കാനഡ വാതില്‍ അടയ്ക്കുമോ? കാനഡയിലേക്ക് പോകാന്‍ ലക്ഷങ്ങൾ വായ്പയും ലോണും എടുത്ത ആയിരക്കണക്കിന് മലയാളി കുട്ടികള്‍ ആശങ്കയിൽ, സുരക്ഷാഭീതിയില്‍ രാജ്യം

പഠനത്തിനൊപ്പം ജോലി എന്ന ഉറപ്പും പ്രതീക്ഷയുമായി കാനഡയിലേക്ക് വിമാനം കയറുന്നവര്‍ക്കും കയറിച്ചെന്നവര്‍ക്കും പാരയായി മാറിയിരിക്കുന്നു ഖാലിസ്ഥാന്‍ ഭീകരവാദം. കാനഡ സര്‍ക്കാര്‍ ഖാലിസ്ഥാന്‍ വാദികളെ തള്ളിപ്പറയുന്നില്ലെന്നു മാത്രമല്ല അവരെ പിന്താങ്ങുകവഴി ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വല്ലാതെ ഉലയുകയും ചെയ്തിരിക്കുന്നു. കേരളത്തില്‍ നിന്നുള്‍പ്പെടെ ഓരോ വര്‍ഷവും കാനഡയിലേക്ക് ഒഴുകിയിരുന്ന കുടിയേറ്റത്തെ നിലവിലെ പ്രശ്‌നം ബാധിക്കുമോ എന്നതില്‍ ആശങ്ക ഉയരുകയാണ്.
കാനഡയിലേക്ക് പോകാന്‍ 25 ലക്ഷം രൂപ വരെ വായ്പയും ലോണും എടുത്ത ആയിരക്കണക്കിന് ചെറുപ്പക്കാരാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.ഇക്കഴിഞ്ഞവര്‍ഷം മാത്രം രണ്ടേകാല്‍ ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളാണു കാനഡയില്‍ ജോലി പ്രതീക്ഷിച്ച് പഠിക്കാന്‍ പോയത്. കേരളത്തില്‍ നിന്നു മാത്രം പതിനായിരത്തോളം വിദ്യാര്‍ഥികള്‍ കാനഡയില്‍ ഓരോ വര്‍ഷവും കടന്നുചെല്ലുന്നുണ്ട്. രണ്ട് സിക്ക് ഖാലിസ്ഥാന്‍ നേതാക്കള്‍ ദിസങ്ങള്‍ക്കുള്ളില്‍ കാനഡയില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂലികള്‍ അക്രമം അഴിച്ചുവിടുമോ എന്നതിലാണ് ഭീതി.
പഞ്ചാബില്‍ ഖാലിസ്ഥാന്‍ വാദം അപ്പാടെ കെട്ടടങ്ങിയെങ്കിലും കാനഡയില്‍ വംശീയതയുടെ പേരില്‍ സിക്കുകാര്‍ ഖാലിസ്ഥാന്‍ താല്‍പര്യം ഇപ്പോഴും തുടരുന്നു. കാനഡയിലുള്ള ഹിന്ദുക്കള്‍ രാജ്യം വിട്ടുപോകണമെന്ന് കാനഡ പൗരത്വമുള്ള ഖാലിസ്ഥാനികള്‍ പറഞ്ഞിരിക്കെ സാഹചര്യം കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയാണ്. ഏതു നിമിഷവും കാനഡയിലെ ക്ഷേത്രങ്ങള്‍ക്കും ഹൈന്ദവര്‍ക്കും നേരേ ഖാലിസ്ഥാനികള്‍ അക്രമം അഴിച്ചുവിടുമോ എന്നതിലാണ് ഭീതി. വര്‍ധിച്ചുവരുന്ന ഇന്ത്യാവിരുദ്ധ വികാരത്തിന്റെ പശ്ചാത്തലത്തില്‍ കാനഡയിലെ ഇന്ത്യന്‍ വംശജര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാരും കാനഡയിലേക്ക് യാത്ര ചെയ്യുന്നവരും വളരെ ജാഗ്രതയോടെയിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കാനഡയിലെ ഇന്ത്യന്‍ വംശജരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ ഹൈക്കമ്മീഷനും കോണ്‍സുലേറ്റ് ജനറലും കനേഡിയന്‍ അധികൃതരുമായി നിരന്തരം ചര്‍ച്ച നടത്തി വരുന്നതിനിടെയിലാണ് രണ്ടാമത്തെ കൊലപാതകം കാനഡയില്‍ സംഭവിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തോട് അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നു.
