Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഹമാസ് ഭീക​രരെ ധൈര്യശാലികളെന്ന് അഭിസംബോധന ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ്...പൈലറ്റിന് സസ്പെൻഷൻ... ഭീകരർ ചെയ്ത ക്രൂരതയെ ന്യായീകരിച്ചും പ്രകീർത്തിച്ചുമാണ് പോസ്റ്റ്...മാദ്ധ്യമങ്ങൾ കാര്യങ്ങളെ വളച്ചൊടിക്കുകയാണെന്നും പോസ്റ്റിൽ പറയുന്നു...

23 NOVEMBER 2023 04:12 PM IST
മലയാളി വാര്‍ത്ത

ഹമാസ് ഭീക​രരെ ധൈര്യശാലികളെന്ന് അഭിസംബോധന ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട പൈലറ്റിന് സസ്പെൻഷൻ. യുണൈറ്റഡ് എയർലൈൻസിലെ പൈലറ്റായ ഇബ്രാഹിം ആർ മൊസല്ലം എന്നയാളെയാണ് സസ്പെൻഡ് ചെയ്തത്.ഹമാസ് ഭീകരർ ചെയ്ത ക്രൂരതയെ ന്യായീകരിച്ചും പ്രകീർത്തിച്ചുമാണ് ഇബ്രാഹിം പോസ്റ്റിട്ടത്. ആളുകൾ മരിച്ചതും സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നതും കുഞ്ഞുങ്ങളെ ജീവനോടെ ചുട്ടുകളഞ്ഞതും ധീരരായ ആളുകളുടെ ചെറുത്തുനിൽപ്പ് ആയിരുന്നുവെന്നാണ് ഇബ്രാഹിം കുറിച്ചത്. ഹമാസിന്റെ പ്രതിരോധമാണ് ഇസ്രേയേലിൽ നടന്നതെന്നും മാദ്ധ്യമങ്ങൾ കാര്യങ്ങളെ വളച്ചൊടിക്കുകയാണെന്നും പോസ്റ്റിൽ പറയുന്നു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൈലറ്റിനെ സസ്പെൻഡ് ചെയ്തതായി വിമാന കമ്പനി അറിയിച്ചത്.ഓക്ടോബർ ഏഴിനാണ് ലോകത്തെ നടുക്കിയ ആക്രമണം ഉണ്ടായത്. 2000-ത്തോളം മിസൈലുകളാണ് ഒരേ സമയം ഹമാസ് ഇസ്രായേലിലേക്ക് തൊടുത്തുവിട്ടത്.

 

അതിർത്തി വഴി ഇരച്ചുകയറി നിരവധി സ്ത്രീകളെയും കുട്ടികളെയുമാണ് ഭീകരർ തട്ടിയെടുത്തതും ബന്ദികളാക്കിയതും. മിക്ക സ്ത്രീകളെയും അതിക്രൂരമായ പീഡനത്തിന് ഇരയാക്കിയതായാണ് വിവരം. പലരും മരിച്ചുവീഴുന്ന ചിത്രങ്ങളും വീഡിയോകളും ഹമാസ് പുറത്തുവിട്ടിരുന്നു. ഇസ്രായേൽ ശക്തമായ പ്രതിരോധമാണ് ഹമാസിനെതിരെ നടത്തുന്നത്. ​ഗാസയിലെ അഭയാർത്ഥി ക്യാമ്പായി പ്രവർത്തിക്കുന്ന ​ഗാസയിലെ ആശുപത്രിയിൽ നിന്ന് നിരവധി ആയുധങ്ങളാണ് പ്രതിരോധ സേന കണ്ടെടുത്തത്.അതെ സമയം പലസ്തീനിൽ ആക്രമണം തുടരുന്ന ഇസ്രയേലിനെതിരെ നിലപാട് കടുപ്പിച്ച് സൗദി അറേബ്യ. ഇസ്രായേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് നിർത്തി വെയ്ക്കാൻ മറ്റു രാജ്യങ്ങളോട് ആവശ്യപ്പെട്ട് സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ രം​ഗത്തെത്തി. സ്വതന്ത്ര പലസ്തീനാണ് ശാശ്വത പരിഹാരമെന്നും മുഹമ്മദ് ബിൻ സൽമാൻ പ്രതികരിച്ചു. നേരത്തേയും ​ഗൾഫ് രാജ്യങ്ങൾ വിമർശനങ്ങൾ നടത്തിയിരുന്നുവെങ്കിലും ഇസ്രയേൽ ആക്രമണം തുടരുകയായിരുന്നു.

