Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഗാസയില്‍ നാല് ദിവസത്തെ പോരാട്ടത്തിന് വിരാമമിടുമ്പോള്‍ വെടിനിര്‍ത്തലിന്റെ ഒന്നാം ദിനം വിജയകരം:- കാരാര്‍ നീട്ടുമെന്ന സൂചന പുറത്ത്...

25 NOVEMBER 2023 02:46 PM IST
മലയാളി വാര്‍ത്ത

ഹമാസും ഇസ്രായേലും തമ്മിലുള്ള കരാറിന്റെ ഭാഗമായി ഗാസയില്‍ നാല് ദിവസത്തെ പോരാട്ടത്തിന് വിരാമമിടുമ്പോള്‍ വെടിനിര്‍ത്തലിന്റെ ഒന്നാം ദിനം വിജയകരമാവുകയും, 13 ഇസ്രായേലികള്‍ ഉള്‍പ്പെടെ 24 ബന്ദികളെ ഹമാസും 39 ഫലസ്തീന്‍ തടവുകാരെ ഇസ്രായേലും കൈമാറി. നാല് ദിവസത്തിനുള്ളില്‍ 50 ഇസ്രായേലി തടവുകാരെ ഹമാസ് മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇസ്രായേല്‍ 150 പലസ്തീന്‍ തടവുകാരെയും മോചിപ്പിക്കാന്‍ സാധ്യതയുണ്ട്.

കൂടാതെ കാരാര്‍ നീട്ടുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. അതിനിടെ ബന്ദികളാക്കപ്പെട്ട എല്ലാവരേയും തിരികെ എത്തിക്കാന്‍ ഇസ്രായേല്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. യുദ്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് ബന്ദികളെ മോചിപ്പിക്കാന്‍ തുടങ്ങിയതിന് പിന്നാലെ എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്.

''കുഞ്ഞുങ്ങള്‍, അവരുടെ അമ്മമാര്‍ എന്നിങ്ങനെ ബന്ദികളാക്കപ്പെട്ട ആദ്യ സംഘത്തെ നമ്മള്‍ തിരികെ എത്തിക്കുകയാണ്. ഇപ്പോള്‍ ഈ സംഘം എത്തിയത് പോലെ ബന്ദികളാക്കപ്പെട്ട എല്ലാവരേയും രാജ്യത്ത് മടക്കിക്കൊണ്ടുവരും. യുദ്ധത്തിന്റെ പ്രധാന ലക്ഷ്യം തന്നെ അതാണ്. അത് നേടിയെടുക്കാന്‍ ഇസ്രായേല്‍ പ്രതിജ്ഞാബദ്ധരാണെന്നും'' നെതന്യാഹു പറഞ്ഞു.

 

ഇന്നലെ പുലര്‍ച്ചെയാണ് കരാറിന്റെ ഭാഗമായുള്ള വെടിനിര്‍ത്തല്‍ ആരംഭിച്ചത്. ഹമാസ് ബന്ദികളെ വിട്ടയച്ചത് ഒരു തുടക്കം മാത്രമാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പ്രതികരിച്ചു. 'താത്കാലിക വെടിനിര്‍ത്തല്‍ നീട്ടാനുള്ള അവസരം ഇനിയുമുണ്ട്. ഇസ്രായേലിനും ഹമാസിനുമിടയില്‍ ഉണ്ടാക്കിയ കരാര്‍ നീട്ടുന്നതിനുള്ള അവസരമാണിത്. കരാര്‍ പുതുക്കുന്നത് വഴി പ്രശ്ന പരിഹാരം സാധ്യമാണെന്നും'' ബൈഡന്‍ പറഞ്ഞു.

അതേ സമയം ഇന്ന് കൈമാറേണ്ട ബന്ദികളുടെ പട്ടിക ഇരുവിഭാഗവും പുറത്തുവിട്ടു. 150 ഫലസ്തീന്‍ തടവുകാര്‍ക്കു പകരം ഹമാസ് പിടിയിലുള്ള ബന്ദികളില്‍ 50 സ്ത്രീകളെയും കുട്ടികളെയും കൈമാറാനാണ് വ്യവസ്ഥ. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലാണ് ഗാസയില്‍ താല്‍കാലിക വെടിനിര്‍ത്തലിന് കളമൊരുങ്ങിയത്. നാല് ദിവസത്തെ വെടിനിര്‍ത്തലിനാണ് ധാരണ.

