ഹമാസ് മുട്ടുമടക്കി ബന്ദികളുടെ രണ്ടാമത്തെ പട്ടികയും വന്നു;ഇസ്രായേല്‍-ഹമാസ് കരാര്‍ പ്രകാരം ബന്ദികളെ നാല് ദിവസത്തിനുള്ളില്‍ ബാച്ചുകളായി മോചിപ്പിക്കും,ബന്ദികളുടെ മോചനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ജോ ബൈഡന്‍,ഇതിനിടെ ഇസ്രയേലിനെതിരെ പ്ലാന്‍ മാറ്റിപ്പിടിക്കാന്‍ ഹമാസ്,ഇസ്രയേലും പല പദ്ധതിയും ഒരുക്കുന്നു

ഹമാസ് ശനിയാഴ്ച മോചിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന ബന്ദികളുടെ രണ്ടാമത്തെ പട്ടിക ലഭിച്ചതായി വെള്ളിയാഴ്ച വൈകി ഇസ്രായേല്‍ സ്ഥിരീകരിച്ചു. ലിസ്റ്റ് അധികൃതര്‍ അവലോകനം ചെയ്തതായും ബന്ദികളുടെ കുടുംബങ്ങളെ അറിയിച്ചതായും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഇസ്രായേലി ചാനല്‍ 12 പ്രകാരം 13 ബന്ദികളെ ശനിയാഴ്ച മോചിപ്പിക്കും. നാല് ദിവസത്തെ യുദ്ധ വിരാമത്തിന്റെ ആദ്യ ദിവസമായ വെള്ളിയാഴ്ച ഇസ്രായേലി ജയിലുകളില്‍ നിന്ന് 39 ഫലസ്തീനികളെ ഇസ്രായേലും ഹമാസ് 24 ഇസ്രായേലികളെയും വിദേശികളെയും മാറ്റി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള 13 ഇസ്രായേലി പൗരന്മാരും, 10 തായ്‌ലന്‍ഡ് പൗരന്മാരേയും 1 ഫിലിപ്പീന്‍സ് പൗരനേയുമാണ് മോചിപ്പിച്ചതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി പറഞ്ഞു. റെഡ്‌ക്രോസിനാണ് ഹമാസ് ബന്ദികളെ കൈമാറിയത്. ഇസ്രായേല്‍-ഹമാസ് കരാര്‍ പ്രകാരം ബന്ദികളെ നാല് ദിവസത്തിനുള്ളില്‍ ബാച്ചുകളായി മോചിപ്പിക്കും.
റഫ അതിര്‍ത്തി വഴി ഈജിപ്തിലേക്കാണ് ഇസ്രായേല്‍ പൗരന്മാരെ എത്തിച്ചത്. ഇതിന് ശേഷമാണ് ഇവരെ ഇസ്രായേല്‍ സൈന്യത്തിന് കൈമാറിയത്. വിട്ടയയ്ക്കപ്പെട്ടവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം വീടുകളിലേക്ക് തിരികെ എത്തിക്കുമെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. നാല് ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി 50 ബന്ദികളെ വിട്ടയയ്ക്കണമെന്നാണ് കരാറില്‍ പറയുന്നത്. ഇതിന്റെ ഭാഗമായാണ് രണ്ടാം ലിസ്റ്റും പുറത്തുവന്നത്. അതേസമയം തായ്, ഫിലിപ്പീന്‍സ് പൗരന്മാരെ മോചിപ്പിച്ചത് ഇസ്രായേല്‍ഹമാസ് കരാറിന്റെ ഭാഗമായിട്ടല്ലെന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി പറഞ്ഞു. ഈജിപ്ത് നടത്തിയ മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇവരെ മോചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബന്ദികളെ തിരികെ എത്തിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ നേരത്തെ തന്നെ ഐഡിഎഫ് പൂര്‍ത്തിയാക്കിയിരുന്നു.
ഒക്‌ടോബര്‍ 7 ന് പലസ്തീന്‍ സംഘം അതിര്‍ത്തി കടന്നുള്ള ആക്രമണത്തെ തുടര്‍ന്ന് കുറഞ്ഞത് 239 ഇസ്രായേലികളെങ്കിലും ഹമാസിന്റെ പിടിയിലാണെന്നാണ് ഇസ്രായേല്‍ കണക്കാക്കുന്നത്. ആക്രമണത്തെത്തുടര്‍ന്ന് ഗാസ മുനമ്പിനെതിരെ ഇസ്രായേല്‍ വന്‍ സൈനിക ക്യാമ്പയിന്‍ ആരംഭിച്ചു, 6,150 കുട്ടികളും 4,000 സ്ത്രീകളും ഉള്‍പ്പെടെ 14,854 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി എന്‍ക്ലേവിലെ ആരോഗ്യ അധികാരികള്‍ അറിയിച്ചു. ഔദ്യോഗിക ഇസ്രായേലി മരണസംഖ്യ 1,200 ആണ്.
ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിലെ നാല് ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ, ബന്ദികളുടെ മോചനത്തില്‍ പ്രതികരിച്ചു യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍ എത്തി . ഇതൊരു തുടക്കമാണെന്നും താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഉടമ്പടി നീട്ടാന്‍ അവസരം ഉണ്ടെന്നും ജോ ബൈഡന്‍ വ്യക്തമാക്കി. ഇസ്രയേലിലും ഗാസയിലും സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ജോ ബൈഡന്‍ അറിയിച്ചു. അതേസമയം, നാല് ദിവസം കഴിഞ്ഞാല്‍ ആക്രമണം പുനരാരംഭിക്കുമെന്നാണ് ഇരുപക്ഷത്തിന്റെയും നിലപാട്. എന്നാല്‍, പ്രതിദിനം പത്ത് പേര്‍ എന്ന കണക്കില്‍ കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുകയാണെങ്കില്‍ വെടിനിര്‍ത്തല്‍ നീട്ടാമെന്ന് ഇസ്രയേലും സമ്മതിച്ചു.
https://www.facebook.com/Malayalivartha






















