Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഹമാസും ഇസ്രായേലും പരസ്പരം ബന്ദി കൈമാറ്റത്തിന്റെ പാതയിൽ:- ചർച്ചയായി ഇസ്രാ ജാബിസ് എന്ന ഫലസ്തീന്‍ യുവതിയുടെ മോചനം...

26 NOVEMBER 2023 05:46 PM IST
മലയാളി വാര്‍ത്ത

ഹമാസും ഇസ്രായേലും പരസ്പരം ബന്ദി കൈമാറ്റത്തിന്റെ പാതയിലാണ്. വെടിനിർത്തൽ കരാറിന്റെ രണ്ടാം ദിനത്തിൽ ഇതുവരെ 39 ഫലസ്തീനികളെയാണ് ഇസ്രായേൽ മോചിപ്പിച്ചത്. അത്യുജ്ജ്വലമായ വരവേൽപ്പാണ് ഇവർക്ക് ജന്മനാട്ടിൽ ലഭിച്ചത്. മോചിപ്പിക്കപ്പെട്ടവരിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു പേര് ഇസ്രാ ജാബിസ് എന്ന വനിതയുടേതാണ്. നിരപരാധികളായ ഫലസ്തീനികളെ ഇല്ലാക്കഥകള്‍ മെനഞ്ഞ് കുറ്റവാളിയാക്കി ചിത്രീകരിച്ച് വര്‍ഷങ്ങളോളം തടവിലിടുന്നതും മാരക മുറിവുകളുണ്ടായിട്ടും വൈദ്യ സഹായം ലഭ്യമാക്കാതെ മരണത്തിലേക്ക് തള്ളിവിടുന്നതും അധിനിവേശ ഇസ്രായേല്‍ ഭരണകൂടം കാലങ്ങളായി ചെയ്തുവരുന്നതാണ്.

അധിനിവേശ ഭരണകൂടം ഉയര്‍ത്തിയ എല്ലാ വൈതരണികളേയും മറികടന്ന് ഉന്നത പഠനത്തിലൂടെ മികച്ച കരിയര്‍ സ്വപ്‌നം കണ്ട ഇസ്രാ ജാബിസ് എന്ന ഫലസ്തീന്‍ യുവതിയുടെ കഥ ഇത്തരത്തിലൊന്നാണ്. ഒറ്റ ദിനം കൊണ്ടാണ് ഇസ്രയുടെ ജീവിതം നരകമായി മാറിയത്. വീട്ടിലേക്കുള്ള യാത്രക്കിടെ കാറിന് തീപിടിച്ചതോടെയാണ് ഇസ്രയുടെ ജീവിതം മാറി മറിഞ്ഞത്. അഗ്നിബാധയില്‍ ഗുരുതര പൊള്ളലേറ്റ് മരണത്തോട് മല്ലടിച്ച ഇസ്രയെ മതിയായ ചികില്‍സ ലഭ്യമാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് പകരം 2017ല്‍ 11 വര്‍ഷത്തെ തടവിന് ശിക്ഷിച്ചാണ് ഇസ്രായേല്‍ കോടതി മനസാക്ഷിയുള്ളവരെ ഞെട്ടിച്ചത്.അക്ഷരാര്‍ത്ഥത്തില്‍ ഒരു തെറ്റും ചെയ്യാതെയായിരുന്നു ഒരു കുട്ടിയുടെ മാതാവായ ഈ ഫലസ്തീന്‍ യുവതിയെ ഇസ്രായേല്‍ ഭരണകൂടം തടവറയില്‍ തള്ളിയത്.

2015 ഒക്‌ടോബര്‍ 10നാണ് ഇവരുടെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ച സംഭവമുണ്ടായത്. സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ മൊഡ്യൂളിനായുള്ള ഗവേഷണ പ്രോജക്റ്റ് സമര്‍പ്പിക്കുന്നതിന്റെ തലേന്ന് ഇപ്പോള്‍ 37 വയസ്സുള്ള ഇസ്രാ ജാബിസ് ഫര്‍ണിച്ചറുകളുമായി ജറുസലേമിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ജറുസലേമിലെ അല്‍സയ്യിം സൈനിക ചെക്ക് പോയിന്റില്‍ നിന്ന് അഞ്ഞൂറ് മീറ്റര്‍ അകലെ വച്ച് സാങ്കേതിക തകരാര്‍ മൂലം അവള്‍ സഞ്ചരിച്ച കാറിന് തീപിടിച്ചു.

