എന്താണ് ഇന്ത്യക്കും കാനഡയ്ക്കുമിടയിൽ സംഭവിക്കുന്നത്? അതില്‍ എന്തുകൊണ്ടാണ് സിഖ് സമൂഹവും ഖലിസ്താന്‍ വിഘടനവാദികളും പങ്കാളികളാകുന്നത് ? ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകം എന്ത് കൊണ്ട് രാഷ്ട്രീയ പ്രശ്‌നമാകുന്നു? എന്തായിരിക്കും ഇതിന്റെ അനന്തരഫലങ്ങൾ?

യഥാർത്ഥത്തിൽ പിഴച്ചത് ജസ്റ്റിൻ ട്രൂഡോയ്ക് അല്ല ..അച്ഛൻ പിയറി ട്രൂഡോയ്ക്കാണ് .. അതെ ഇന്ത്യ കാനഡ ബന്ധത്തിൽ വിള്ളലുകൾ വീണു തുടങ്ങിയത് പെട്ടെന്നല്ല. ബന്ധത്തിൽ ഉലച്ചിലുകളുണ്ടാകാൻ തുടങ്ങിയിട്ട് നാളുകളേറെയായി..ഇന്ത്യയിലുള്ള കനേഡിയൻ പൗരന്മാർക്കും കാനഡയിലുള്ള ഇന്ത്യൻ പൗരന്മാർക്കും രണ്ട് കൂട്ടരും മുന്നറിയിപ്പുകളും നൽകിക്കഴിഞ്ഞു. എന്താണ് ഇന്ത്യക്കും കാനഡയ്ക്കുമിടയിൽ സംഭവിക്കുന്നത്? അതില്‍ എന്തുകൊണ്ടാണ് സിഖ് സമൂഹവും ഖലിസ്താന്‍ വിഘടനവാദികളും പങ്കാളികളാകുന്നത് ? ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകം എന്ത് കൊണ്ട് രാഷ്ട്രീയ പ്രശ്‌നമാകുന്നു? എന്തായിരിക്കും ഇതിന്റെ അനന്തരഫലങ്ങൾ? തുടങ്ങി ധാരാളം ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്
സായുധ പോരാട്ടത്തിലൂടെ സിഖ് ജനങ്ങൾക്ക് ഒരു സ്വതന്ത്ര രാജ്യം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ഒരു സിഖ് ദേശീയ പ്രസ്ഥാനമാണ് ഖാലിസ്ഥാൻ പ്രസ്ഥാനം .ഇത്യയിൽ തീവ്രവാദ സംഘടനാ എന്ന് പറഞ്ഞ് നിരോധിച്ചതാണ് ഖാലിസ്ഥാനും അനുബന്ധ സംഘടനകളും . പഞ്ചാബ്, ഹരിയാന ,ഹിമാചൽപ്രദേശ് എന്നിവയുടെ ഭാഗങ്ങൾ കോർത്തിണക്കി സിക്ക് കാർക്ക് വേണ്ടി ഖാലിസ്ഥാൻ എന്ന സ്വതന്ത്ര രാജ്യം ഉണ്ടാക്കണം എന്നതാണ് സിക്കുകാരുടെ ആവശ്യം...സ്വാതന്ത്ര്യത്തിനും വിഭജനത്തിനും തൊട്ടുമുമ്പുള്ള കാലത്തെ സിഖുകാര്‍ക്ക് വേറിട്ട ഒരു നാട് എന്ന സങ്കല്പം നിലവില്‍ വന്നിരുന്നു. ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലയെന്ന മതപ്രാസംഗികന്‍ആണ് ഇതിനു നേതൃത്വം കൊടുത്തത് . 'നിര്‍മലമായ ഭൂമി' എന്നതാണ് ഖലിസ്താന്‍ എന്ന പഞ്ചാബി വാക്കിന്റെ അര്‍ത്ഥം.
സ്വാതന്ത്ര്യാനന്തര ഇന്ത്യൻ സംസ്ഥാനമായ കിഴക്കൻ പഞ്ചാബിൽ സ്വയംഭരണാധികാരമുള്ള പഞ്ചാബി സുബ അല്ലെങ്കിൽ പഞ്ചാബി സംസാരിക്കുന്ന സംസ്ഥാനം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബി സംസാരിക്കുന്ന ആളുകൾ ഇതിൽ കൂടുതൽ പേരും സിഖുകാർ ആയിരുന്നു ..ഇവർ ആരംഭിച്ച ഒരു നീണ്ട രാഷ്ട്രീയ പ്രക്ഷോഭമായിരുന്നു ഖാലിസ്ഥാൻ പ്രസ്ഥാനം. നീണ്ട 19 വര്ഷം ഇതിന്റെ പേരിൽ പ്രക്ഷോഭങ്ങൾ നടന്നു .1966 ൽ ഇന്ദിരാഗാന്ധി അന്നത്തെ പഞ്ചാബിനെ വിഭജിച്ചു . അങ്ങനെ ഇന്നത്തെ പഞ്ചാബും ഹരിയാനയും ചണ്ഡീഖാൻഡ് എന്ന കേന്ദ്ര ഭരണ പ്രദേശവും ഉണ്ടായി . ഈ വിഭജനം പല സിഖുകാർക്കിടയിലും നീരസത്തിന് കാരണമായി, ഇന്ത്യയ പാക്ക് വിഭജനത്തിനുശേഷം പഞ്ചാബിന് ഇതിനകം തന്നെ അതിന്റെ പ്രദേശം പാകിസ്ഥാന് നഷ്ടപ്പെട്ടിരുന്നു, ഇപ്പോൾ അത് വീണ്ടും വിഭജിക്കപ്പെട്ടു. ഹിന്ദു ജനസംഖ്യ ഹരിയാനയിലേക്കും ഹിമാചൽ പ്രദേശിലേക്കും മാറി.
വീണ്ടും പക്ഷെ പ്രത്യേക സിക്ക് രാജ്യത്തിനായുള്ള മുറവിളി തുടർന്ന് പോന്നു ..ജർനൈൽ സിംഗ് ഭിന്ദ്രൻവാലെ ഖാലിസ്ഥാൻ പ്രസ്ഥാനത്തിന്റെ മുൻനിര നേതാവായി വന്നു .
പഞ്ചാബിൽ ഇന്ത്യൻ നിയമ വാഴ്ച നോക്കുകുത്തിയായി മാറി . സുവർണ ക്ഷേത്രം തീവ്രവാദികളുടെ ഒളിത്താവളമായി മാറി .. പഞ്ചാബിന്റെ മണ്ണിൽ തീവ്രവാദത്തിന്റെ വിത്തുകൾ വിതച്ച് വളവും വെള്ളവും നൽകി വളർത്തുന്ന കുപ്രസിദ്ധ ഭീകരവാദി ഭിന്ദ്രൻവാലയെ പിടികൂടുക എന്ന ലക്ഷ്യത്തോടെ ഇന്ദിരാഗാന്ധി ഓപ്പറേഷൻ ബ്ലൂ സ്റ്റാറെന്ന സൈനിക നടപടിയിലൂടെ രണ്ട് ദിവസത്തെ, കനത്ത പോരാട്ടത്തിനു ശേഷം സൈന്യം ക്ഷേത്ര സമുച്ചയത്തിൽ ആധിപത്യം സ്ഥാപിച്ചു. ഒടുവിൽ ഭിന്ദ്രൻ വാലയുടേയും, ഓൾ ഇന്ത്യാ സിഖ് സ്റ്റുഡന്റ് ഫെഡറേഷൻ പ്രസിഡന്റ് അമറിക്ക് സിംഗ് എന്നിവരുടെയും മൃതശരീരം വെട്ടിയുണ്ട തുളഞ്ഞു കയറിയ നിലയിൽ സുവർണക്ഷേത്ര സമുച്ചയത്തിൽ നിന്ന് കണ്ടെടുത്തു. 250 തീവ്രവാദികൾ കീഴടങ്ങി. വിദേശ മുദ്രയിലുള്ള ആയുധങ്ങൾ വൻ തോതിൽ പിടിച്ചെടുത്തു. ലക്ഷക്കണക്കിന് വിലയുള്ള സ്വർണ്ണവും കോടിക്കണക്കിന് കറൻസിയും പിടിച്ചെടുത്തു. സർക്കാർ പുറത്ത് വിട്ട ധവളപത്രമനുസരിച്ച് 493 തീവ്രവാദികളും 4 ഓഫീസറുമുൾപ്പടെ 83 സൈനികർ കൊല്ലപ്പെട്ടു. 249 പേർക്ക് പരിക്കേറ്റു...ഇത് പക്ഷെ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിനു കാരണമായി
