് 31 ശതമാനം എണ്ണയും 20% എൽഎൻജിയും ഒഴുകുന്ന പാതയാണ് ഇറാൻ അടച്ചത്. യുദ്ധത്തെ തുടർന്ന് ഖത്തർ എൽഎൻജി ഉൽപാദനം നിർത്തിയത് മറ്റൊരു ആഘാതമായി. തായ്‍ലൻഡ്, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും ഇറാന്റെ നടപടിമൂലം വെട്ടിലായി.  
വിലക്ക് ലംഘിച്ച് ഹോർമുസ് കടലിടുക്കിലൂടെ ആരെങ്കിലും കടന്നുപോകാൻ ശ്രമിച്ചാൽ നാവികസേനയും ആ കപ്പലുകൾക്ക് തീയിടുമെന്നാണ് റെവല്യൂഷണറി ഗാർഡ്‌സ് കമാൻഡർ-ഇൻ-ചീഫിന്റെ മുതിർന്ന ഉപദേഷ്ടാവായ ഇബ്രാഹിം ജബാരി സ്റ്റേറ്റ് മീഡിയയിലൂടെ മുന്നറിയിപ്പ് നൽകിയത്. സൗദി അറേബ്യ, ഇറാൻ, ഇറാഖ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ ഏറ്റവും വലിയ ഗൾഫ് എണ്ണ ഉൽപ്പാദകരെ ഒമാൻ ഉൾക്കടലുമായും അറേബ്യൻ കടലുമായും ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി പാതയാണ് ഈ കടലിടുക്ക്...സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, ഖത്തർ, ബഹ്‌റൈൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണയും പ്രകൃതിവാതകവും പ്രധാനമായും ഈ വഴിയാണ് കൈമാറ്റം ചെയ്യുന്നത്.

ഹോർമുസ് അടയ്ക്കൽ, എണ്ണ ഏറ്റവും കൂടുതൽ ഇറക്കുമതിചെയ്യുന്ന ഏഷ്യയെയാകും കാര്യമായി ബാധിക്കുക. പ്രത്യേകിച്ച് ഇന്ത്യ, തായ്‌ലാൻഡ്, ദക്ഷിണകൊറിയ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളെ.

2025-ലെ കണക്കനുസരിച്ച് പ്രതിദിനം 1.3 കോടി വീപ്പ എണ്ണയാണ് ഹോർമുസിലൂടെ പോകുന്നത്. കടൽവഴിമാത്രമുള്ള അസംസ്കൃത എണ്ണനീക്കത്തിന്റെ 31 ശതമാനം വരും ഇതെന്ന് ഊർജ കൺസൾട്ടിങ് സ്ഥാപനമായ കെപ്ലർ പറയുന്നു.

ആഗോളതലത്തിൽ ദ്രവീകൃതപ്രകൃതിവാതകത്തിന്റെ 20 ശതമാനം വിതരണവും ഹോർമുസ് വഴിയാണ്. ഇതെല്ലാം ഗൾഫ് രാജ്യങ്ങളിൽനിന്നുവരുന്നതാണ്. ഇന്ത്യയുടെ എൽ.എൻ.ജി. ഇറക്കുമതിയുടെ 53 ശതമാനവും ഖത്തറിൽനിന്നും യു.എ.ഇ.യിൽനിന്നുമാണ്

ചൈനയുടെ ഊർജസുരക്ഷയ്ക്കുമേലുള്ള പരീക്ഷണം കൂടിയാകും ഹോർമുസ് അടയ്ക്കൽ. ഇറാന്റെ 80% ക്രൂഡ് ഓയിലും വാങ്ങിവന്നത് ചൈനയായിരുന്നു  . യുദ്ധംമൂലം ഇതു ഏതാണ്ട് നിലച്ചത് ചൈനയ്ക്കും ഇറാനും തിരിച്ചടിയായി.

അതേസമയം ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എണ്ണ ടാങ്കറുകൾക്ക് യുഎസ് നാവികസേന സുരക്ഷ നൽകുമെന്ന് അദ്ദേഹം
സൂചിപ്പിച്ചു..1980-കളിലെ ഇറാൻ ഇറാഖ് യുദ്ധത്തിൽ അമേരിക്കൻ നാവികസേന കുവൈത്ത് ടാങ്കറുകളെ സംരക്ഷി പോലെയായിരിക്കും ഇതെന്നും ഊർജ്ജ സാമ്പത്തിക വിദഗ്ധൻ അനസ് അൽഹാജി പറഞ്ഞു.

