Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

താത്കാലിക മാനുഷിക വെടിനിർത്തലിന്റെ ആദ്യ ദിനത്തിൽ അൽ ഷിഫ ആശുപത്രിയിൽ നിന്ന് പിൻവാങ്ങി ഇസ്രായേൽ സൈന്യം...

25 NOVEMBER 2023 03:12 PM IST
മലയാളി വാര്‍ത്ത

ഒരാഴ്ചയിലേറെ നീണ്ട റെയ്ഡിന് ശേഷം, ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ നിന്ന് പിൻവാങ്ങി ഇസ്രായേൽ സൈന്യം. പലസ്തീൻ സുരക്ഷാ വൃത്തങ്ങളാണ് വെള്ളിയാഴ്ച അൽ ഷിഫയിൽ നിന്ന് സൈന്യം പിൻവാങ്ങിയ വിവരം അറിയിച്ചത്. പവർ ജനറേറ്ററുകൾ, ഓക്‌സിജൻ പമ്പുകൾ, റേഡിയോളജി ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ മാറ്റുന്നതിന് മുമ്പ് ഇസ്രായേൽ സൈന്യം, ആശുപത്രി വളപ്പിൽ സ്‌ഫോടനം നടത്തിയാതായി അന്തരാഷ്ട്ര മാധ്യമ റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

ആശുപത്രിക്ക് താഴെയുള്ള ഭൂഗർഭ "ഭീകര" തുരങ്കങ്ങളുടെയും ടണൽ ഷാഫ്റ്റുകളുടെയും ഒരു റൂട്ട് തങ്ങൾ നശിപ്പിച്ചതായി ഇസ്രായേൽ സൈന്യം വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഈ റൂട്ട് ഹമാസിന്റെ ഒളിത്താവളമായി പ്രവർത്തിച്ചിരുന്നതായി സൈന്യം അവകാശപ്പെട്ടു. ഏകദേശം 250 രോഗികളും ജീവനക്കാരും ആശുപത്രിയിൽ തുടരുന്നുണ്ട്. വൈദ്യുതി, വെള്ളം, മെഡിക്കൽ സപ്ലൈ എന്നിവയുടെ കടുത്ത ക്ഷാമം കാരണം ആശുപത്രി പൂർണമായും പ്രവർത്തനരഹിതമാണ്. ഹമാസും ഇസ്രായേലും തമ്മിലുള്ള താൽക്കാലിക മാനുഷിക വെടിനിർത്തലിന്റെ ആദ്യ ദിവസമാണ് സൈന്യം അൽഷിഫയിൽ നിന്ന് പിൻവലിഞ്ഞത്.

ഇത് ഇനിയുള്ള മൂന്ന് ദിവസവും നീണ്ട് നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പലസ്തീൻ സുരക്ഷാ വൃത്തങ്ങൾ പറയുന്നു. അതിനിടെ ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയിൽ നിന്നുള്ള മൂന്ന് മെഡിക്കൽ ഉദ്യോഗസ്ഥരെയും ആരോഗ്യ മന്ത്രാലയത്തിലെ മൂന്ന് പേരെയും തടഞ്ഞുവച്ച ഇസ്രായേൽ ആറ് പേരിൽ രണ്ടുപേരെ വിട്ടയച്ചതായി റിപ്പോർട്ടുണ്ട്, എന്നാൽ അൽ-ഷിഫ ഹോസ്പിറ്റൽ ഡയറക്ടർ ഉൾപ്പെടെ അവശേഷിക്കുന്ന നാല് സ്റ്റാഫുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു.

 

ഗാസയിലെ ഏറ്റവും വലിയ ആശുപത്രി അൽ-ഷിഫയെ ഹമാസ് ഉപയോഗിച്ചുവെന്നാരോപിച്ച് ബുധനാഴ്ച ഇസ്രായേൽ സൈന്യം മുഹമ്മദ് അബു സാൽമിയയെയും മറ്റുള്ളവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തീവ്രവാദികളുടെ ഒക്ടോബർ 7 ആക്രമണത്തെ തുടർന്നുള്ള ഇസ്രായേൽ കരസേനയുടെ പ്രധാന ശ്രദ്ധാകേന്ദ്രമായ അൽ-ഷിഫയ്ക്കുള്ളിലെ അവസ്ഥയെക്കുറിച്ച് അബു സാൽമിയ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് പതിവായി റിപ്പോർട്ടുകൾ നൽകിയിരുന്നു.

ആക്രമണം നടത്താൻ ഹമാസ് പോരാളികൾ ഗാസ സിറ്റിയിലെ സൗകര്യത്തിന് താഴെയുള്ള തുരങ്ക സമുച്ചയം ഉപയോഗിച്ചതായി കഴിഞ്ഞയാഴ്ച ആശുപത്രിയിൽ റെയ്ഡ് നടത്തിയ ഇസ്രായേൽ സൈന്യം ആരോപിക്കുകയും പിന്നാലെ അബു സാൽമിയ അടക്കമുള്ളവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (15 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (17 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (22 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (29 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (38 minutes ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (1 hour ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (2 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (3 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (4 hours ago)

Malayali Vartha Recommends