ബ്ലൂസ്റ്റാര്‍ ഓപ്പറേഷന് പിന്നാലെ കാനഡയിലുള്ള ഖലിസ്താന്‍ വാദികളും പ്രതികാര നീക്കങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തി. ഇത് ചെന്നവസാനിച്ചത് കനിഷ്‌ക വിമാന ദുരന്തത്തിലും.1985 ജൂൺ 23 ന് മോൻട്രിയലിൽ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനം ഖലിസ്ഥാൻ തീവ്രവാദികൾ ബോംബ് വച്ച് തകർത്തു. യാത്രക്കാരുടെ ശരീരങ്ങൾ അയർലണ്ട് തീരത്തും കടലിലുമായി ചിതറിത്തെറിച്ചു. 307 യാത്രക്കാരും 22 ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു. കനേഡിയൻ ചരിത്രത്തിലെ ഏറ്റവും ദാരുണമായ സംഭവമായിരുന്നു അത്. തീവ്രവാദത്തിന്റെ ഇരകൾക്കുള്ള ദേശീയ ദിനമായി ഇത് അംഗീകരിക്കപ്പെട്ടു. കനേഡിയന്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണവും വിചാരണയും 20 വര്‍ഷം നീണ്ടു. ബോംബ് നിര്‍മ്മിച്ച ഇന്ദ്രജിത്ത് സിങ് റയാത്ത് എന്നയാള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ ലഭിച്ചുവെങ്കിലും ഗൂഢാലോചന നടത്തിയവര്‍ അടക്കമുള്ളവര്‍ ശിക്ഷിക്കപ്പെട്ടില്ല. കാനഡ പോലീസിനും സുരക്ഷാ ഏജന്‍സികള്‍ക്കുമുണ്ടായ ഗുരുതരമായ വീഴ്ചകളാണ് സ്ഫോടനത്തിന് വഴിതെളിച്ചതെന്നു പറഞ്ഞ് ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളോട് കാനഡ സര്‍ക്കാര്‍ പിന്നീട് മാപ്പ് പറഞ്ഞിരുന്നു
നിലവിൽ, ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ സിഖ് ജനസംഖ്യയുള്ള രാജ്യം കാനഡയാണ്. കാനഡയിലേക്കുള്ള സിഖുകാരുടെ കുടിയേറ്റ ചരിത്രത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ഏതാണ്ട് നാല് കോടിയോളമുള്ള കാനഡയിലെ ആകെ ജനസംഖ്യയിൽ 2.1 ശതമാനവും സിഖുകാരാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് കാനഡയിലേക്കുള്ള സിഖ് കുടിയേറ്റം ആരംഭിക്കുന്നത്. ഇന്ത്യയിൽ ഖലിസ്ഥാൻ പ്രസ്ഥാനത്തിനുണ്ടായ വളർച്ചയും പിന്നീട് അത് നേരിട്ട തകർച്ചയും ഈ കുടിയേറ്റത്തിന്റെ ആക്കം കൂട്ടി
ഇന്ത്യാവിരുദ്ധ പ്രവർത്തനം നടത്തുന്നവരോട് കാനഡ മൃദുസമീപനമാണ് പാലിക്കുന്നതെന്ന് ഇന്ത്യ എക്കാലവും പറഞ്ഞിരുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള വിള്ളലുകളുടെ ബന്ധം പെട്ടെന്ന് ഉണ്ടായത് അല്ല . 45 വർഷത്തെ പഴക്കമുണ്ട് അതിന്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാണ് കാനഡയിലേക്ക് സിഖുകാർ കുടിയേറിത്തുടങ്ങിയത്. ബ്രിട്ടീഷ് പട്ടാളത്തിലുണ്ടായിരുന്ന സിഖ് വിഭാഗത്തിൽപ്പെട്ടവർ ബ്രിട്ടീഷ് കൊളംബിയ ഭാഗത്തുകൂടി സഞ്ചരിക്കുമ്പോഴാണ് ഈ സ്ഥലം ശ്രദ്ധിക്കുന്നതും കുടിയേറിയതും. വിക്ടോറിയ രാജ്ഞിയുടെ വജ്രജൂബിലിയോടെ 1897-ലാണ് കാനഡയിലേക്കുള്ള സിഖുകാരുടെ യാത്ര ആരംഭിച്ചത്. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ (25-ാമത്തെ കുതിരപ്പട, ഫ്രോണ്ടിയർ ഫോഴ്‌സ്) റിസാൾദാർ മേജറായ (ഇന്നത്തെ ക്യാപ്റ്റൻ റാങ്ക്) കെസൂർ സിങ്, ആ വർഷം രാജ്യത്ത് വന്ന ആദ്യത്തെ സിഖ് കുടിയേറ്റക്കാരനായി കണക്കാക്കപ്പെടുന്നു. ജൂബിലി ആഘോഷിക്കാൻ പോകുന്ന ചൈനീസ്, ജാപ്പനീസ് സൈനികർ ഉൾപ്പെട്ട ഹോങ്കോംഗ് റെജിമെന്റിന്റെ ഭാഗമായി വാൻകൂവറിൽ എത്തിയ ആദ്യ സിഖ് സൈനികരിൽ ഒരാളായിരുന്നു അദ്ദേഹം.
കുടിയേറ്റക്കാരായ സിഖുകാരിൽ ഭൂരിഭാഗവും തൊഴിലാളികളായി കാനഡയിലേക്ക് മാറി – ബ്രിട്ടീഷ് കൊളംബിയയിൽ വൃക്ഷം മുറിക്കുന്ന പണിക്കായും ഒന്റാറിയോയിൽ നിർമ്മാണ മേഖലയിലും അവർ ജോലി ചെയ്തു.
“യഥാർത്ഥ കുടിയേറ്റം ചെറുതായിരുന്നു, 5,000ത്തിനേക്കാൾ കുറച്ച് കൂടുതലേ കുടിയേറ്റക്കാർ ഉണ്ടായിരുന്നുള്ളൂ., തൊഴിൽ തേടി പ്രവാസികളായ പുരുഷന്മാർ സ്ഥിരതാമസമാക്കാൻ ലക്ഷ്യമിട്ട് പോയവരായിരുന്നില്ല. മൂന്നോ അഞ്ചോ വർഷത്തിൽ കൂടുതൽ താമസിക്കാനും അവരുടെ സമ്പാദ്യം കഴിയുന്നത്ര നാട്ടിലേക്ക് അയക്കാനുമുള്ള ഉദ്ദേശത്തോടെയാണ് ഈ കുടിയേറ്റക്കാർ വന്നത്.” എന്ന് മെൽവിൻ എംബർ,കരോൾ ആർ എംബർ, ഇയാൻ സ്കൊഗാർഡ് എന്നിവർ എഡിറ്റ് ചെയ്‌ത ‘എൻസൈക്ലോപീഡിയ ഓഫ് ഡയസ്‌പോറസ്: ഇമിഗ്രന്റ് ആൻഡ് റെഫ്യൂജി കൾച്ചേഴ്‌സ് എറൗണ്ട് ദ വേൾഡ്’ എന്ന പുസ്തകത്തിൽ പറയുന്നു.