സംഘർഷം തുടങ്ങിയപ്പോൽ തന്നെ പ്രമുഖ യൂറോപ്യൻ, ആഗോള ഇൻഷുറൻസ് കമ്പനികൾ ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്കുള്ള റിസ്ക് കവറേജ് പെട്ടെന്ന് റദ്ദാക്കുകയും കപ്പൽ ഉടമകൾ കപ്പൽ യാത്ര പൂർണമായും നിർത്തുകയും ചെയ്തു. ഇത്തരമൊരു നീക്കം ആരും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇതുപോലൊരു ഷിപ്പിങ് പ്രതിസന്ധി മുമ്പ് ഉണ്ടായിട്ടില്ല .. ആഗോള ഊർജ്ജ വ്യാപാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാതയാണ് ഹോർമുസ് കടലിടുക്ക്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 15 മുതൽ 20 ശതമാനം വരെയും ആഗോള എൽഎൻജി കയറ്റുമതിയുടെ ഏകദേശം 20 ശതമാനംവും ഈ ഇടുങ്ങിയ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്.

ആഗോള എണ്ണ വ്യാപാരത്തെ അഞ്ചിലൊന്നായി കുറയ്ക്കാനും ക്രൂഡ് ഓയിൽ വില കുത്തനെ ഉയർത്തുന്നതിനും ഇറാന്‍റെ നീക്കം കാരണമാകും. ഹോർമൂസ് കടലിടുക്ക് ഏതാനും ദിവസം അടച്ചിട്ടാല്‍ പോലും ഗ്യാസ്, എണ്ണക്കടത്തിനെ സാരമായി ബാധിക്കും. ഫെബ്രുവരിയിൽ ഹോ‍ർമുസ് കടലിടുക്കിൽ ഏതാനും ദിവസങ്ങൾ മാത്രം കപ്പലുകൾക്ക് നിയന്ത്രണം കൊണ്ടുവന്നപ്പോൾ തന്നെ എണ്ണവിലയിൽ 6 ശതമാനത്തോളം വർധനവുണ്ടായിരുന്നു. അതേസമയം ജെലപാത ഇപ്പോഴും തുറന്നുതന്നെയാണെന്നും കപ്പൽ ഗതാഗതം തടസ്സപ്പെട്ടിട്ടില്ലെന്നുമാണ് അമേരിക്കൻ വൃത്തങ്ങൾ അവകാശപ്പെടുന്നത്.    

അതിനിടെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് വീണ്ടും ഇന്ത്യ ചർച്ച നടത്തി. പശ്ചിമേഷ്യയിലെ സംഘർഷം നീണ്ടാൽ മറ്റു വഴിയുണ്ടാവില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഹോ‍‍ർമൂസ് കടലിടുക്ക് അടച്ചിടുന്നത് ഇന്ത്യയിലും ഗുരുതര പ്രതിസന്ധിയുണ്ടാക്കും. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിലിന്‍റെ 80 ശതമാനവും ഇറക്കുമതിയാണ്. ഇതിൽ 50 ശതമാനം പെട്രോളിയം ഉത്പന്നങ്ങൾ ഹോ‍‍ർമൂസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. 70 ശതമാനം എൽപിജിയും ഈ മേഖലയിൽ നിന്നുമാണ് എത്തുന്നത്. നിലവിൽ 75 ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ ശേഖരം ഇന്ത്യക്ക് ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ യുദ്ധം തുടർന്നാൽ ഇന്ത്യ കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും. ഈ പശ്ചാത്തലത്തിലാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് സംബന്ധിച്ച് വീണ്ടും ചർച്ച നടത്തയത്. നേരത്തെ അമേരിക്കൻ ഉപരോധം വന്നതോടെ റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചിരുന്നു.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ സാഹചര്യത്തിൽ രാജ്യത്ത് ഊർജപ്രതിസന്ധിയുണ്ടാകാതിരിക്കാൻ കരുതലോടെ ഇന്ത്യ. 10 കോടി ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യയുടെ കൈവശമുള്ളതെന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഇത് ഏകദേശം 45–50 ദിവസത്തെ ഉപയോഗത്തിനു പര്യാപ്തമാണ്. പെട്രോളിയം ഉൽപന്നങ്ങളുടെ 88 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

ക്രൂഡ് ഓയിലിന്റെ പകുതിയും എത്തിയിരുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ മറ്റു വഴികൾ തേടാനും ഇന്ത്യ ശ്രമം തുടങ്ങി. പെട്രോളും ഡീസലും എൽപിജിയും പ്രകൃതിവാതകവും സാധാരണ നിലയിൽ ലഭ്യമാണ്. അതേസമയം, ഇന്ധന കയറ്റുമതി മരവിപ്പിക്കാനും ആഭ്യന്തര വിപണിയിൽ വാഹന, പാചക വാതക ഇന്ധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും കേന്ദ്ര സർക്കാർ എണ്ണക്കമ്പനികൾക്കു നിർദേശം നൽകിക്കഴിഞ്ഞു. വിപണിയിൽ ദൗർലഭ്യം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമാണിത്.