കാനഡയിലെ ഇന്ത്യന്‍ പൗരന്മാരും വിദ്യാര്‍ത്ഥികളും ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലോ ടൊറന്റോയിലേയും വാന്‍കൂവറിലേയോ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയിലോ രജിസ്റ്റര്‍ ചെയ്യണമെന്നും അംഗീകൃത വെബ്‌സൈറ്റുകളിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഖലിസ്ഥാന്‍ ഭീകരവാദി സുഖ ദുനേക കൊല്ലപ്പെട്ടു എന്ന പുതിയ വാര്‍ത്ത ദേശീയതലത്തിലും ഏറെ പ്രസക്തമാണ്. കാനഡയിലെ ഖലിസ്ഥാന്‍ വാദികളില്‍ പ്രധാനിയായിരുന്നു ദുനേക. കാനഡയിലെ വിന്നിപെഗില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന.
എന്നാല്‍ അക്രമത്തില്‍ ഇന്ത്യക്കാര്‍ക്ക് പങ്കുണ്ടെന്നാണ് ഖാലിസ്ഥാനികളുടെ ആരോപണം. പഞ്ചാബുകാരനായ സുഖ ദുനേക വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് കാനഡിയിലെത്തിയത്. ഇയാള്‍ക്കെതിരേ ഏഴ് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദവീന്ദര്‍ ബംബിഹ സംഘത്തില്‍പെട്ടിരുന്ന ഇയാള്‍ കാനഡയിലെത്തിയ ശേഷം ഈ സംഘത്തിന് ധനസഹായം നല്‍കി വരികയായിരുന്നു. കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ തലവന്‍ അര്‍ഷ് ദാലാ എന്ന് അറിയപ്പെടുന്ന അര്‍ഷ് ദ്വീപ് സിങുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് വിവരം.
ഖലിസ്ഥാന്‍ ഭീകരവാദിയായിരുന്ന ഹര്‍ദിപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് സമാനമായാണ് സുഖ ദുനേകയും കൊല്ലപ്പെട്ടതെന്നാണ് വിവരം. ജൂണ്‍ 19നായിരുന്നു നിജ്ജാറിന്റെ കൊലപാതകം. അജ്ഞാതരുടെ വെടിയേറ്റ് മരിച്ച നിജ്ജാറിന്റെ ശരീരത്തില്‍ നിന്ന് 15 വെടിയുണ്ടകള്‍ കണ്ടെടുത്തിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുകളായിരിക്കും കാനഡയില്‍ വെച്ച് ഖാലിസ്ഥാന്‍ നേതാക്കളെ കൊന്നതെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവന ഇന്ത്യയെ ഏറെ പ്രകോപിപ്പിച്ചിരിക്കുന്നു. ഈ ആരോപണത്തിന് പിന്നാലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കുകയും ചെയ്തു.
ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമീഷണര്‍ കാമറോണ്‍ മക്കേയെ ന്യൂഡല്‍ഹിയിലെ വിദേശ കാര്യ ആസ്ഥാനത്ത് വിളിപ്പിച്ച് ു. അഞ്ച് ദിവസത്തിനുള്ളില്‍ ഇന്ത്യ വിടാന്‍ ഇദ്ദേഹത്തിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കനേഡിയന്‍ നയതന്ത്രജ്ഞര്‍ ഇടപെടുന്നതിലെ ആശങ്ക വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഹൈക്കമീഷണറെ തിരിച്ചയയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.
ഇന്ത്യയ്ക്കു പുറത്ത് ഏറ്റവും കൂടുതല്‍ സിഖ് ജനസംഖ്യയുള്ള രാജ്യമാണു കാനഡ. ഏഴര ലക്ഷത്തിലേറെ സിക്കുകാരാണ് കാനഡയിലുള്ളത്. അതായത് കാനഡയിലെ ആകെ ജനസംഖ്യയുടെ 2.1 ശതമാനം. 2015ല്‍ ട്രൂഡോ അധികാരത്തില്‍ വന്നപ്പോള്‍ മുപ്പതംഗ കാബിനറ്റില്‍ നാലു സിഖ് വംശജരെ മന്ത്രിമാരായി നിയമിച്ചതോടെയാണ് ഇന്ത്യയ്ക്കും കാനഡയ്ക്കുമിടയില്‍ ഉദ്യോഗസ്ഥതലത്തില്‍ സംഘര്‍ഷം ആദ്യമായി തുടങ്ങിയത്.
ജൂണ്‍ 18നാണ് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്ക്കുള്ളില്‍ വച്ച് അജ്ഞാതരായ രണ്ടുപേര്‍ ഹര്‍ദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു മതപുരോഹിതനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹര്‍ദീപിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
https://www.facebook.com/Malayalivartha