Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ആഘോഷങ്ങള്‍ക്ക് വിലക്ക് പലസ്തീനികള്‍ക്ക് കടിഞ്ഞാണിട്ട് ഇസ്രായേല്‍;മധുരവിതരണം പാടില്ല, കുടുംബസംഗമം വേണ്ട,ഇസ്രയേല്‍ ജയിലില്‍ നിന്ന് മോചിതരായ പലസ്തീനികള്‍ക്ക് വന്‍ വരവേല്‍പ്,ഇതോടെ കടുപ്പിച്ച് ഇസ്രയേല്‍ ഭരണകൂടം,പലസ്തീന്‍ പ്രിസണര്‍ ക്ലബ് ആണ് വാര്‍ത്ത പുറത്തുവിട്ടത്

26 NOVEMBER 2023 07:29 PM IST
മലയാളി വാര്‍ത്ത

വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇസ്രായേല്‍ ജയിലില്‍ നിന്നും വിട്ടയച്ച 39 ഫലസ്തീനികള്‍ക്കും നാട്ടില്‍ വന്‍ വരവേല്‍പ്പ് ലഭിച്ചിരുന്നു. ജയില്‍ മോചിതരായ ഫലസ്തീനികളെ കാണാന്‍ നൂറ് കണക്കിനാളുകളാണ് എത്തിയത്. ഇവരെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം നാട്ടുകാരും എത്തിയിരുന്നു. വൈകാരികമായിരുന്നു പലസ്തീനികള്‍ക്ക് നാട്ടില്‍ ലഭിച്ച വരവേല്‍പ്പ്. എന്നാല്‍ ഇപ്പോള്‍ ബന്ദികൈമാറ്റത്തിന്റെ ഭാഗമായി മോചിതരാകുന്ന ഫലസ്തീനികള്‍ക്കു കര്‍ശന നിര്‍ദേശങ്ങളുമായി ഇസ്രായേല്‍ വന്നിരിക്കുകയാണ്. മോചനത്തിന്റെ സന്തോഷത്തില്‍ മധുരവിതരണം നടത്തുന്നതും ആഘോഷം നടത്തുന്നതും വിലക്കിക്കൊണ്ടാണ് ഫലസ്തീന്‍ തടവുകാര്‍ക്ക് ഇസ്രായേല്‍ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫലസ്തീന്‍ തടവുകാരുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ പ്രിസണര്‍ ക്ലബ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.

അധിനിവിഷ്ട കിഴക്കന്‍ ജറൂസലമിലെ ഫലസ്തീന്‍ തടവുകാര്‍ക്കാണ് ഇസ്രായേല്‍ നിര്‍ദേശം. മാധ്യമങ്ങളോട് സംസാരിക്കരുത്, കുടുംബസംഗമം നടത്തരുത്, ഒരു തരത്തിലുള്ള ആഘോഷവും നടത്തരുത് തുടങ്ങിയ ഉത്തരവുകളുമുണ്ട്. ഇത് ലംഘിച്ചാല്‍ 70,000 ഇസ്രായേല്‍ ഷെകെല്‍സ്(ഏകദേശം 15.61 ലക്ഷം രൂപ) പിഴ ചുമത്തും. ജറൂസലമില്‍ ജയില്‍മോചനം ആഘോഷിച്ചാല്‍ കടുത്ത നടപടികളുണ്ടാകുമെന്ന് ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റമാര്‍ ബെന്‍ വിര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത്തരം നീക്കങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടാനാണ് ഇസ്രായേല്‍ പൊലീസിനു മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മോചിതരാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നവരുടെ വീടുകളുടെ പരിസരത്ത് പൊലീസ് സുരക്ഷ ശക്തമാക്കാനും നിര്‍ദേശമുണ്ട്.

അതെ സമയം നാലുദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ബന്ദികളുടെ രണ്ടാമത്തെ സംഘത്തെയും ഹമാസ് കൈമാറി. 13 ഇസ്രയേല്‍ പൗരന്മാരെയും നാല് തായ് പൗരന്മാരെയുമാണ് ഹമാസ് റെഡ് ക്രോസിന് കൈമാറിയത്. 13 പേരില്‍ ആറുപേര്‍ സ്ത്രീകളും ഏഴുപേര്‍ കുട്ടികളും കൗമാരക്കാരുമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസ് വിട്ടയച്ച ബന്ദികള്‍ ഇസ്രയേലിലെത്തി.
ബന്ദികളെ സ്വീകരിക്കാനായി തയാറെടുക്കുന്നതിന്റെ വിഡിയോ ദൃശ്യം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് സമൂഹമാധ്യമമായ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചിരുന്നു. വിട്ടയച്ചവരെ ആശുപത്രികളിലേക്കു മാറ്റുകയാണെന്നും കുടുംബാംഗങ്ങളുമായി അവിടെവച്ച് അവര്‍ വീണ്ടും ഒന്നിക്കുമെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. രണ്ടാം സംഘത്തിലെ ബന്ദികളെ മോചിപ്പിക്കുന്നതില്‍ ഹമാസ് കാലതാമസം വരുത്തിയിരുന്നു. ഗാസയിലേക്ക് സഹായവുമായെത്തുന്നു ട്രക്കുകളെ കടത്തിവിടുന്നതടക്കം വെടിനിര്‍ത്തല്‍ കരാറിലെ എല്ലാ നിബന്ധനകളും ഇസ്രേയല്‍ പാലിച്ചതിനുശേഷം മാത്രം ബന്ദികളെ മോചിപ്പിക്കും എന്ന നിലപാടിലായിരുന്നു ഹമാസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (2 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (2 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (2 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (3 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (3 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (3 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (4 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (4 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (5 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (5 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (6 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (6 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (6 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (6 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (6 hours ago)

Malayali Vartha Recommends