ഹോർമുസിൽ തടസ്സം നേരിട്ടതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിരുന്നു. 2024ന് ശേഷം ആദ്യമായി ബ്രെന്റ് ക്രൂഡ് ബാരലിന് 85 ഡോളറിന് മുകളിലെത്തി.  ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതിനെ ചങ്കിടിപ്പോടെയാണ് ലോകരാഷ്ട്രങ്ങളും അന്താരാഷ്ട്ര ഊർജവിപണിയും ഉറ്റുനോക്കുന്നത്. കടലിടുക്ക് അനിശ്ചിതമായി അടച്ചിടുന്നത് ആഗോളതലത്തിൽ എണ്ണവില നിയന്ത്രണാതീതമായി ഉയരുന്നതിനിടയാക്കുമെന്നതാണ് പ്രധാന ആശങ്ക. ലോകം ഉപയോഗിക്കുന്ന എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോർമുസ് വഴിയാണ്. എണ്ണവില വീപ്പയ്ക്ക് 100 ഡോളർ കടന്നേക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പുനൽകുന്നു.

തങ്ങളുടെ ഊർജശാലകൾ ആക്രമിക്കപ്പെട്ടതോടെ ലോകത്തെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക ഉത്പാദകരായ ഖത്തർ തിങ്കളാഴ്ച ഉത്പാദനം നിർത്തിവെച്ചിരുന്നു.


യുദ്ധം രണ്ടാഴ്ചയ്ക്കകം അവസാനിച്ചില്ലെങ്കിൽ ക്രൂഡ് ഓയിൽ വില 100 ഡോളറിനു മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ട്. ഫെബ്രുവരി 26ന് 70 ഡോളറിനു താഴെയായിരുന്ന വില ഇന്നലെ 84 ഡോളറിനു മുകളിലെത്തി. ഇറാന്റെ വ്യോമാക്രമണത്തെത്തുടർന്ന് ഖത്തർ തങ്ങളുടെ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) ഉൽപാദനം പൂർണമായും നിർത്തിയതിനാൽ ഇന്ത്യ എൽഎൻജി ഉപയോഗം പരിമിതപ്പെടുത്താൻ തുടങ്ങി. 25–30 ദിവസത്തേക്കുള്ള എൽഎൻജിയാണ് രാജ്യത്ത് നിലവിൽ സ്റ്റോക്കുള്ളത്. വ്യവസായങ്ങൾക്കുള്ള എൽഎൻജി വിതരണമാണ് കുറച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത എൽഎൻജിയുടെ പകുതിയും ഖത്തറിൽ നിന്നായിരുന്നു.

സ്ഥിതിഗതികൾ വിലയിരുത്താൻ പെട്രോളിയം മന്ത്രാലയം രാജ്യത്തെ പെട്രോളിയം, പ്രകൃതിവാതക കമ്പനികളുമായി 48 മണിക്കൂറിനിടെ പലതവണ കൂടിക്കാഴ്ചകൾ നടത്തി. ഹോർമുസ് കടലിടുക്കിനു പകരം ഗുഡ്ഹോപ് മുനമ്പ് വഴി ക്രൂഡ് ഓയിൽ കൊണ്ടുവരുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ദൂരം കൂടുതലായതിനാൽ ചെലവേറെയാണ് എന്നതാണ് പ്രധാന തടസ്സം. യുഎസുമായുള്ള വ്യാപാരക്കരാറിന്റെ ഭാഗമായി റഷ്യയിൽ നിന്നു ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇന്ത്യ കുത്തനെ കുറച്ചിരുന്നു. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ റഷ്യൻ എണ്ണ കൂടുതൽ വാങ്ങുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് പെട്രോളിയം മന്ത്രാലയവൃത്തങ്ങൾ പറഞ്ഞു.

