Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തങ്ങളുടെ വ്യോമാതിർത്തി ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതില്‍ പ്രതിഷേധം അറിയിക്കാൻ ഇറാൻ അംബാസഡറെ തുർക്കി വിളിച്ചുവരുത്തിയതായി റിപ്പോര്‍ട്ട്

04 MARCH 2026 10:15 PM IST
മലയാളി വാര്‍ത്ത

തങ്ങളുടെ വ്യോമാതിർത്തി ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതില്‍ പ്രതിഷേധം അറിയിക്കാൻ ഇറാൻ അംബാസഡറെ തുർക്കി വിളിച്ചുവരുത്തിയതായി റിപ്പോര്‍ട്ട്. പേര് വെളിപ്പെടുത്താത്ത തുർക്കി നയതന്ത്ര സ്രോതസ്സിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

"ഇറാനിൽ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ കിഴക്കൻ മെഡിറ്ററേനിയൻ കടലിന് മുകളിൽ വെച്ച് നാറ്റോ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതായി തുർക്കി നേരത്തെ അറിയിച്ചിരുന്നു. ഇതില്‍ പ്രതിഷേധം അറിയിക്കാനാണ് അങ്കാറയിലെ ഇറാന്‍ അംബാസിഡര്‍ മുഹമ്മദ് ഹസന്‍ ഹബീബുല്ലസാദെയെ തുര്‍ക്കി വിളിച്ചുവരുത്തിയത്. എന്നാല്‍ മിസൈലിന്റെ ലക്ഷ്യസ്ഥാനം ഏതാണെന്ന് വ്യക്തമായിരുന്നില്ല.

മിസൈൽ മെഡിറ്ററേനിയൻ തീരത്തിനടുത്തുള്ള ഡോർത്യോൾ ജില്ലയിൽ പതിച്ചതായും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഒരു നാറ്റോ അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന ആദ്യത്തെ നേരിട്ടുള്ള വ്യോമാക്രമണ ഭീഷണിയായാണ് തുർക്കിയുടെ വ്യോമാതിർത്തി ലക്ഷ്യമാക്കിയുള്ള ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗം. ഇതിലൂടെ എന്താണ് ഇറാന്‍ ലക്ഷ്യമിട്ടതെന്ന് വ്യക്തമല്ല. ഇറാന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണവും വന്നിട്ടില്ല.

 

 

അതേസമയം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെ തുർക്കിയുടെ വിദേശകാര്യമന്ത്രി ഹകാൻ ഫിദാൻ ഫോണിൽ വിളിച്ച് ശക്തമായ പ്രതിഷേധം അറിയിച്ചതായും വാര്‍ത്തകളുണ്ട്. സംഘർഷം വ്യാപിക്കാൻ ഇടയാക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും തുർക്കി ഇറാൻ വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടെന്നാണ് വിവരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാനടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷത്തിൽ കേരളക്കര.... ആശംസകളുമായി ചലച്ചിത്രലോകം  (3 minutes ago)

ക്ഷയരോഗ നിവാരണം; ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മാതൃകാപരം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഏജൻസികളു ഏകോപിത പ്രവർത്തനം എന്നിവയിലൂടെയാണ് നേട്ടം കൈവരിച്ചതെന്ന് മന്ത്രി ബിന്ദ  (12 minutes ago)

അരങ്ങുണരാൻ നേരമായി; 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള അടുത്ത മാസം 25 മുതല്‍ 31 വരെ; വേദിയാകുന്നത് കോഴിക്കോട് ; കുട്ടികളിലെ കായികാഭിരുചി പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് പൊതുവിദ്യാഭ്യ  (15 minutes ago)

കോൺഗ്രസിലെ ഗ്രൂപ്പ് പോരിൽ ലിംഗസമത്വം നൂറുശതമാനം; യോഗമാണോ കൂട്ടയിടിയാണോ എന്ന് തീരുമാനമാകുന്നതുവരെ സുരക്ഷിത അകലം പാലിക്കുക!കോൺഗ്രസ്‌ കാലം എത്ര മനോഹരം; രമ്യ ഹരിദാസിനെ വിമർശിച്ച് ബിനീഷ് കോടിയരി  (20 minutes ago)

കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങി നൽകും; ധാരണാപത്രത്തിൽ ഒപ്പുവെച്ചു; പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ജനകീയ പിന്തുണ ഉറപ്പാക്കിക്കൊണ്ട് അവയെ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനാകുമെന  (27 minutes ago)

വെട്ടിക്കോട്ട് സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു മരണം...  (30 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; ആകെ അറസ്റ്റ് 10971; കഴിഞ്ഞ ദിവസം 83 കേസുകളിലായി 88 പേര്‍ കൂടി അറസ്റ്റിലായി  (31 minutes ago)

പിണറായി സർക്കാരിനോട് ഉള്ള കടുത്ത എതിർപ്പ് കൊണ്ട് ജനങ്ങൾ മാറി ചിന്തിച്ചപ്പോൾ വന്ന യുഡിഫ് വിജയ ഓളത്തിൽ ഇവരും എങ്ങനെയോ പെട്ടു അത്ര തന്നെ; ചോര നീരാക്കി പ്രവർത്തിക്കുന്ന അണികളുടെ വികാരത്തെ ഉൾക്കൊള്ളാൻ ഏത്  (39 minutes ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം  (50 minutes ago)

പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം  (58 minutes ago)

സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി  (1 hour ago)

സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചു  (1 hour ago)

ജപ്പാനിൽ അടക്കണ്ട.. എന്റെ മോളെ ഇവിടെ എത്തിക്കൂ നിലവിളിച്ച് അച്ഛൻ; ദേവിക മനഃപൂർവം ചാടിയത്  (10 hours ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (10 hours ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (10 hours ago)

Malayali Vartha Recommends