കാറിന്റെ ബോണറ്റിൽനിന്ന് തീ പടരുന്നത് കണ്ട് ഇസ്ര വാതിൽ തുറന്ന് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും പൊലീസുകാരൻ വാതിൽ വലിച്ചടച്ചു. രേഖകൾ പരിശോധിക്കാതെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നായിരുന്ന ഇയാളുടെ നിലപാട്. അവളുടെ കൈകൾ അതിനുള്ളിൽ ഞെരിഞ്ഞമർന്നു. ഇസ്ര കാറിനുള്ളിൽനിന്ന് കത്തുന്നത് പൊലീസുകാരൻ കണ്ടുനിൽക്കുകയായിരുന്നു. അവളെ രക്ഷപ്പെടാൻ അയാൾ അനുവദിച്ചില്ല. തീ ആളിപ്പടര്‍ന്ന കാറില്‍നിന്നു ഗുരുതര പൊള്ളലേറ്റ് പുറത്തേക്ക് ചാടിയ ഇസ്രായെ സമീപത്തുള്ള ഇസ്രായേല്‍ സൈനികര്‍ ഇവരെ അക്രമി ആയിട്ടാണ് കരുതിയത്.

 

ശരീരമാകെ തീ ആളിപ്പടര്‍ന്ന് നിലവിളിച്ച് ഓടിയ ഇസ്രയെ രക്ഷിക്കുന്നതിനു പകരം അവര്‍ക്കു നേരെ തോക്ക് ചൂണ്ടി നിലത്തുകിടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു സൈനികര്‍. സഹായത്തിനായി നിലവിളിച്ചുകൊണ്ടിരുന്ന ഇസ്രയെ കത്തി താഴെയിടൂ എന്നാക്രോശിച്ച് റൈഫിളിന്റെ ബാരല്‍ കൊണ്ടാണ് ഇസ്രായേല്‍ സൈനികന്‍ മറുപടി നല്‍കിയത്. കത്തിക്കൊണ്ടിരുന്ന ശരീരവുമായി 15 മിനിറ്റോളമാണ് ഇസ്ര ജീവിതത്തിനു മരണത്തിനും ഇടയില്‍ സൈന്യത്തിന്റെ കാരുണ്യത്തിന് കാതോര്‍ത്ത് നടുറോഡില്‍ കിടന്നത്.


പിന്നാലെ, അവള്‍ക്ക് ചികില്‍സ നല്‍കുന്നതിനു പകരം അവളെ അറസ്റ്റ് ചെയ്യുകയായിരുന്നു ഇസ്രായേല്‍ അധികൃതര്‍. ഇസ്ര ഗ്യാസ് സിലിണ്ടറുമായെത്തി മനപ്പൂർവം സ്‌ഫോടനം നടത്തിയെന്നായിരുന്നു പൊലീസുകാരൻ നൽകിയ മൊഴി. ഇയാളുടെ മൊഴി മാത്രം പരിഗണിച്ച കോടതി 2017ൽ ഇസ്രയെ 11 വർഷം തടവിന് ശിക്ഷിച്ചു.

ശരീരത്തിൽ 60 ശതമാനത്തിലേറെ പൊള്ളലേറ്റ ഇസ്രയുടെ എട്ട് വിരലുകൾ ഉരുകിപ്പോയിരുന്നു. മൂക്കിന്റെ ദ്വാരങ്ങൾ അടഞ്ഞുപോയതിനാൽ വായിലൂടെയാണ് ശ്വസിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ് കഠിന വേദനയനുഭവിച്ച ഇസ്രക്ക് മതിയായ ചികിത്സ നൽകാൻ പോലും ഇസ്രായേൽ സൈന്യം തയ്യാറായില്ല. വിരലുകൾ നഷ്ടപ്പെട്ട് കണ്ണും മുഖവും ഉരുകിപ്പോയ ഇസ്രയെ വേദന സംഹാരികൾ മാത്രം നൽകി ജയിലിനുള്ളിൽ നരകയാതനയിലേക്ക് തള്ളിവിടുകയായിരുന്നു. ഗുരുതരായി പൊള്ളലേറ്റ ശരീരവുമായി വിചാരണക്ക് കോടതിയിലെത്തിയ ഇസ്രയോട് ജഡ്ജി ചോദിച്ചത് 'ഇസ്രാ...വേദനയുണ്ടോ?' എന്നായിരുന്നു. വിരലുകൾ ഉരുകിപ്പോയ കൈകകൾ ഉയർത്തിക്കാട്ടി 'ഇതിനേക്കാൾ വലിയ വേദനയെന്താണ്?' എന്നായിരുന്നു ഇസ്ര തിരിച്ചു ചോദിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (2 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (2 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (3 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (3 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (3 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (3 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (4 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (4 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (5 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (6 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (6 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (6 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (6 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (6 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (6 hours ago)

Malayali Vartha Recommends