എന്നാൽ,  ഭയക്കേണ്ടതില്ലെന്നാണ് എണ്ണ വ്യവസായ മേഖല വിലയിരുത്തുന്നത്. ഇന്ത്യയ്ക്ക് ഏകദേശം 100 മില്യൻ ബാരൽ ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്നും ഏകദേശം ഒന്നര മാസം വരെയുള്ള ഉപയോഗത്തിനു മതിയാകുമെന്നുമാണു വിലയിരുത്തൽ. വിശാഖപട്ടണം, പാഡൂർ, മംഗളൂരു തുടങ്ങിയ കേന്ദ്രങ്ങളിലാണു വൻതോതിൽ ക്രൂഡ് ഓയിൽ സംഭരണികൾ. അസാധാരണ സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനാണ് ഈ ശേഖരം. പ്രതിസന്ധി ഒന്നോ രണ്ടോ ആഴ്ചയ്ക്കകം പരിഹരിക്കപ്പെടുമെന്നാണു വിപണി പ്രതീക്ഷിക്കുന്നത്. പ്രതിസന്ധി ഒരു മാസത്തിലേറെ നീളുകയാണെങ്കിൽ ഇന്ത്യയ്ക്കു ബദൽ മാർഗങ്ങൾ തേടേണ്ടിവരും.  5 സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ വരുന്നതിനാൽ മറ്റൊരു നിവൃത്തിയുമില്ലെങ്കിൽ മാത്രമേ കേന്ദ്ര സർക്കാർ വില വർധനയ്ക്കു പച്ചക്കൊടി കാട്ടാൻ സാധ്യതയുള്ളൂ.


ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ രാജ്യാന്തര വിമാനത്താവളങ്ങളിലെയും ഇന്ധനലഭ്യത സംബന്ധിച്ച വിവരം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) തേടി. അടുത്ത 7 ദിവസത്തേക്ക് എത്രത്തോളം ഇന്ധനം വേണമെന്ന കാര്യത്തിലും വിമാനത്താവളങ്ങൾ വിവരം നൽകണം. ഗൾഫ് മേഖലയിലെ സംഘർഷം ഊർജപ്രതിസന്ധിക്ക് കാരണമായേക്കുമെന്ന ആശങ്കകൾക്കിടെയാണിത്. മുൻകരുതലെന്ന നിലയിൽ മാത്രമാണ് വിവരം തേടുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം. രാജ്യത്ത് 33 രാജ്യാന്തര വിമാനത്താവളങ്ങളാണുള്ളത്.

 ചൈനയുടെ ഊർജസുരക്ഷയ്ക്കുമേലുള്ള പരീക്ഷണം കൂടിയാകും ഹോർമുസ് അടയ്ക്കൽ. ചൈനയിലേക്കുള്ള എണ്ണയുടെ 40 ശതമാനവും ഹോർമുസിലൂടെയാണ് പോകുന്നത് ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരാണ് ചൈന. അതിന്റെ 80 ശതമാവും ഇറാനിൽനിന്നാണ്. എൽ.എൻ.ജി. ഇറക്കുമതിയുടെ 30 ശതമാനം ഖത്തറിൽനിന്നും യു.എ.ഇ.യിൽനിന്നുമാണ്.

അതേസമയം, ചൈനയുടെ പക്കലുള്ള എണ്ണ-വാതകശേഖരവും മറ്റുരാജ്യങ്ങളിൽനിന്നുള്ള ബദൽ ഊർജവാഗ്ദാനങ്ങളും കണക്കിലെടുത്താൽ ഹോർമുസ് പ്രതിസന്ധിയെ ചൈന അതിജീവിക്കുമെന്നാണ് കണക്കാക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (14 minutes ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (33 minutes ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (59 minutes ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (1 hour ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (1 hour ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (2 hours ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (2 hours ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (2 hours ago)

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...  (2 hours ago)

വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 19 വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ​ നി​ന്ന് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ  (2 hours ago)

ഡോ​ക്യു​മെ​ന്റ​റി, ഹ്ര​സ്വ​ചി​ത്രം എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി സ്ഥി​രം വേ​ദി​ക​ൾ ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ  (3 hours ago)

ആറളം ഫാമിനെയും ആദിവാസി പുനരധിവാസ മേഖലയെയും വർഷങ്ങളായി ഭീതിമുനയിൽ നിർത്തിയ കണ്ണൂർ മഖ്‌ന വൺ മോഴയാനയെ ദ‍ൗത്യ സംഘം മൂന്നാം ദിവസം മയക്കുവെടിവച്ച് പിടികൂടി കൂട്ടിലാക്കി  (3 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ റിക്കർവ് ആർച്ചറിയിൽ ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യക്ക് ചരിത്ര സ്വർണം  (3 hours ago)

Malayali Vartha Recommends