Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ചരക്ക് കപ്പൽ പിടിച്ചെടുത്ത യെമനിലെ ഹൂതി വിമതരെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നത് സജീവ പരിഗണനയിലെന്ന് അമേരിക്ക...

22 NOVEMBER 2023 04:53 PM IST
മലയാളി വാര്‍ത്ത

ചെങ്കടലിൽ ഇസ്രയേലുമായി ബന്ധമുള്ള ചരക്ക് കപ്പൽ പിടിച്ചെടുത്ത യെമനിലെ ഹൂതി വിമതരെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നത് സജീവ പരിഗണനയിലെന്ന് അമേരിക്ക. ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പേരിൽ ഇറാൻ പിന്തുണയുള്ള ഹൂത്തികൾ ഇസ്രായേലി ഷിപ്പിംഗിനെ ലക്ഷ്യമിടുമെന്ന് മുന്നറിയിപ്പ് നൽകി, ദിവസങ്ങൾക്കുള്ളിലാണ് ചരക്ക് കപ്പൽ റാഞ്ചിയത്. ഇതിന് പിന്നാലെയാണ് ഇത്തരം ഒരു നീക്കമെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.

ആ കപ്പലിനെയും ജീവനക്കാരെയും നിരുപാധികമായി ഉടൻ മോചിപ്പിക്കണമെന്നും കിർബി ആവശ്യപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ചയാണ് ഗാലക്‌സി ലീഡർ എന്നചരക്ക് കപ്പൽ ഹുതികൾ തട്ടിയെടുത്തത് 25 ജീവനക്കാരെ ബന്ധികളാക്കിയത്. ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പേരിൽ ഇസ്രായേൽ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതോ ഇസ്രായേലി പതാക വഹിക്കുന്നതോ ആയ എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്നും ഇസ്രായേലിനെതിരെ ആക്രമണം നടത്തുമെന്നും ഹൂതി വക്താവ് യഹ്യ സരിയ പറഞ്ഞിരുന്നു.

ദിവസങ്ങൾക്ക് ശേഷമാണ് ചെങ്കടലിൽ നിന്നും കപ്പൽ പിടിച്ചെടുത്തത്. എന്നാൽ തട്ടിക്കൊണ്ടുപോയ കപ്പൽ തുർക്കിയുടേതാണെന്ന് ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. ഹൂതി വിമതർ കപ്പൽ ഹൈജാക്ക് ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവിട്ടിരുന്നു. തെക്കൻ ചെങ്കടലിൽ ഒരു ഹെലികോപ്റ്ററിൽ നിന്ന് കപ്പലിന്റെ ഡെക്കിൽ ആയുധധാരികൾ ഇറങ്ങുന്നതും അത് പിടിച്ചെടുക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. ഹൂതികളുടെ ടിവി ചാനലായ അൽ മസീറയിലൂടെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്.

ഇവര്‍ പ്രിയപ്പെട്ട ഗാസ, ഞങ്ങളുടെ നിന്റെ സേവനത്തിനായി ഉണ്ട് എന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കുന്നുണ്ട്. ഹെലികോപ്ടറില്‍ പലസ്തീന്‍ പതാകയുമുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ തോക്കുചൂണ്ടി കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഇസ്രായേലിന്റെ കപ്പല്‍ തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിലായിരുന്നു. സ്പീഡ് ബോട്ടിലും മറ്റുമായി ഹൂത്തികള്‍ കപ്പലിലേക്ക് എത്തിയിരുന്നു. കപ്പല്‍ വഴിതിരിച്ച് വിടാന്‍ ഇവര്‍ ക്രൂവിനോട് ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ ഇവർ വെടിയുതിർത്തിരുന്നില്ല. യെമന്‍ തുറമുഖമായ ഹുദൈയിലേക്കാണ് ഈ കപ്പല്‍ കൊണ്ടുപോയത്.ഇസ്രായേലുമായി പ്രശ്‌നമില്ലാതിരുന്നു രാജ്യങ്ങളിലൂടെയാണ് ഇവ സഞ്ചരിച്ചിരുന്നത്. എന്നാല്‍ കപ്പല്‍ തട്ടിക്കൊണ്ടുപോയ വിഷയം വലിയ പ്രശ്‌നമായി മാറുമെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍-പലസ്തീന്‍ യുദ്ധത്തില്‍ അമേരിക്കയുടെയും, ഇറാന്റെയും നേരിട്ടുള്ള ഇടപെടലിനുള്ള വഴിയൊരുക്കിയേക്കാം എന്നാണ് ആശങ്ക. ഇസ്രായേലിലെ ഏറ്റവും വലിയ ധനികരില്‍ ഒരാളുടെ കപ്പലാണിതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെങ്കടലിലെ ബാബ അല്‍ മണ്ഡപ് പ്രമുഖമായ ചെക്‌പോയിന്റാണ്.

 

ഇതുവഴി വര്‍ഷത്തില്‍ 17000ത്തോളം കപ്പലുകള്‍ കടന്നുപോകുന്നുണ്ട്. ഇവിടെ വെച്ചാണ് ഇസ്രായേലിന്റെ കപ്പല്‍ പിടിച്ചെടുത്തിരിക്കുന്നത്. ഗ്യാലക്‌സി ലീഡര്‍ എന്ന കപ്പല്‍ ബഹാമാസ് പതാകയുമായിട്ടാണ് സഞ്ചരിച്ചിരുന്നത്. ജാപ്പനീസ് കമ്പനിയാണ് ഇവയെ നിയന്ത്രിച്ചിരുന്നത്. എന്നാല്‍ ഇതിന് ഉടമ ബള്‍ഗേറിയക്കാരനാണെന്നും, അഞ്ച് രാഷ്ട്രങ്ങളില്‍ നിന്നുള്ള ക്രൂ അംഗങ്ങള്‍ ഇതിലുണ്ടായിരുന്നു അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ കപ്പലുകള്‍ ഇതുപോലെ ഹൂത്തികള്‍ ഇനിയും പിടിച്ചെടുക്കാന്‍ സാധ്യതയുണ്ട്.

കപ്പലുകള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കേണ്ടതായും വരും. ഇതിന് ഇസ്രായേല്‍ തയ്യാറാണോ എന്ന് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ചെങ്കടലിനടുത്ത രണ്ട് രാജ്യങ്ങള്‍ സൗദി അറേബ്യയും ഈജിപ്തുമാണ്. എന്നാല്‍ ഇസ്രായേലിന് ഇവരുടെ സഹായം ലഭിക്കാനുള്ള സാധ്യത കുറവാണ്. ഇപ്പോൾ കപ്പൽ യെമനിലെ ഹൊദൈദ തുറമുഖ പ്രദേശത്താണെന്നും എല്ലാ ആശയവിനിമയങ്ങളും നഷ്ടപ്പെട്ടതായും ഗാലക്‌സി മാരിടൈം ലിമിറ്റഡ് ഉടമ പറഞ്ഞു.

 

ബൾഗേറിയ, ഉക്രെയ്ൻ, ഫിലിപ്പീൻസ്, മെക്സിക്കോ, റൊമാനിയ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരാണ് ബഹമാസ് പതാക വഹിക്കുന്ന കപ്പലിലുള്ളത്. ജപ്പാനിലെ നിപ്പോൺ യൂസൻ ചാർട്ടേഡ് ചെയ്തതാണ് കപ്പൽ. 25 ക്രൂ അംഗങ്ങളുടെ സുരക്ഷയിൽ ആശങ്കയുള്ളതായും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (17 minutes ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (20 minutes ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (25 minutes ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (3 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (3 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (3 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (4 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (4 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (4 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (5 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (5 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (6 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (6 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (7 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends