Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഇസ്രയേലിന് വേണ്ടത് ഹമാസിന്റെ കുട്ടി ഹിറ്റ്‌ലറെ;മൊസാദും ജൂതപ്പടയും സ്‌കെച്ചിട്ടിരിക്കുന്ന ഭീകരന്‍,ഗാസയിലെ കൂട്ടക്കുരുതിയില്‍ ഇസ്രയേലിന്റെ ലക്ഷ്യം മറ്റൊന്ന്,പലസ്തീനികള്‍ വെറും പരീക്ഷണ വസ്തുക്കള്‍,നെതന്യാഹുവിന്റെ നീക്കം എന്താണെന്ന് ഭയപ്പെട്ട് ഇറാന്‍

21 NOVEMBER 2023 07:49 PM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു .. ഖത്തറിന്റെ മധ്യസ്ഥതയില്‍ ഹമാസും ഇസ്രയേലും തമ്മില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ് . ഇസ്രയേലുമായുള്ള താല്‍കാലിക യുദ്ധവിരാമ കരാറിന് അരികിലാണ് തങ്ങളെന്ന് ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ്യ പറഞ്ഞതായാണ് മാധ്യമ വാര്‍ത്തകള്‍. എന്നാല്‍ ഇസ്രയേലോ ഹമാസോ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല..

യുദ്ധം തുടങ്ങി ഒന്നര മാസത്തോളമായിട്ടും ബന്ദികളുടെ മോചന കാര്യത്തില്‍ തീരുമാനമാകാത്തത് ഇസ്രയേലില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ബന്ദികളുടെ കുടുംബാംഗങ്ങളടക്കം പ്രതിഷേധവുമായി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് നേരിയ പുരോഗതി കൈവന്നത്. എന്നാല്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റും മുതിര്‍ന്ന സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ഒരു കാരണവശാലും വെടിനിര്‍ത്തല്‍ അനുവദിക്കില്ലെന്ന നിലപാട് തുടരുകയാണ് ..ഇതിനു കാരണം രണ്ടാണ് .. ആദ്യത്തെത് ഹമാസിന്റെ ഹിറ്റലര്‍ എന്നറിയപ്പെടുന്ന യാഹ്യ സിന്‍വര്‍ ആണ് . ഈ യുദ്ധക്കിറുക്കന്‍ ഒളിച്ചിരിക്കുന്ന ആ രഹസ്യതുരങ്കം തകര്‍ത്ത്, യാഹ്യ സിന്‍വറെ വധിക്കുന്നതുവരെ ഇസ്രയേല്‍ സേന ഹിംസ തുടര്‍ന്നുകൊണ്ടിരിക്കും.. കാരണം ഇസ്രായേലിനു യഹ്യ സിന്‍വരെ വെറുതെ വിടാനാവില്ല .

തടവുകാരനായി പിടിക്കപ്പെട്ട് ഇസ്രയേല്‍ ജയിലില്‍ രണ്ട് പതിറ്റാണ്ടിലേറ കഴിഞ്ഞിട്ടും പിന്നീട് ആയിരം പലസ്തീന്‍ തടവുകാരെ മോചിപ്പിച്ച കൂട്ടത്തില്‍ യാഹ്യ സിന്‍വറും ഉണ്ടായിരുന്നു. ഹമാസ് തടവുകാരനായി പിടിച്ച ഒരു ഇസ്രയേല്‍ സൈനിക മേധാവിയെ മോചിപ്പിക്കുന്നതിന് പകരമായാണ് ആയിരം പലസ്തീന!് തടവുകരെ വിട്ടയയ്ക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചത്. 2017ല്‍ യാഹ്യ സിന്‍വര്‍ ഹമാസിന്റെ നേതാവായതോ ടെ ഹമാസ് ഇനി യുദ്ധത്തിനില്ലെന്നും വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നു എന്നും ഇസ്രായേല്‍ നേതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചു . പക്ഷെ ഇസ്രായേലി ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന ഇയാള്‍ പലസ്തീന്‍ യുവാക്കളെ ഭാഷ പഠിപ്പിച്ചു ഇസ്രയേലിനെതിരെ യുദ്ധത്തിന് പ്രാപ്തരാക്കി .

18000 ചെറുപ്പക്കാരെ ഇസ്രയേലി വര്‍ക്ക് പെര്‍മിറ്റ് എടുപ്പിച്ച് ഇസ്രയേലിലേക്ക് അയച്ചു. ഇവര്‍ ഇസ്രയേലില്‍ സംശയമില്ലാത്തവിധം ജോലി ചെയ്ത് താമസിച്ച് പോന്നു. അതിനിടെ ഇസ്രയേലില്‍ താമസിക്കുന്ന പലസ്തീനികളുമായി ഇവര്‍ കൂട്ടായി. ഇവിടുത്തെ പ്രാദേശിക സമുദായങ്ങളുടെ ജീവിതരീതികള്‍ കൃത്യമായി അടയാളപ്പെടുത്തി. രണ്ടു വര്‍ഷത്തെ കുറ്റമറ്റ ആസൂത്രണത്തിന് ശേഷമാണ് ഹമാസ് ഇസ്രയേലിന്റെ അതിര്‍ത്തി മുറിച്ച് കടന്ന് ഒക്ടോബര്‍ ഏഴിന് ആക്രമണം അഴിച്ചുവിട്ടത്. ഇസ്രയേലി വനിതകളെ ബലാത്സംഗം ചെയ്ത് കൊന്നും കുട്ടികളെ വെടിവെച്ചും ക്രൂരമായ അഴിഞ്ഞാട്ടം. ആയിരക്കണക്കിന് ഇസ്രയേലികള്‍ കൊല്ലപ്പെട്ടു. ഇതിനു പ്രതികാരം ചെയ്യാതെ ഇസ്രായേല്‍ അടങ്ങില്ല . ഏതു തുരങ്കത്തില്‍ പോയൊളിച്ചാലും യഹ്യ സിന്‍വരെന്ന ഭീകരന്റെ തലവെട്ടാതെ ഇസ്രായേല്‍ വിശ്രമിക്കില്ല.

ഇനി മറ്റൊന്ന് ആയുധക്കച്ചവടത്തില്‍ ലോകത്തെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യം ആണ് ഇസ്രയേല്‍. തങ്ങളുടെ ആയുധങ്ങളുടെ പ്രഹര ശേഷി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക കൂടിയാണ് ഇസ്രയേല്‍ ചെയ്യുന്നത് എന്നാണ് ഉയരുന്ന മറ്റൊരു വാദം. ഫലസ്തീനികളെ പരീക്ഷണ വസ്തുക്കളാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ .കാരണം ഒക്ടോബര്‍ ഏഴുമുതല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ മൃതദേഹങ്ങളില്‍ വളരെ ആഴത്തില്‍ പൊള്ളലുകള്‍ ശ്രദ്ധയില്‍ പെട്ടതായി അല്‍ഷിഫ ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ഡോ. അഹമ്മദ് എല്‍മൊഖല്ലലതി പറഞ്ഞിരുന്നു. അസ്ഥിവരെ കത്തിച്ചുകളയുന്ന പൊള്ളലുകളാണ് ഉണ്ടാകുന്നത്. ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പൊള്ളലുകളള്ള ഇവയൊന്നും കൂടുതല്‍ ശക്തമായ ഏതെങ്കിലും രാസായുധങ്ങളുടെ പ്രയോഗം ഇസ്രയേല്‍ നടത്തുന്നുണ്ടോ എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു. അപ്പോള്‍ പുതിയതായി തങ്ങള്‍ നിര്‍മ്മിച്ചെടുത്ത ആയുധങ്ങളുടെ മൂര്‍ച്ച പരിശോധിക്കാനാണ് ഇസ്രായേല്‍ ഗാസയിലെ ജനങ്ങളെ തെരഞ്ഞെടുത്തത് എന്നൊരു വാദവും പ്രബലമായി തന്നെ മുന്നോട്ട് വരുന്നുണ്ട്.

ആഗോളതലത്തില്‍ ഏറ്റവും വലിയ ആയുധകയറ്റുമതി നടത്തുന്ന പത്താമത്തെ രാജ്യമാണ് ഇസ്രയേല്‍. ഏകദേശം നൂറ്റിമുപ്പതോളം രാജ്യങ്ങള്‍ ഇസ്രയേലിന്റെ കയ്യില്‍നിന്ന് ആയുധങ്ങള്‍ വാങ്ങുന്നുണ്ടെന്നാണ് കണക്ക്. സംഘര്‍ഷ മേഖലയിലോ, സമാനമായ സാഹചര്യങ്ങളിലോ പ്രഹരശേഷി തെളിയിക്കപ്പെട്ട ആയുധങ്ങള്‍ക്കാണ് വിപണിയില്‍ ആവശ്യക്കാരുണ്ടാകുക. 1980-92 കാലഘട്ടത്തില്‍ 75,000ലധികം സിവിലിയന്മാരെ കൊന്നൊടുക്കിയ എല്‍ സാല്‍വഡോറിലെ കൂട്ടക്കൊലയിലും ഇസ്രയേലിന്റെ ആയുധങ്ങള്‍ക്ക് കാര്യമായ പങ്കുണ്ടായിരുന്നു .. തങ്ങളുടെ മാര്‍ക്കറ്റ് വാല്യൂ കൂട്ടി ലോകത്തെ വലിയ ആയുധക്കച്ചവടക്കാരാകുക എന്ന ഇസ്രയേലിന്റെ മോഹവും ഗസ്സ കൂട്ടക്കൊലയ്ക്ക് പിന്നില്‍ ആരോപിക്കുന്നുണ്ട്
വര്‍ഷങ്ങളായി, ഇസ്രയേല്‍ സൈന്യം റബ്ബര്‍ ബുള്ളറ്റുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോബോട്ടിക് തോക്കുകള്‍, എന്നിവ പലസ്തീന്‍ ജനതയ്ക്ക് മേല്‍ അനേകം തവണ ഉപയോഗിച്ചിട്ടുണ്ട്. ജനക്കൂട്ടത്തെ പിരിച്ചുവിടാനാണ് സാധാരണയായി ഇവ പ്രയോഗിക്കുന്നത്.

ഇസ്രയേലിന്റെ ഏറ്റവും വലിയ ആളില്ലാ വിമാനമാണ് ഹെറോണ്‍ ടിപി ഡ്രോണുകള്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇസ്രയേല്‍ എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസ് (ഐഎഐ) നിര്‍മിച്ച ഡ്രോണ്‍ 2007ലാണ് സൈന്യത്തിന്റെ ഭാഗമാകുന്നത്. തൊട്ടടുത്ത രണ്ടുവര്‍ഷങ്ങളിലായി ഗാസയില്‍ നടത്തിയ 'ഓപ്പറേഷന്‍ കാസറ്റ് ലെഡ്' എന്ന സൈനികാക്രമണത്തില്‍ ഹെറോണ്‍ ടിപി ഡ്രോണുകള്‍ ഉപയോഗിച്ച് കൊന്നുതള്ളിയത് 116 പേരെയാണ്. ഈയൊരു ആക്രമണത്തിന് ശേഷം കുറഞ്ഞത് 10 രാജ്യങ്ങളില്‍ നിന്നെങ്കിലും ഹെറോണ്‍ വേരിയന്റ് ഡ്രോണുകളുടെ ഓര്‍ഡറുകള്‍ വന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ 34 ഹെറോണ്‍ ഡ്രോണുകള്‍ ഇന്ത്യയും വാങ്ങിയിരുന്നു. കൂടുതല്‍ രാജ്യങ്ങളിലേക്ക് ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ വില്‍ക്കാനുള്ള നിയമനിര്‍മാണം കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ നടത്തിയിരുന്നു. കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം തൊണ്ണൂറായിരം കോടി രൂപയുടെ ആയുധ കയറ്റുമതിയാണ് ഇസ്രയേല്‍ നടത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (19 minutes ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (32 minutes ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (40 minutes ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (43 minutes ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (51 minutes ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (58 minutes ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (1 hour ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (1 hour ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (1 hour ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (4 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (4 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (4 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (5 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (5 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (5 hours ago)

Malayali Vartha Recommends