നിലവിൽ ഇസ്രയേൽ-​ഗാസ ആക്രമണങ്ങളിൽ ഖത്തറാണ് മധ്യസ്ഥ ചർച്ചകൾ നടത്തുന്നത്. ഇസ്രയേൽ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നത് തുടരുന്നുകയാണ്. ഇസ്രയേൽ നടത്തുന്നത് സ്വയം പ്രതിരോധമെന്ന് കരുതാനാവില്ലെന്നും സൗദി വിദേശകാര്യമന്ത്രിയും പ്രതികരിച്ചു. അതേസമയം, ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാർ ഉടനെ ഉണ്ടാവുമെന്ന് ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ്യ വ്യക്തമാക്കി. ചൊവ്വാഴ്ച റോയിട്ടേഴ്സ് വാർത്താ ഏജൻസിക്ക് നൽകിയ പ്രസ്താവനയിലാണ് ഹനിയ്യ ഇക്കാര്യം അറിയിച്ചത്. വെടിനിർത്തൽ കരാറിലേക്ക് അടുക്കുകയാണെന്നും ഇക്കാര്യത്തിൽ ഹമാസിന്റെ പ്രതികരണം ഖത്തറിനെ അറിയിച്ചിട്ടുണ്ട് എന്നും ഈ പ്രസ്താവനയിൽ പറയുന്നു.ഖത്തറിന്റെ മദ്ധ്യസ്ഥതയിൽ നടക്കുന്ന ശ്രമങ്ങളാണ് വെടിനിർത്തലിലേക്ക് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നിന്ന് ഹമാസ് തടവിലാക്കിയ 240 ബന്ദികളിൽ ചിലരെ വിട്ടയക്കുന്നതിന്പകരമായിട്ടായിരിക്കും വെടിനിർത്തൽ അംഗീകരിക്കുകയെന്നാണ് സൂചന. ഇതിനോടകം 13,300ൽ അധികം പേർ ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഗാസയിലെ സർക്കാർ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ഇവരിൽ ആയിരക്കണക്കിന് കുട്ടികളും ഉൾപ്പെടുന്നു. ഖത്തറിന്റെ നേതൃത്വത്തിൽ ഊർജിതമായ മദ്ധ്യസ്ഥ ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇസ്മയിൽ ഹനിയയും ഖത്തറിലാണ്.

 

ബന്ദികളിൽ ചിലരെ വിട്ടയക്കാനും പകരം താത്കാലികമായ വെടിനിർത്തൽ അംഗീകരിക്കാനുമുള്ള കരാർ വളരെ ചെറിയ പ്രായോഗിക തടസങ്ങളിൽ തട്ടിനിൽക്കുകയാണെന്നായിരുന്നു തിങ്കളാഴ്ച ഖത്തർ പ്രധാനമന്ത്രി പറഞ്ഞത്. ബന്ദികളെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട കരാറിനെക്കുറിച്ച് ചോദിച്ചപ്പോൾ അത് ഉടൻ സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും അഭിപ്രായപ്പെട്ടു.ദക്ഷിണ ഗാസയിൽ അഞ്ച് ദിവസത്തേക്ക് ഇസ്രയേലിന്റെ കരയുദ്ധം നിർത്തിവെയ്ക്കാനും വ്യോമാക്രമണം നിയന്ത്രിക്കാനുമുള്ള കരാറിനായാണ് ശ്രമമെന്ന് ഇതുമായി അടുപ്പമുള്ള വൃത്തങ്ങൾ രാജ്യാന്തര വാർത്താ ഏജൻസിയോട് വെളിപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (17 minutes ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (20 minutes ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (25 minutes ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (3 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (3 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (3 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (4 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (4 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (4 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (5 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (5 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (6 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (6 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (7 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends