Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇസ്രയേലും ഹമാസും അംഗീകരിച്ച താത്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ഗാസയില്‍... സ്ത്രീകളും കുട്ടികളുമടക്കം 24 ബന്ദികളെ ഹമാസ് വിട്ടയച്ചു...

25 NOVEMBER 2023 10:49 AM IST
മലയാളി വാര്‍ത്ത

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇസ്രയേലും ഹമാസും അംഗീകരിച്ച താത്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ഗാസയില്‍ നിലവില്‍വന്നു. ഇതോടെ ഒന്നരമാസംനീണ്ട യുദ്ധത്തിന് താത്കാലിക ഇടവേളയായി. പ്രാദേശികസമയം വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് നാലുദിവസത്തെ വെടിനിര്‍ത്തല്‍ നിലവില്‍വന്നത്.വൈകീട്ടോടെ സ്ത്രീകളും കുട്ടികളുമടക്കം 24 ബന്ദികളെ ഹമാസ് വിട്ടയച്ചു. 13 ഇസ്രയേലുകാരും 10 തായ് പൗരരും ഒരു ഫിലിപ്പീന്‍സുകാരനും വിട്ടയച്ച ബന്ദികളുടെ കൂട്ടത്തിലുണ്ടെന്ന് ഖത്തര്‍ അറിയിച്ചു. റെഡ് ക്രോസ് ഇവരെ റാഫ അതിര്‍ത്തിയിലൂടെ ഇസ്രയേലിന് കൈമാറി. ഇസ്രയേലി രഹസ്യാന്വേഷണ ഏജന്‍സിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാകും ഇവരെ ബന്ധുക്കള്‍ക്ക് കൈമാറുക. 24 സ്ത്രീകളും 15 കുട്ടികളുമടക്കം 39 പലസ്തീന്‍ തടവുകാരെ ഇസ്രയേലും സ്വതന്ത്രരാക്കി. വെസ്റ്റ് ബാങ്കിലെ ഓഫെര്‍ പട്ടാളക്യാമ്പില്‍നിന്നാണ് ഇവരെ റെഡ്ക്രോസിന് കൈമാറി.

 

നാലുദിവസംകൊണ്ട് ഘട്ടംഘട്ടമായി 50 ബന്ദികളെയും 150 പലസ്തീന്‍ തടവുകാരെയും പരസ്പരം കൈമാറാനാണ് കരാറില്‍ ധാരണയായത്. ഒരു ബന്ദിക്കുപകരം മൂന്നുതടവുകാര്‍ എന്നതോതിലാണ് വിട്ടയക്കുക.ബുധനാഴ്ചയാണ് ഇരുകൂട്ടരും താത്കാലിക യുദ്ധവിരാമക്കരാര്‍ അംഗീകരിച്ചത്.8 ദിവസത്തിനുശേഷം മോചിതരാകുന്ന ബന്ദികളെ സ്വീകരിക്കാന്‍ ഇസ്രയേലി ട്രോമാകെയര്‍ വിദഗ്ധരും ഡോക്ടര്‍മാരും പ്രത്യേകംപരിശീലനം കിട്ടിയ സൈനികരും അതിര്‍ത്തികളില്‍ നിലയുറപ്പിച്ചു.കൂട്ടത്തിലുള്ള കുട്ടികള്‍ക്കായി പിസ അടക്കമുള്ള ഇഷ്ടവിഭവങ്ങളും കാത്തുനില്‍ക്കുന്നവര്‍ കരുതിയിട്ടുണ്ട്. ഈജിപ്ത് അധികൃതരും റെഡ്‌ക്രോസ് അംഗങ്ങളും ബന്ദികളെ സ്വീകരിക്കാന്‍ റാഫ അതിര്‍ത്തിയിലുണ്ട്.ആദ്യഘട്ടം മോചിതരാകുന്നവരില്‍ അമേരിക്കയില്‍നിന്നുള്ള അബിഗേയ്ല്‍ മോര്‍ ഈദന്‍ എന്ന പൊടിക്കുഞ്ഞുണ്ടാകുമോയെന്ന ചോദ്യത്തിന് താന്‍ അതിനായി കൈകൂപ്പി പ്രാര്‍ഥിക്കുന്നുവെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ മറുപടി നല്‍കി.

ഇസ്രയേലിലെ മൂന്നുജയിലുകളില്‍നിന്നും വെസ്റ്റ്ബാങ്കിലെ ജയിലുകളില്‍നിന്നുമുള്ള പലസ്തീന്‍ തടവുകാരെയാണ് മോചിപ്പിക്കുന്നത്. ഇവരെ ബസ്മാര്‍ഗം ഒഫെര്‍ പട്ടാളക്യാമ്പിലെത്തിക്കും. ഗാസയില്‍നിന്നുള്ള അഞ്ചുപേരും ബാക്കിയുള്ളവരെല്ലാം വെസ്റ്റ്ബാങ്കില്‍നിന്നുള്ളവരുമാണ്.എന്നാല്‍, വെടിനിര്‍ത്തല്‍ ആരംഭിച്ച് 15 മിനിറ്റിനുശേഷവും ഗാസ അതിര്‍ത്തിയിലും തെക്കന്‍ ഇസ്രയേലിലെ കിബൂത്സിലും റോക്കറ്റാക്രമണ സൈറണുകള്‍ മുഴങ്ങിയെന്ന് റിപ്പോര്‍ട്ടുണ്ട്.സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 13 ഇസ്രായേലി പൗരന്മാരും, 10 തായ്‌ലൻഡ് പൗരന്മാരേയും 1 ഫിലിപ്പീൻസ് പൗരനേയുമാണ് മോചിപ്പിച്ചതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു. റെഡ്‌ക്രോസിനാണ് ഹമാസ് ബന്ദികളെ കൈമാറിയത്.റഫ അതിർത്തി വഴി ഈജിപ്തിലേക്കാണ് ഇസ്രായേൽ പൗരന്മാരെ എത്തിച്ചത്. ഇതിന് ശേഷമാണ് ഇവരെ ഇസ്രായേൽ സൈന്യത്തിന് കൈമാറിയത്.

 

വിട്ടയയ്‌ക്കപ്പെട്ടവരെ വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കിയ ശേഷം വീടുകളിലേക്ക് തിരികെ എത്തിക്കുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. നാല് ദിവസത്തെ വെടിനിർത്തലിന് പകരമായി 50 ബന്ദികളെ വിട്ടയയ്‌ക്കണമെന്നാണ് കരാറിൽ പറയുന്നത്.അതേസമയം തായ്, ഫിലിപ്പീൻസ് പൗരന്മാരെ മോചിപ്പിച്ചത് ഇസ്രായേൽ-ഹമാസ് കരാറിന്റെ ഭാഗമായിട്ടല്ലെന്ന് തായ്‌ലൻഡ് പ്രധാനമന്ത്രി പറഞ്ഞു. ഈജിപ്ത് നടത്തിയ മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇവരെ മോചിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ബന്ദികളെ തിരികെ എത്തിക്കുമ്പോൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ നേരത്തെ തന്നെ ഐഡിഎഫ് പൂർത്തിയാക്കിയിരുന്നു. കരാറിന്റെ ഭാഗമായി ഇസ്രായേലി ജയിലുകളിൽ തടവിൽ കഴിയുന്ന 39 പാലസ്തീൻകാരേയും മോചിപ്പിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (2 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (2 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (2 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (3 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (3 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (3 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (4 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (4 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (5 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (5 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (6 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (6 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (6 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (6 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (6 hours ago)

Malayali Vartha Recommends