Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡയാനാ രാജകുമാരിയെ കൊന്നത് ബ്രിട്ടീഷ് രാജകുടുംബമോ, പാപ്പരാസികളില്‍ നിന്നൊളിക്കാനുള്ള പാച്ചിലില്‍ കാറപകടത്തില്‍പ്പെട്ടു കൊല്ലപ്പെടുമ്പോള്‍ ഡയാന രണ്ടര മാസം ഗര്‍ഭിണി ആയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിയോ? വിവാദം തീരുന്നില്ല

05 SEPTEMBER 2023 09:18 AM IST
മലയാളി വാര്‍ത്ത

ബ്രിട്ടണിലെ ഡയാന രാജകുമാരിയുടെ മരണം കൊലപാതകം തന്നെയോ?. ആ കൊലപാതകത്തിനു പിന്നിൽ ബ്രിട്ടീഷ് രാജകുംടുംബത്തിനും ഫിലിപ്പ് രാജാവിനും പങ്കുണ്ടായിരുന്നുവോ.? പാപ്പരാസികളിൽ നിന്നൊളിക്കാനുള്ള പാച്ചിലിൽ കാറപകടത്തിൽപ്പെട്ടു കൊല്ലപ്പെടുമ്പോൾ ഡയാന രണ്ടര മാസം ഗർഭിണി ആയിരുന്നുവെന്ന റിപ്പോർട്ടുകൾ ശരിയോ. ഡയാനയുടെ കാമുകനായിരുന്ന ദോദി ഫയാദിന്റെ പിതാവ് ഈജിപ്ഷ്യൻ വ്യവസായപ്രമുഖനും ശതകോടീശ്വരനുമായ മുഹമ്മദ് അൽഫയാദ് കഴിഞ്ഞ ദിവസം അന്തരിച്ച വേളയിൽ ആ ചോദ്യങ്ങൾക്ക് പ്രസക്തിയേറുകയാണ്.

മകന്റെ മരണത്തിന് പിന്നിൽ ബ്രീട്ടിഷ് രാജകുടുംബത്തിന് പങ്കുണ്ടായിരുന്നുവെന്ന മുഹമ്മദ് അൽഫയാദിന്റെ നിഗമനം ഈ വേളയിൽ വീണ്ടും വാർത്തയാവുകയാണ്. 94-ാം വയസിൽ അൽഫയാദ് കഴിഞ്ഞ ദിവസം മരിക്കും വരെ മകൻ കൊല്ലപ്പെട്ടതാണെന്ന് ആവർത്തിച്ചുകൊണ്ടിരുന്നു. ബ്രിട്ടീഷ് രാജകുടുംബം എന്നതിനേക്കാൾ ഫിലിപ്പ് രാജാവിനും ചാൾസിനും പങ്കുണ്ടായിരുന്നുവെന്നതാണ് ആരോപണത്തിലെ കഴമ്പ്. ഡയാനയുടെയും മകൻ ഡോഡിയുടെയും 26-ാം ചരമവാർഷികത്തിന് ഒരു ദിവസം മുമ്പാണ് അൽ-ഫായിദ് മരിച്ചത്.

ഡയാന ഗർഭിണിയായിരുന്നുവെന്ന വിവരം പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതോടെ ബ്രീട്ടീഷ് രാജവംശത്തിനുണ്ടായ മാനക്കേടിൽ ഡയനായെയും ഡോഡിയെയും ആസൂത്രിതമായി ഫിലിപ്പ് രാജാവ് ചാൾസിന്റെ അറിവോടെ കൊലചെയ്തതാണെന്ന ആരോപണത്തിൽ ശരിയുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നവരുണ്ട്. മുസ്ലീം വിശ്വാസിയിൽനിന്ന ഡയാന ഗർഭിണിയായി എന്നതു മാത്രമല്ല ഡയാന പിൽക്കാലത്ത് മുസ്ലീം മതത്തിൽ ചേരുമോ എന്ന ആശങ്കയും രാജവംശത്തെ അലട്ടിയിരുന്നുവെന്ന് അൽഫയാദ് ആവർത്തിച്ചുകൊണ്ടിരുന്നു.