1970 കൾ ആയപ്പോഴേക്ക് കനേഡിയൻ സമൂഹത്തിന്റെ പ്രധാന ഭാഗമായി സിഖ് വിഭാഗം മാറി.അതേ വർഷം തന്നെ കാനഡ - ഇന്ത്യ നയതന്ത്ര ബന്ധം വഷളായി. 1974 മെയ് മാസത്തില്‍ രാജസ്ഥാനിലെ പൊഖ്റാനില്‍ ഇന്ത്യ നടത്തിയ സമയം. ഈ പരീക്ഷണം അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി പിയറി ട്രുഡോയെ ക്ഷുഭിതനാക്കി നിലവിലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പിതാവ് ആണ് പിയറി ട്രൂഡോ . ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഇതോടെ ഉലഞ്ഞു. പഞ്ചാബില്‍ ഖലിസ്താന്‍ പ്രസ്ഥാനത്തിന് പ്രാധാന്യം ലഭിക്കുമ്പോഴാണ് ഇത് സംഭവിച്ചത്.
സമാധാന ആണവോര്‍ജ്ജത്തിനായി കാനഡ നല്‍കിയ കാന്‍ഡ്‌യു റിയാക്ടറുകള്‍ സൈനിക ആവശ്യത്തിന് ഇന്ത്യ ഉപയോഗിച്ചുവെന്നായിരുന്നു കാനഡയുടെ ആരോപണം. ഈ പ്രശ്നമുണ്ടാകുന്ന കാലത്ത് പഞ്ചാബില്‍ ഖലിസ്ഥാൻ പ്രസ്ഥാനം പിടിമുറുക്കുകയായിരുന്നു. രാജ്യത്ത് രാഷ്ട്രീയ പീഡനം നേരിടേണ്ടിവരുന്നു എന്നാരോപിച്ച് നിരവധി സിഖുകാര്‍ കാനഡയില്‍ അഭയാര്‍ത്ഥികളായി കുടിയേറാൻ തുടങ്ങിയതും ഈ സമയത്തുതന്നെയാണ്. പിയറി ട്രൂഡോയുടെ സർക്കാർ അത് പരിഗണിക്കുകയും അവർക്ക് സംരക്ഷണമൊരുക്കുകയും ചെയ്തു. ഇതോടെ നിരവധി ഖാലിസ്ഥാൻ വാദികൾ കാനഡയിലേക്ക് കുടിയേറി ... അങ്ങനെ കാനഡ താവളമാക്കിയ ഖാലിസ്ഥാൻ വാദികളിൽ പ്രധാനപ്പെട്ട വ്യക്തിയാണ് തൽവീന്ദർ സിംഗ് പർമാർ. എയർ ഇന്ത്യ വിമാനം 182 അക്രമിക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചയാളാണ് തൽവീന്ദർ സിംഗ്. ഇയാൾ തന്നെയാണ് ബബ്ബാർ ഖൽസ ഇന്റർനാഷണൽ എന്ന സംഘടനയ്ക്കും നേതൃത്വം നൽകിയത്.
കുടിയേറിയവരുടെ പശ്ചാത്തലം ആരും ശ്രദ്ധിച്ചില്ല, പകരം എല്ലാവര്‍ക്കും അഭയം ലഭിച്ചു. കാനഡയില്‍ താവളമുറപ്പിച്ചവരില്‍, കനിഷ്‌ക വിമാന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ തല്‍വീന്ദര്‍ സിംഗ് പര്‍മറും ഉള്‍പ്പെട്ടിരുന്നു. ഖലിസ്താനികളെ സംബന്ധിച്ച് പാകിസ്താനിലേക്ക് പോകാനും അവരുടെ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയുമായി ബന്ധപ്പെടാനും പരിശീലനം നേടാനുമുള്ള സൗകര്യപ്രദമായ ഇടമായിരുന്നു കാനഡ
നാല് കോടിയാണ് കാനഡയിലെ ആകെ ജനസംഖ്യ. ഇതില്‍ ഏകദേശം 18 ലക്ഷത്തോളം ഇന്ത്യന്‍ വംശജരാണ്. 2021-ലെ സെന്‍സസ് പ്രകാരം ഇവരില്‍ ഏകദേശം 770,000 ആളുകള്‍ സിഖ് മതവിശ്വാസികളാണ്. ഇതിനിടെ ഇന്ത്യയില്‍ വിഘടനവാദ പ്രസ്ഥാനം പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്ന ആരെയും കാനഡ പിന്തുണയ്ക്കില്ലെന്ന് 2018-ല്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയ്ക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ പ്രതിഷേധക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ താന്‍ മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി
1990-കളുടെ അവസാനത്തോടെ ഇന്ത്യയില്‍ ഖലിസ്താന്‍ പ്രസ്ഥാനത്തിന് മങ്ങലേറ്റുവെങ്കിലും കാനഡയില്‍ ശക്തമായി തുടര്‍ന്നു. പ്രത്യേകിച്ച് തീവ്രവാദികള്‍ നിയന്ത്രിക്കുന്ന ചില പ്രധാന ഗുരുദ്വാരകള്‍ കേന്ദ്രീകരിച്ച് അവ ശക്തമായിരുന്നു. 2015 ജസ്റ്റിന്‍ ട്രൂഡോ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഖലിസ്താന്‍ പ്രസ്ഥാനത്തിന് ശക്തി കീറിയത് .. ചില സീറ്റുകളില്‍ ഖലിസ്താന്‍ അനുകൂല ഗ്രൂപ്പുകള്‍ ലിബറല്‍ പാര്‍ട്ടിയെ പിന്തുണച്ചിരുന്നു. .
ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ന്യൂഡല്‍ഹിയിലെത്തിയതോടെയാണ് സമീപകാല സംഭവങ്ങളുടെ തുടക്കം. ജി-20 ഉച്ചകോടിക്കു തൊട്ടുമുമ്പേ ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നിര്‍ത്തുന്നതായി കാനഡ ഏകപക്ഷീയമായി പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെ ഇന്ത്യയും നിലപാടു കടുപ്പിച്ചു. കാനഡയില്‍ ഖലിസ്താന്‍വാദവും കൂടിവരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യാവിരുദ്ധപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കണമെന്ന് നരേന്ദ്രമോദി ട്രൂഡോയോട് ആവശ്യപ്പെട്ടു. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കടുത്ത അതൃപ്തി അറിയിക്കുകയും രൂക്ഷപരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതോടെ അകല്‍ച്ച വര്‍ധിച്ചു.
വര്‍ഷങ്ങളായി കനേഡിയന്‍ സര്‍ക്കാരിന്റെ അറിവോടെയാണ് ഖാലിസ്ഥാനികള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി പഞ്ചാബില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പകുതിയിലധികം ഭീകരാക്രമണ കേസുകളിലും കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാനി തീവ്രവാദി സംഘത്തിന് ബന്ധമുണ്ടെന്നുമാണ് രഹസ്യാന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നത്.2016 ന് ശേഷം പഞ്ചാബില്‍ സിഖുകാരെയും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങള്‍ നിജ്ജാറിന്റെയും കൂട്ടാളികളുടെയും പ്രധാന പ്രവൃത്തിയായിരുന്നെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ കനേഡിയന്‍ ഏജന്‍സികള്‍ നിജ്ജാറിനും സുഹൃത്തുക്കളായ ഭഗത് സിങ് ബ്രാര്‍, പാരി ദുലൈ, അര്‍ഷ് ദല്ല, ലക്ബീര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചില്ല.
ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം ഉയര്‍ത്തി കാനഡ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയ കാനഡയുടെ നടപടിക്ക് പിന്നാലെ ഇന്ത്യയും അതേ നാണയത്തില്‍ തിരിച്ചടിച്ചു. കാനഡയുടെ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി
കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ താത്ക്കാലികമായി നിര്‍ത്തിവെച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് വിള്ളല്‍ വീണിരിക്കുകയാണ്. എന്നാല്‍, ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ എല്ലാം വേഗത്തില്‍ തന്നെ പരിഹരിക്കപ്പെടുമെന്ന വിശ്വാസവും ശക്തമായിട്ടുണ്ട്.
https://www.facebook.com/Malayalivartha