Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫലസ്തീന്‍ ഗ്രൂപ്പിലേക്കുള്ള പണത്തിന്റെ ഒഴുക്ക് തടയുന്നതിന്, അന്താരാഷ്ട്ര ടാസ്‌ക് ഫോഴ്സ് രൂപീകരിച്ച് യുഎസ്...

28 NOVEMBER 2023 05:57 PM IST
മലയാളി വാര്‍ത്ത

ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിന് ശേഷം, തീവ്രവാദികളായ ഫലസ്തീന്‍ ഗ്രൂപ്പിലേക്കുള്ള പണത്തിന്റെ ഒഴുക്ക് തടയുന്നതിനും തീവ്രവാദ വിരുദ്ധ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ട് തങ്ങളും നിരവധി സഖ്യരാജ്യങ്ങളും ഒരു അന്താരാഷ്ട്ര ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതായി യുഎസ് അറിയിച്ചു. ഒക്ടോബര്‍ 7-ലെ ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെട്ടതിന് ശേഷം, വാഷിംഗ്ടണും മറ്റ് സര്‍ക്കാരുകളും തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ച ഹമാസിനുള്ള ധനസഹായം നിര്‍ത്തലാക്കാന്‍ യുഎസും യുകെയും സഖ്യകക്ഷികളും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.

ഓസ്ട്രേലിയ, കാനഡ, എസ്‌തോണിയ, ഫ്രാന്‍സ്, ജര്‍മ്മനി, ഇസ്രായേല്‍, ലിച്ചെന്‍സ്റ്റീന്‍, ലക്സംബര്‍ഗ്, നെതര്‍ലാന്‍ഡ്സ്, ന്യൂസിലാന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, യുകെ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റുകളും മറ്റ് യൂണിറ്റുകളും ചേര്‍ന്നതാണ് ടാസ്‌ക് ഫോഴ്സ്. വാഷിംഗ്ടണ്‍ ഹമാസിനെതിരെ നിരവധി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഗ്രൂപ്പിന്റെ നിക്ഷേപ പോര്‍ട്ട്ഫോളിയോയെ ലക്ഷ്യം വയ്ക്കുകയും ഹമാസിന്റെ ധനസഹായത്തെ നേരിടാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നതാണ്.

കഴിഞ്ഞ വര്‍ഷത്തോടെ, തുര്‍ക്കി മുതല്‍ സൗദി അറേബ്യ വരെയുള്ള കമ്പനികളില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപം കൈകാര്യം ചെയ്യുന്ന കമ്പനികളുടെ ഒരു രഹസ്യ ശൃംഖല ഹമാസ് സ്ഥാപിച്ചിരുന്നു, 2022 മെയ് മാസത്തില്‍ സ്ഥാപനങ്ങള്‍ക്ക് ഉപരോധം പ്രഖ്യാപിച്ചുവെന്ന് യുഎസ് ട്രഷറി വ്യക്തമാക്കിരുന്നു.

ഹമാസ്, മാനുഷിക സഹായങ്ങള്‍ക്കായി ലോകം നല്‍കുന്ന തുക അടക്കം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഹമാസ് സംഘടനയിലേയ്ക്കുള്ള പണത്തിന്റെ ഒഴുക്ക് തടയുന്നതിനായി അന്താരാഷ്ട്ര ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (5 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (12 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (21 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (34 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (43 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (48 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

Malayali Vartha Recommends