Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

മോചിതരാകുന്ന ഫലസ്തീനികള്‍ക്ക് കർശന നിർദ്ദേശവുമായി ഇസ്രായേൽ:- മാധ്യമങ്ങളോട് സംസാരിക്കരുത്, കുടുംബ സംഗമം നടത്തരുത്...

26 NOVEMBER 2023 05:59 PM IST
മലയാളി വാര്‍ത്ത

ബന്ദികൈമാറ്റത്തിന്റെ ഭാഗമായി മോചിതരാകുന്ന ഫലസ്തീനികള്‍ക്കു കര്‍ശന നിര്‍ദേശങ്ങളുമായി ഇസ്രായേല്‍ രംഗത്ത്. മോചനത്തിന്റെ സന്തോഷത്തില്‍ മധുരവിതരണം നടത്തുന്നതും ആഘോഷം നടത്തുന്നതും വിലക്കിക്കൊണ്ടാണ് ഫലസ്തീന്‍ തടവുകാര്‍ക്ക് ഇസ്രായേല്‍ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫലസ്തീന്‍ തടവുകാരുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ പ്രിസണര്‍ ക്ലബ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.

അധിനിവിഷ്ട കിഴക്കന്‍ ജറൂസലമിലെ ഫലസ്തീന്‍ തടവുകാര്‍ക്കാണ് ഇസ്രായേല്‍ നിര്‍ദേശം. മാധ്യമങ്ങളോട് സംസാരിക്കരുത്, കുടുംബസംഗമം നടത്തരുത്, ഒരു തരത്തിലുള്ള ആഘോഷവും നടത്തരുത് തുടങ്ങിയ ഉത്തരവുകളുമുണ്ട്. ഇത് ലംഘിച്ചാല്‍ 70,000 ഇസ്രായേല്‍ ഷെകെല്‍സ്പിഴ ചുമത്തും. ജറൂസലമില്‍ ജയില്‍മോചനം ആഘോഷിച്ചാല്‍ കടുത്ത നടപടികളുണ്ടാകുമെന്ന് ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റമാര്‍ ബെന്‍ വിര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അത്തരം നീക്കങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടാനാണ് ഇസ്രായേല്‍ പൊലീസിനു മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മോചിതരാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നവരുടെ വീടുകളുടെ പരിസരത്ത് പൊലീസ് സുരക്ഷ ശക്തമാക്കാനും നിര്‍ദേശമുണ്ട്. ജറൂസലമിലെ മോചിതരാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ഫലസ്തീനി വീടുകളിലെല്ലാം പൊലീസ് സംഘം വളഞ്ഞിട്ടുണ്ട്.

 

വീടുകളിലേക്ക് അതിക്രമിച്ചുകയറി കുടുംബാംഗങ്ങളെ പുറത്തിറക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീടുകള്‍ക്കു പുറത്ത് നിറയെ പൊലീസ് വാഹനങ്ങളാണ്. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ വരെ ഇസ്രായേല്‍ പൊലീസ് വെറുതെവിടുന്നില്ലെന്നും റിപ്പോര്‍ട്ട് ഉണ്ട്.

അതേ സമയം, 13 ഇസ്രായേല്‍ ബന്ദികള്‍ക്കു പുറമെ ഏഴ് വിദേശികളെയും ഹമാസ് മോചിപ്പിച്ചു. 39 ഫലസ്തീന്‍ തടവുകാരെ ഇസ്രായേലും കൈമാറി. ഇന്നും നാളെയും കൂടി താല്‍ക്കാലിക വെടിനിര്‍ത്തല്‍ തുടരും. ഇസ്രായേല്‍ കരാര്‍ വ്യവസ്ഥകള്‍ നഗ്‌നമായി ലംഘിച്ചെന്ന് ആരോപിച്ച് ബന്ദികളെ കൈമാറാന്‍ ഹമാസ് ആദ്യം വിസമ്മതിച്ചു.

ഖത്തറും ഈജിപ്തും അമേരിക്കയുടെ ഇടപെടല്‍ വഴി നടത്തിയ മധ്യസ്ഥനീക്കങ്ങളിലൂടെ പ്രതിസന്ധി പരിഹരിച്ച ശേഷമാണ് വെടി നിര്‍ത്തലിന്റെ രണ്ടാം നാള്‍ ബന്ദി മോചനം നടന്നത്. അതിനിടെ, വെടിനിര്‍ത്തല്‍ അവസാനിച്ചാല്‍ ഗാസയില്‍ സൈന്യം ആക്രമണം പുനരാരംഭിക്കുമെന്ന് ഐഡിഎഫ് ചീഫ് ഹെര്‍സി ഹലേവി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (14 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (16 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (21 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (28 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (37 minutes ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (1 hour ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (2 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (3 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (4 hours ago)

Malayali Vartha Recommends