 

പിന്നാലെ സഹായ ഹസ്തവുമായി നിരവധി ട്രക്കുകള്‍ ഗാസയിലേയ്ക്കെത്തി. ഗാസയ്ക്ക് പ്രതിദിനം 1,30,000 ലിറ്റര്‍ ഡീസല്‍ കൈമാറുമെന്ന ഈജിപ്ത് പ്രഖ്യാപനവും ഇന്നലെ നടപ്പായി. ആദ്യദിനം വ്യവസ്ഥകള്‍ പാലിക്കാനായതില്‍ അമേരിക്കന്‍ പ്രസിഡന്റ് ബൈഡനും വിവിധ ലോക രാജ്യങ്ങളിലെ നേതാക്കളും ആഹ്‌ളാദം പ്രകടിപ്പിച്ചു. സമഗ്ര വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യത്തോട് ഇസ്രായേല്‍ അനുകൂലമായി ഇനിയും പ്രതികരിച്ചിട്ടില്ല.

വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമുള്ള 13 ഇസ്രായേലികള്‍ക്ക് പുറമെ 11 തായ്‌ലന്‍ഡ് പൗരന്മാരെയും ഒരു ഫിലിപ്പിനോയേയുമാണ് ഹമാസ് വിട്ടയച്ചത്. ഇവരെ റെഡ് ക്രോസ് ഏറ്റുവാങ്ങി ഈജിപ്തിലെ റഫ അതിര്‍ത്തി വഴി ഇസ്രായേലിന് കൈമാറി. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായല്ലാതെയാണ് ഹമാസ് തായ്‌ലന്‍ഡ് പൗരന്മാരെ വിട്ടയച്ചത്. പകരം 39 ഫലസ്തീനി തടവുകാരെയാണ് ഇസ്രായേല്‍ വിട്ടയച്ചത്. കിഴക്കന്‍ ജറൂസലെം, വെസ്റ്റ് ബാങ്കിലെ നബ്ലൂസ്, റാമല്ല എന്നിവിടങ്ങളിലെ 24 സ്ത്രീകളും 15 കൗമാരക്കാരുമാണ് ഇസ്രായേല്‍ ജയിലുകളില്‍ നിന്നും പുറത്തെത്തിയ ഫലസ്തീനികള്‍.

വര്‍ഷങ്ങളായി ഇസ്രായേലി ജയിലില്‍ കഴിഞ്ഞ ഇവരുടെ കുടുംബവുമൊത്തുള്ള പുനഃസമാഗമം ഏറെ വികാരപരമായിരുന്നു. 48 നാളുകള്‍ വെടിയൊച്ചകള്‍ ഉയര്‍ന്ന, പതിനായിരങ്ങള്‍ മരിച്ചു വീണ ഗാസ ആയിരുന്നില്ല കഴിഞ്ഞ ദിവസം കാണാനായത്. മരണത്തിനും വേദനയ്ക്കും പകരം സന്തോഷവും ആഹ്‌ളാദവും നിറഞ്ഞ രാവായിരുന്നു ഫലസ്തീനികള്‍ക്ക്. മലക് സല്‍മ, സാറ അബ്ദുല്ല എന്നിവരുള്‍പ്പെടെ വനിതകള്‍ ഫലസ്തീനില്‍ എത്തിയപ്പോള്‍ ദൈവത്തെ പ്രകീര്‍ത്തിക്കുന്ന മുദ്രാവാക്യങ്ങളായിരുന്നു ഉയര്‍ന്ന് വന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (2 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (2 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (2 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (3 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (3 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (3 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (4 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (4 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (5 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (5 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (6 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (6 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (6 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (6 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (6 hours ago)

Malayali Vartha Recommends