ഇംഗ്ലണ്ടിന്റെ ഭാവി രാജാവിന് ഒരു മുസ്ലിം അർദ്ധസഹോദരൻ ഉണ്ടാകുന്നത് തടയാനും ചാൾസിനെ സംബന്ധിച്ച കൂടുതൽ രഹസ്യങ്ങൾ ഡയാന പുറത്തുവിടാതിരിക്കാനുമായിരുന്നു കൊലപാകതമെന്നും ഫയാദ് ആരോപിച്ചിരുന്നു. 1997-ലാണ് ഡയാന രാജകുമാരിയും അൽ ഫായിദിന്റെ മകൻ ഡോഡിയും സഞ്ചരിച്ച കാർ അപകടത്തിലാകുന്നത്.ഇത് കൊലപാതകമാണെന്ന് വാദിച്ച അൽ ഫായിദ് ഏകദേശം 10 വർഷത്തോളമാണ് ഇതിന്റെ പിന്നാലെ നടന്നത്. ഡയാന ഒരു മുസ്ലീമിനെ വിവാഹം കഴിക്കുന്നതും കുഞ്ഞിനെ പ്രസവിക്കുന്നതും തടയാൻ രാജ്ഞിയുടെ ഭർത്താവായ ഫിലിപ്പ് രാജകുമാരൻ തന്നെയാണ് അവളെ കൊല്ലാൻ ബ്രിട്ടന്റെ സുരക്ഷാ സേനക്ക് ഉത്തരവിട്ടതെന്നുമാണ് അൽഫായിദ് ആരോപിച്ചുകൊണ്ടിരുന്നത്.

ഇരുവവരുടെയും മരണശേഷം ഡയാനയുടെയും ഡോഡിയുടെയും ഒരു വെങ്കല സ്മാരക പ്രതിമ അദ്ദേഹം സ്ഥാപിച്ചതും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. 1997 ഓഗസ്‌ററ് 31~ന് പാരിസിൽവച്ച് പാപ്പരാസികളിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയുണ്ടായ കാറഅപകടത്തിൽ ദോദിയും ഡയാനയും മരിച്ചതെന്നാണ് ഇപ്പോഴും പ്രചരിക്കുന്ന വാർത്തകൾ. എന്നാൽ പാപ്പരാസികൾ വേഷം മാറിവന്ന രഹസ്യപ്പോലീസായിരുന്നുവെന്നും ബ്രിട്ടീഷ് രാജകുടുംബം നിയോഗിച്ച ചാരൻമാരായിരുന്നു അവരെന്നുമാണ് അൽഫായിദ് പറഞ്ഞിരുന്നത്.

കൊലപ്പെടുത്താൻ ബ്രിട്ടീഷ് സെക്യൂരിറ്റി സർവീസിന് ഫിലിപ്പ് രാജാവ് ഉത്തരവ് നൽകി എന്നായിരുന്നു ദോദിയുടെ ആരോപണം. മരണസമയത്ത് ഡയാന ഗർഭിണിയായിരുന്നു എന്നും, തന്റെ മകന്റെ കുട്ടിയെയാണ് ഡയാന ഗർഭം ധരിച്ചിരുന്നതെന്നും മുഹമ്മദ് അൽ ഫയദ് അവകാശപ്പെട്ടിരുന്നെങ്കിലും, അതിനുള്ള തെളിവുകളൊന്നും ഹാജരാക്കാൻ പിൽക്കാലത്ത് അദ്ദേഹത്തിനു സാധിച്ചില്ല. ഈജിപ്ഷ്യൻ നഗരമായ അലക്‌സാണ്ട്രിയയിൽ ജനിച്ച അൽ-ഫയദ് തയ്യൽ മെഷീൻ വിൽപ്പനക്കാരനായാണ് ആദ്യം ജോലി ചെയ്തത്. പിന്നീട് മിഡിൽ ഈസ്റ്റിലും യൂറോപ്പിലുമായി റിയൽ എസ്റ്റേറ്റ്, ഷിപ്പിംഗ്, നിർമ്മാണം എന്നിവ കെട്ടിപ്പടുത്തു.

ഹാരോഡ്സ്, ഫുൾഹാം, പാരീസിലെ റിറ്റ്സ് ഹോട്ടൽ തുടങ്ങിയ സ്ഥാപനങ്ങൾ സ്വന്തമായുണ്ടായിരുന്നെങ്കിലും ബ്രിട്ടനിൽ അദ്ദേഹത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല.ബ്രിട്ടീഷ് പൗരത്വം നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ ബ്രിട്ടീഷ് സർക്കാരുമായി വാഗ്വാദം നടത്തുകയും ഫ്രാൻസിലേക്ക് മാറുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത അൽ ഫായിദിന് പിന്നീട് ഉന്നത ബഹുമതിയായ ലെജിയൻ ഓഫ് ഓണർ നൽകിയിരുന്നു.ഈജിപ്റ്റിൽ ജനിച്ച അൽ ഫയദ് 1970~കളിലാണ് ബ്രിട്ടനിലേക്ക് കുടിയേറുന്നത്. 1979~ൽ സഹോദരൻ അലിയ്‌ക്കൊപ്പം പാരിസിലെ വിഖ്യാതമായ റിറ്റ്‌സ് ഹോട്ടൽ വാങ്ങി.

1985~ൽ ഇവർ ഹരോഡ്‌സ് ഡിപ്പാർട്ട്‌മെന്റ് സ്‌റേറാറുും സ്വന്തമാക്കി. എന്നാൽ ഡയാനയുടെ ഗർഭത്തിനു പിന്നിൽ മറ്റൊരാളായിരുന്നുവെന്നും ഡയാനയ്ക്ക് അവസാനകാലത്ത് മൂന്നു കാമുകൻമാരുമായി ബന്ധമുണ്ടായിരുന്നുവെന്നും മറ്റൊരു കഥ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.1997 ഓഗസ്റ്റ് മാസം 31 ന് അർധരാത്രി 12.20നായിരുന്നു ലോകത്തെ ഞെട്ടിച്ച ആ കാറപകടം. അൽഫയാദിന്റെതന്നെ ഉടമസ്ഥതയിലുള്ള പാരീസിലെ പ്രശസ്തമായ റിറ്റ്സ് ഹോട്ടലിൽ നിന്ന് പുറപ്പെട്ട കറുത്ത ബെൻസ് കാർ പോൺഡെ ലാമ തുരങ്കത്തിനുള്ളിലെ പതിമൂന്നാം നമ്പർ തൂണിൽ ഇടിച്ച് തകരുകയായിരുന്നു.

കാർ ഓടിച്ചിരുന്ന ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ഹെന്റി പോൾ, ഡോഡി അൽ ഫയാദ് എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ട ഒരേ ഒരാൾ ഡോഡിയുടെ ബോഡി ഗാർഡായിരുന്ന ട്രവറാണ്. ഇവർ മൂന്ന് പേരെക്കൂടാതെ കാറിലുണ്ടായിരുന്ന നാലാമത്തെ വ്യക്തിയും അപകടത്തിന് മൂന്നര മണിക്കൂറിന് ശേഷം പാരീസിലെ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി.1997 ഓഗസ്റ്റിൽ ഡയാനയും ഡോഡും പാരീസിൽ വിമാനം ഇറങ്ങിയതുമുതൽ പാപ്പരാസികൾ പിന്നാലെ കൂടിയതാണ്. അവരിൽ നിന്ന് രക്ഷപ്പെടാനാണ് ഓഗസ്റ്റ് 31 ന് അർത്ഥരാത്രി പാരിസിലെ അപ്പാർട്ട്മെന്റിലേക്കുള്ള യാത്രക്ക് ഡയാനയും ഡോഡിയും റിറ്റ്സ് ഹോട്ടലിന്റെ പിൻവാതിൽ തെരഞ്ഞെടുത്തത്.

കാറിനെ പിന്തുടർന്ന പാപ്പരാസികളിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അപകടമെന്നായിരുന്നു ആദ്യം വന്ന വാർത്ത. അവരെ പിന്തുടർന്ന ഏഴു ഫോട്ടോഗ്രാഫർമാരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വാഹനം ഓടിച്ചിരുന്ന ഹെന്റി പോൾ അമിതമായി മദ്യപിച്ചിരുന്നുവെന്ന് പിന്നാലെ റിപ്പോർട്ടുകൾ വന്നു. എന്നാൽ ഇതിനെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ഓരോന്നായി ഉയർന്നുവരികയായിരുന്നു.ഗൂഢാലോചന നടന്നത് ബെക്കിംഗ്ഹാം കൊട്ടാരത്തിലാണെന്നും പദ്ധതി നടപ്പിലാക്കിയത് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗമാണെന്നും ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെളിവ് നശിപ്പിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനുമുള്ള ശ്രമം ഫ്രഞ്ച് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും ആരോപണം ഉയർന്നു.

അപകട സ്ഥലത്ത് നിന്ന് മൂന്ന് മൈൽ മാത്രമകലെയുള്ള ആശുപത്രിയിലേക്ക് എത്താൻ ഡയാനയുമായി പുറപ്പെട്ട ആംബുലൻസിന് ഒരു മണിക്കൂർ 10 മിനിറ്റ് വേണ്ടി വന്നു. ഇതിനിടയിൽ രണ്ട് തവണ ആംബുലൻസ് നിറുത്തുകയും ചെയ്തു. ഡയാനയുടെ മരണം ഉറപ്പാക്കാനായിരുന്നു ഇതെന്നാണ് ഫയാദും ഗൂഢാലോചനാ വാദക്കാരും പറയുന്നത്. അപകടം നടന്ന ടണലിൽ ഉണ്ടായിരുന്ന 10 സിസി ടിവി ക്യാമറകളിൽ ഒന്ന് പോലും അപകടദിവസം പ്രവർത്തിച്ചിരുന്നില്ല. ഹെന്റി പോൾ അമിത അളവിൽ മദ്യപിച്ചിരുന്നില്ല എന്നതിന് തെളിവായി ഹോട്ടലിൽ നിന്ന് ഇറങ്ങുന്നതിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ ഇവർ ചൂണ്ടിക്കാട്ടുന്നു. ഹെന്റിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തിരിമറി നടന്നെന്ന വാദവുമായി അദ്ദേഹത്തിന്റെ ബന്ധുക്കളും രംഗത്തെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (7 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (38 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (55 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (57 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

Malayali Vartha Recommends