ഇസ്രായേലിന് കടുത്ത സാമ്പത്തിക പ്രതിസന്ധി;ആക്രമണത്തിനായി പ്രതിദിനം ചെലവിടുന്നത് 2100 കോടിയോളം രൂപ...

അമേരിക്കയുടെ ആയുധ അകമ്പടിയോടെ ഹമാസിനെ തീര്‍ത്തുകെട്ടിയേ അടങ്ങൂവെന്ന് പ്രഖ്യാപിച്ച ബെഞ്ചമിൻ നെതന്യാഹുവിന്റെ കസേരയ്ക്ക് ഇളക്കം തട്ടുന്ന പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് ഹമാസ് അഴിച്ചുവിട്ട യുദ്ധം. നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം അധികാരം നഷ്ടമാകുക എന്നത് ചിന്തിക്കാനാകില്ല. ഇസ്രായേലിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് യുദ്ധം സൃഷ്ടിച്ചിരിക്കുന്നത്.
ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്ക് വേണ്ടി പ്രതിദിനം 2100 കോടിയോളം രൂപയാണ് നെതന്യാഹു സര്‍ക്കാര്‍ ചെലവിടുന്നത്. പ്രതിരോധ സേനയ്ക്ക് വേണ്ടിയല്ലാതെയുള്ള എല്ലാ ഫണ്ടുകളും വെട്ടിക്കുറച്ചും മറ്റ് ചെലവുകള്‍ നിയന്ത്രിച്ചും മാത്രമേ കടബാധ്യതകളും വിലക്കയറ്റം പോലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ നിയന്ത്രിക്കാന്‍ സാധിക്കു.
എന്നാല്‍ കോഅലിഷന്‍ ഫണ്ട് വെട്ടിക്കുറയ്ക്കുകയോ സൈനിക ചെലവിലേക്ക് വകയിരുത്തുകയോ ചെയ്താല്‍ മുന്നണിയിലെ തീവ്രവലതു പക്ഷ പാര്‍ട്ടികള്‍ ഇടയാന്‍ സാധ്യതയുണ്ട്. ഈ വിയോജിപ്പ് നെതന്യാഹുവിനെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ പോലും കാരണമായേക്കും. ഏകദേശം 66,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഇതുവരെ സംഘര്‍ഷം മൂലമുണ്ടായ ഒരു രാജ്യമാണ് വലിയൊരു തുക ഇപ്പോഴും സഖ്യകക്ഷിയുടെ താത്പര്യങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha























